Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര പാക്കിസ്ഥാന്; രണ്ടാം ടെസ്റ്റിൽ നേടിയത് പാക് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ജയം

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര പാക്കിസ്ഥാന്; രണ്ടാം ടെസ്റ്റിൽ നേടിയത് പാക് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ജയം

അബുദാബി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര പാക്കിസ്ഥാൻ തൂത്തുവാരി. രണ്ടാം ടെസ്റ്റിൽ 356 റൺസിനാണ് പാക്കിസ്ഥാൻ ഓസ്‌ട്രേലിയയെ തോൽപ്പിച്ചത്. റൺസിന്റെ അടിസ്ഥാനത്തിൽ പാക്കിസ്ഥാന്റെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്. ആദ്യ ടെസ്റ്റിൽ 221 റൺസിന് പാക്കിസ്ഥാൻ ഓസ്‌ട്രേലിയയെ തോൽപ്പിച്ചിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തിൽ നിന്ന് സെഞ്ച്വറി എന്ന റെക്കോഡിനൊപ്പമെത്താൻ പാക്കിസ്ഥാൻ ക്യാപ്റ്റൻ മിസ്ബ ഉൾ ഹഖിന് ഈ മത്സരത്തിൽ കഴിഞ്ഞിരുന്നു. രണ്ടാം ഇന്നിങ്‌സിൽ 56 പന്തിൽ സെഞ്ച്വറി തികച്ചതോടെയാണ് വിവിയൻ റിച്ചാർഡ്‌സിന്റെ റെക്കോഡിനൊപ്പമെത്താൻ മിസ്ബയ്ക്ക് കഴിഞ്ഞത്. ആദ്യ ഇന്നിങ്‌സിലും മിസ്ബ സെഞ്ച്വറി നേടിയിരുന്നു.

ആദ്യ ഇന്നിങ്‌സിൽ ഡബിൾ സെഞ്ച്വറി നേടിയ യൂനിസ് ഖാനും രണ്ടിന്നിങ്‌സിലും സെഞ്ച്വറി നേടിയ അസ്ഹർ അലിയും പാക്കിസ്ഥാന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. രണ്ടാം ഇന്നിങ്‌സിൽ ഓസ്‌ട്രേലിയയുടെ അഞ്ച് വിക്കറ്റ് പിഴുത സുൽഫിക്കർ ബാബറും പാക്കിസ്ഥാന്റെ ഹീറോയായി.

1994നുശേഷം ആദ്യമായാണ് ഓസ്‌ട്രേലിയക്കെതിരെ പാക്കിസ്ഥാൻ ക്രിക്കറ്റ് പരമ്പര നേടുന്നത്.

സ്‌കോർ: പാക്കിസ്ഥാൻ ആറിന് 570 (ഡിക്ലയേർഡ്), മൂന്നിന് 293 (ഡിക്ലയേർഡ്); ഓസ്‌ട്രേലിയ 261, 246.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP