Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാക്കിസ്ഥാനെ വിറപ്പിച്ച് സിംബാബ്‌വെ കീഴടങ്ങി; തോൽവി 20 റണ്ണിന്; ഈ ലോകകപ്പിൽ പാക്കിസ്ഥാന് ആദ്യ ജയം; മൊഹമ്മദ് ഇർഫാനും വഹാബ് റിയാസിനും നാലു വിക്കറ്റ്

പാക്കിസ്ഥാനെ വിറപ്പിച്ച് സിംബാബ്‌വെ കീഴടങ്ങി; തോൽവി 20 റണ്ണിന്; ഈ ലോകകപ്പിൽ പാക്കിസ്ഥാന് ആദ്യ ജയം; മൊഹമ്മദ് ഇർഫാനും വഹാബ് റിയാസിനും നാലു വിക്കറ്റ്

ബ്രിസ്‌ബേൻ: ലോകകപ്പിൽ ഇന്ത്യയുൾപ്പെട്ട പൂൾ ബി മത്സരത്തിൽ പാക്കിസ്ഥാൻ സിംബാബ്‌വെയെ 20 റണ്ണിന് തോൽപ്പിച്ചു. ഒരു ഘട്ടത്തിൽ തോൽവി ഭയന്ന പാക്കിസ്ഥാനെ നാലുവിക്കറ്റു വീതമെടുത്ത മുഹമ്മദ് ഇർഫാനും വഹാബ് റിയാസുമാണു രക്ഷിച്ചത്. ഈ ലോകകപ്പിൽ പാക്കിസ്ഥാന്റെ ആദ്യ ജയമാണിത്.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ ഏഴുവിക്കറ്റിന് 235 റണ്ണാണെടുത്തത്. ഏഴ് ഓവറിനുള്ളിൽ 22 റണ്ണിന് രണ്ട് ഓപ്പണർമാരെയും നഷ്ടമായ സിംബാബ്‌വെ തുടക്കത്തിലെ തിരിച്ചടിയിൽ നിന്ന് പതിയെ കരകേറിയെങ്കിലും ഇർഫാനും റിയാസും അട്ടിമറിയിൽ നിന്ന് പാക്കിസ്ഥാനെ രക്ഷിക്കുകയായിരുന്നു.

മത്സരം അവസാനിക്കാൻ രണ്ട് പന്ത് ശേഷിക്കെ 215 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു സിംബാബ്‌വെ. അർധസെഞ്ച്വറിയെടുത്ത ബ്രണ്ടൻ ട്രെയ്‌ലർ മാത്രമാണ് സിംബാബ്‌വെ നിരയിൽ തിളങ്ങിയത്. ചിംഗുബര 35ഉം വില്യംസ് 33 റൺസുമെടുത്ത് പുറത്തായി. ബോളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങിയ വഹാബ് റിയാസാണ് മത്സരത്തിലെ താരം.

പൊരുതി നിന്ന് അർധസെഞ്ചുറി നേടിയ പാക് നായകൻ മിസ്ബാ ഉൾ ഹഖും (121 പന്തിൽ 73) എട്ടാം നമ്പർ ബാറ്റ്‌സ്മാനായി എത്തിയ വഹാബ് റിയാസുമാണ് (പുറത്താകാതെ 54) പാക്ക് സ്‌കോർ 200 കടത്തിയത്. ഹാരിസ് സൊഹൈൽ (27), ഉമർ അക്മൽ (33), സുഹൈബ് മക്‌സൂദ് (21) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. 35ാം പിറന്നാൾ ദിനത്തിൽ ബാറ്റിങ്ങിനിറങ്ങിയ ഷാഹിദ് അഫ്രീദി റണ്ണൊന്നുമെടുക്കാതെ പുറത്തായി.

അവസാന ഓവറുകളിൽ ആഞ്ഞടിച്ച വഹാബ് റിയാസും സുഹൈൽ ഖാനും ചേർന്നാണ് പാക് സ്‌കോർ 235ൽ എത്തിച്ചത്. സിംബാബ്‌വെയ്ക്കായി ചത്താര മൂന്നു വിക്കറ്റ് വീഴ്‌ത്തി. ഷോൺ വില്യംസ് രണ്ടും സിക്കന്ദർ റാസ, മുപാരിവ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP