Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രസിദ്ധീകരിക്കും മുമ്പ് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പുസ്തകത്തിന്റെ റെക്കോർഡ് സച്ചിന്റെ ആത്മകഥ തകർക്കുമോ? വിപണിയിലെത്തും മുമ്പ് വിറ്റഴിഞ്ഞത് ഒന്നര ലക്ഷം കോപ്പികൾ

പ്രസിദ്ധീകരിക്കും മുമ്പ് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പുസ്തകത്തിന്റെ റെക്കോർഡ് സച്ചിന്റെ ആത്മകഥ തകർക്കുമോ? വിപണിയിലെത്തും മുമ്പ് വിറ്റഴിഞ്ഞത് ഒന്നര ലക്ഷം കോപ്പികൾ

സക് ന്യൂട്ടന്റെ തലയിൽ വീണ ആപ്പിളിനു ശേഷം ലോകത്തെ ഏറ്റവും പ്രശസ്തമായ ആപ്പിളിന്റെ സ്ഥാപകൻ സ്റ്റീവ് ജോബ്‌സിന്റെ ആത്മകഥയാണ് ചുരുങ്ങിയ കാലയളിവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പുസ്തകം.

എന്നാൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറിന്റെ പ്ലെയിങ് ഇറ്റ് മൈ വേ എന്ന ആത്മകഥ മുൻകൂർ ബുക്കിംഗിൽ എല്ലാ റെക്കോർഡുകളേയും തകർത്തു മുന്നേറുകയാണെന്ന് പ്രസാധകർ. ലോക ക്രിക്കറ്റിൽ തകർക്കപ്പെടാത്ത നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയ സചിൻ ക്രീസിനു പുറത്തും റെക്കോർഡിട്ടു തുടങ്ങിയിരിക്കുന്നു.

വാൾട്ടർ ഇസാക്‌സൺ രചിച്ച സ്റ്റീവ് ജോബ്‌സിന്റെ ജീവചരിത്രം 1,30,000 കോപ്പികളാണ് വിറ്റഴിച്ചത്. സചിന്റേത് മുൻകൂർ ഓർഡറായി മാത്രം ഇതിനകം തന്നെ 1,50,000 കവിഞ്ഞതായി പുസ്തകം വിപണിയിലറിക്കിയ ഹാചെറ്റ് ഇന്ത്യ അറിയിച്ചു. പുസ്തപ്രകാശന ദിവസവും അതിനു മുമ്പും മാത്രം ലഭിച്ച ഓർഡറുകളാണിതെന്ന് പ്രസാധകർ പറയുന്നു.

ആത്മകഥാ വിഭാഗത്തിൽ ബെസ്റ്റ് സെല്ലർ പട്ടികയിൽ സച്ചിന്റെ പുസ്തകം മുന്നിലെത്തി. സാധാരണ കൂടുതൽ വായനക്കാരുള്ള ഹാർഡ്ബാക്ക് വിഭാഗത്തിലെ ഡാൻ ബ്രൗൺ, ജെ കെ റൗളിങ് എന്നിവരുടെ പുസ്തകങ്ങൾ സൃഷ്ടിച്ച റെക്കോർഡുകളെയാണ് സചിന്റെ ആത്മകഥ വെല്ലുവിളിക്കുന്നത്. ഇവരുടെ രചനകൾ നോവലുകളാണെന്നതും ശ്രദ്ധേയമാണ്.

എന്നാൽ പേപ്പർബാക് വിഭാഗത്തിൽ മുന്നലെത്താൻ സചിന്റെ പുസ്തകത്തിന് ഇനിയുമേറെ മുന്നേറാനുണ്ട്. ഈ വിഭാഗത്തിൽ ചേതൻ ഭഗത്, അമിഷ് ത്രിപാഠി എന്നിവരാണ് സ്ഥിരമായി മുന്നിലുള്ളത്. മാത്രവമല്ല ഇവരുടെ പുസ്തകങ്ങൾ 200 രൂപയുടെ മുകളിൽ വരുന്നുമില്ല. 899 രൂപ വിലയുള്ള സച്ചിന്റെ പുസ്തകം ഓൺലൈനിൽ പകുതി വിലയ്ക്കും ലഭ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP