Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരുകാൽ പോയാലും ഞാൻ പാക്കിസ്ഥാനെതിരെ കളിച്ചിരിക്കും; ലങ്കയെ നിലംപരിശാക്കിയ ധോണിയുടെ പഴയ ഓർമകൾ പങ്കുവച്ച് എംഎസ്‌കെ പ്രസാദ്; ലോക കപ്പ് വരെ ധോണിക്ക് പകരക്കാരനാകാൻ ടീമിൽ ആരുമില്ലെന്ന് വീരേന്ദർ സേവാഗ്

ഒരുകാൽ പോയാലും ഞാൻ പാക്കിസ്ഥാനെതിരെ കളിച്ചിരിക്കും; ലങ്കയെ നിലംപരിശാക്കിയ ധോണിയുടെ പഴയ ഓർമകൾ പങ്കുവച്ച് എംഎസ്‌കെ പ്രസാദ്; ലോക കപ്പ് വരെ ധോണിക്ക് പകരക്കാരനാകാൻ ടീമിൽ ആരുമില്ലെന്ന് വീരേന്ദർ സേവാഗ്

മറുനാടൻ ഡസ്‌ക്

എം.എസ്.ധോണി പഴയ ധോണിയല്ല എന്ന വിമർശനങ്ങൾക്ക് തീപിടിച്ചിരിക്കുമ്പോഴാണ് തന്നെ എഴുതിത്ത്തള്ളായില്ലെന്ന് കാട്ടി ശ്രീലങ്കയ്‌ക്കെതിരായ മൽസരത്തിൽ അദ്ദേഹം വിശ്വരൂപം വീണ്ടെടുത്തത്.ഫീൽഡിൽ ധോണി എങ്ങനെയാണെന്ന് പഴയൊരു സംഭവത്തിലൂടെ ഓർത്തെടുക്കുകയാണ് ടീമിന്റെ മുഖ്യ സെലക്ടർ എം.എസ്.കെ.പ്രസാദ്.

ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരായ നിർണായക മത്സരമാണ് സന്ദർഭം.
ചിരവൈരികളായ പാക്കിസ്ഥാനെതിരെയുള്ള മത്സരത്തിന് മുൻപ് ജിമ്മിൽ പ്രാക്ടീസ് ചെയ്യുമ്പോഴാണ് അപ്രതീക്ഷിതമായി ധോനിക്ക് പരിക്കേൽക്കുന്നത്. കടുത്ത വേദനയിൽ നടക്കാൻ പോലും സാധിക്കാതെ സ്‌ട്രെച്ചറിലാണ് മെഡിക്കൽ സ്റ്റാഫ് ധോനിയെ ജിമ്മിൽനിന്ന് തിരികെ കൊണ്ടുപോയത്. ഫാസ്റ്റ് ബൗളർമാർക്ക് അനുകൂലമായ പിച്ചിലാണ് കളി എന്നതിനാൽ ധോണിയുടെ ക്യാപ്റ്റൻസിയും സാന്നിധ്യവും ടീമിന് അനിവാര്യമായിരുന്നു.

ഇതിനിടെ മത്സരത്തിന് തലേദിവസം ഹോട്ടലിലെ സ്വിമ്മിങ്ങ് റൂമിന് ചുറ്റും വളരെ പ്രയാസപ്പെട്ട് നടക്കാൻ ശ്രമിക്കുന്ന ധോണിയെയും ഞാൻ കണ്ടു. എന്നാൽ അടുത്തദിവസം മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ജെഴ്‌സിയണിഞ്ഞ് ഡ്രൈസിങ് റൂമിലെത്തിയ ധോനി എല്ലാവരെയും അത്ഭുതപ്പെടുത്തി. ആ സമയം എന്നെ മുറിയിലേക്ക് വിളിച്ച് ധോണി പറഞ്ഞ വാക്കുകൾ ഇന്നും അതുപോലെ നിലനിൽക്കുന്നു. എന്റെ പരിക്കിൽ എന്തിനാണ് ഇത്ര ടെൻഷൻ, ഇനി എന്റെ ഒരു കാൽ പോയാലും പാക്കിസ്ഥാനെതിരെയുള്ള ഈ മത്സരത്തിൽ ഞാൻ കളിച്ചിരിക്കുംധോനി പറഞ്ഞു. ജീവന്മരണ പോരാട്ടമായി കണ്ട ആ മത്സരത്തിൽ പാക്ക് നിരയ്‌ക്കെതിരെ പരിക്ക് അവഗണിച്ച് മുന്നിൽനിന്ന് നയിച്ച ധോണി മറ്റൊരു തിളക്കമാർന്ന വിജയം കൂടി ടീമിന് സമ്മാനിച്ചു പ്രസാദ് പറഞ്ഞു.

അതിനിടെ, ധോണിക്ക് പിന്തുണയുമായി വീരേന്ദർ സെവാഗും രംഗത്തെത്തി. അടുത്ത ഏകദിന ലോകകപ്പിൽ ധോനിക്ക് അവസരമുണ്ടാകില്ലെന്ന ചർച്ചക്കിടയിലാണ് ധോനിയെ അനുകൂലിച്ച് സെവാഗെത്തിയത്.


ഈ അവസരത്തിൽ ധോനിക്ക് പകരമാവാൻ ആർക്കും കഴിയില്ല. ഋഷഭ് പന്ത് മികച്ച താരമാണ്. പക്ഷേ ധോണിക്ക് പകരമാവാൻ ഋഷഭിന് ഇനിയും സമയം വേണം. അങ്ങനെ സംഭവിക്കുകയാണെങ്കിൽ 2019 ലോകകപ്പിന് ശേഷമാവുമെന്നും അതുവരെ ഋഷഭിന് മത്സരപരിചയം നേടാൻ അനുവദിക്കണമെന്നും സെവാഗ് വ്യക്തമാക്കി.
'ധോണി റൺസ് നേടുന്നുണ്ടോ ഇല്ലയോ എന്ന് നമ്മൾ ആശങ്കപ്പെടേണ്ട കാര്യമില്ല. 2019 ലോകകപ്പ് വരെ ധോണിയുണ്ടാകണമെന്നാണ് നമ്മൾ പ്രാർത്ഥിക്കേണ്ടത്. മധ്യനിരയിലും ഫിനിഷിങ്ങിലും ധോണിക്കുള്ള പോലെ അനുഭവം ഇപ്പോൾ ഇന്ത്യൻ ടീമിൽ മറ്റാർക്കുമില്ല'. സെവാഗ് പറഞ്ഞു.

കളിയിൽ ഉയർച്ച-താഴ്ചകളുണ്ടായാലും ധോണിയെ പോലെ ആത്മാർപ്പണമുള്ള ഒരു കളിക്കാരനെ ഒഴിവാക്കുന്നത് ശരിയല്ലെന്ന അഭിപ്രായവും ശക്തമാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP