Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കളിക്കളത്തിലെ ദുരന്തം വീണ്ടും; ക്രിക്കറ്റ് കളിക്കിടെ പന്ത് തലയിൽക്കൊണ്ട് പാക്കിസ്ഥാൻ താരം അന്തരിച്ചു; സുബൈർ അഹമ്മദ് മരിച്ചത് ബൗൺസർ തലയിൽക്കൊണ്ട്

കളിക്കളത്തിലെ ദുരന്തം വീണ്ടും; ക്രിക്കറ്റ് കളിക്കിടെ പന്ത് തലയിൽക്കൊണ്ട് പാക്കിസ്ഥാൻ താരം അന്തരിച്ചു; സുബൈർ അഹമ്മദ് മരിച്ചത് ബൗൺസർ തലയിൽക്കൊണ്ട്

ഇസ്ലാമാബാദ്: ക്രിക്കറ്റ് കളിക്കിടെ പന്ത് തലയിൽ വീണ് ചികിത്സയിലായിരുന്ന പാക്കിസ്ഥാൻ താരം അന്തരിച്ചു. കളിക്കിടയിൽ ബൗൺസർ കൊണ്ട സുബൈർ അഹമ്മദ് ആണ് മരിച്ചത്. മർദാനിൽ നടന്ന മത്സരത്തിനിടെയായിരുന്നു അപകടം. ഓഗസ്റ്റ് പതിനാലിന് പരിക്കേറ്റ സുബൈർ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ടി ട്വന്റി ടീമായ ക്വെറ്റ ബെയേഴ്സ് എന്ന ടീമിനുവേണ്ടി നാല് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുണ്ട് സുബൈർ. ഇതിൽ ഒരു മത്സരത്തിൽ സെഞ്ചുറി നേടുകയും ചെയ്തു. പാക് ക്രിക്കറ്റ് ബോർഡാണ് സുബൈർ മരിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. കളിക്കളത്തിൽ ഹൽമറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതചൂണ്ടിക്കാട്ടിയ പാക് ക്രിക്കറ്റ് ബോർഡ് സുബൈറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

മൂന്ന് വർഷം മുൻപ് ഷെഫീൽഡ് ഷീൽഡ് മത്സരത്തിനിടെ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഫിൽ ഹ്യൂസ് സമാനമായ രീതിയിൽ ബൗൺസർ തലയ്ക്കിടിച്ച് മരിച്ചിരുന്നു. കഴിഞ്ഞയാഴ്ച നടന്ന ഒരു സന്നാഹ മത്സരത്തിനിടെ ജോഷ് ഹേസിൽവുഡിന്റെ ബൗൺസർ തലയിൽ ഇടിച്ച് ഓസ്ട്രേലിയൻ ദേശീയ ടീം വൈസ് ക്യാപ്റ്റനായ ഡേവിഡ് വാർണർക്ക് പരിക്കേറ്റിരുന്നു. പന്ത് തലയിലിടിച്ച ഉടനെ വാർണർ വേദന കൊണ്ട് പുളഞ്ഞ് തറയിലിരുന്നുപോയി.

മുൻ ഇന്ത്യൻ ഓപ്പണർ രമൺ ലംബ ഫീൽഡിങ്ങിനിടെ പന്ത് തലയിൽ കൊണ്ടാണ് മരിച്ചത്. ഇംഗ്ലീഷ് താരം ജാസ്പെർ വിനൽ, ദക്ഷിണാഫ്രിക്കൻ താരം ഡാരിൻ റാൻഡൽ എന്നിവരും കളിക്കിടെ പന്ത് തലയിലിടിച്ച് മരിച്ചവരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP