Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അണ്ടർ19 ലോകകപ്പ് കിരീട നേട്ടത്തിൽ പരിശീലകൻ രാഹുൽ ദ്രാവിഡിന് നന്ദിയറിയിച്ച് നായകൻ പൃഥ്വി ഷാ; ഇതിഹാസമായ രാഹുൽ ദ്രാവിഡിന്റെ ഓരോ വാക്കുകളും വ്യക്തിയും താരവുമെന്ന നിലയിൽ തന്നിൽ വളരെയേറെ മാറ്റങ്ങൾ വരുത്തിയെന്ന് ഷാ

അണ്ടർ19 ലോകകപ്പ് കിരീട നേട്ടത്തിൽ പരിശീലകൻ രാഹുൽ ദ്രാവിഡിന് നന്ദിയറിയിച്ച് നായകൻ പൃഥ്വി ഷാ; ഇതിഹാസമായ രാഹുൽ ദ്രാവിഡിന്റെ ഓരോ വാക്കുകളും വ്യക്തിയും താരവുമെന്ന നിലയിൽ തന്നിൽ വളരെയേറെ മാറ്റങ്ങൾ വരുത്തിയെന്ന് ഷാ

മുംബൈ: ലോകകപ്പ് നേട്ടത്തിൽ പരിശീലകൻ രാഹുൽ ദ്രാവിഡിനോട് നന്ദി പറഞ്ഞ് നായകൻ പൃഥ്വി ഷാ. ടീമിനെ കിരീടത്തിലെത്തിച്ച ടീം ഉപദേശകൻ രാഹുൽ ദ്രാവിഡിനും സഹപരിശീലകർക്കും നന്ദിയറിയിക്കുന്നതായും ഇതിഹാസമായ രാഹുൽ ദ്രാവിഡിന്റെ ഓരോ വാക്കുകളും വ്യക്തിയും താരവുമെന്ന നിലയിൽ തന്നിൽ വളരെയേറെ മാറ്റങ്ങൾ വരുത്തിയെന്നും ഷാ പറയുന്നു.

'ഒരുപാട് ഓർമ്മകളുണ്ട് ലോകകപ്പിനെ കുറിച്ച്. പക്ഷെ എനിക്കിപ്പോ അനുഭവപ്പെടുന്നതിനെ കുറിച്ച് പറയാൻ വാക്കുകളില്ല. ലോകകപ്പ് ട്രോഫിയിങ്ങനെ കയ്യിൽ പിടിക്കുക എന്നതു പറഞ്ഞറിയിക്കാനാവാത്ത വികരാമാണ്.' പൃഥ്വി ഷാ പറയുന്നു.

ടൂർണമെന്റിലുടനീളം പിന്തുണച്ച ആരാധകർക്കും കിരീട നേട്ടത്തിൽ ആശംസകളറിയിച്ചവർക്കും നന്ദിയറിയിക്കുന്നു. നായകനെന്ന നിലയിൽ ടീമിനെ ലോകകപ്പ് കിരീടത്തിലേക്ക് നയിക്കാനായതിൽ സന്തോഷമുണ്ട്. ആത്മ പ്രചോദനവും ടീം വർക്കുമാണ് വിജയത്തിന് കാരണമെന്നും പൃഥ്വി ഷാ പറഞ്ഞു.

അതേസമയം, താരത്തിന്റെ ജേഴ്‌സി നമ്ബറായ 100 ഉം ശ്രദ്ധേയമാവുകയാണ്. 'എനിക്ക് ഈ നമ്ബർ വളരെ ഇഷ്ടമാണ്. കാരണം ഹിന്ദിയിൽ 100 (സോ) എന്നു പറയുമ്‌ബോൽ ഷാ എന്നതു പോലെ തോന്നും. അതുകൊണ്ടാണ് ഈ നമ്ബർ തെരഞ്ഞെടുത്തതെന്ന് താരം പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP