Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൂജാരയുടെ സെഞ്ച്വറി മികവിൽ ഇന്ത്യ പിടിച്ചുനിൽക്കുന്നു; അമിത് മിശ്രയ്ക്ക് അർധ സെഞ്ച്വറി; ഇന്ത്യ എട്ട് വിക്കറ്റിന് 292 റൺസ്

പൂജാരയുടെ സെഞ്ച്വറി മികവിൽ ഇന്ത്യ പിടിച്ചുനിൽക്കുന്നു; അമിത് മിശ്രയ്ക്ക് അർധ സെഞ്ച്വറി; ഇന്ത്യ എട്ട് വിക്കറ്റിന് 292 റൺസ്

കൊളംബോ: ചേതേശ്വർ പൂജാരയുടെ സെഞ്ച്വറിയും വാലറ്റത്ത് അമിത് മിശ്രയുടെ അർധ സെഞ്ച്വറിയും കൊളംബോ ടെസ്റ്റിൽ ഇന്ത്യക്ക് രക്ഷയാകുന്നു. മഴ കൊണ്ടു പോയ ആദ്യ ദിനത്തിനുശേഷം കൂട്ടത്തകർച്ചയിലായ ഇന്ത്യയെ ഇരുവരുടെയും ഇന്നിങ്‌സ് കരകയറ്റി.

214 പന്തുകളിൽനിന്നും ഒൻപതു ബൗണ്ടറികളോടെയായിരുന്നു പൂജാരയുടെ ഏഴാം ടെസ്റ്റ് സെഞ്ചുറി. 71 പന്തിലാണ് മിശ്ര അർധ സെഞ്ച്വറി തികച്ചത്. ഏഴു ബൗണ്ടറിയും അദ്ദേഹം സ്‌കോർ ചെയ്തു.

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 292 റൺസെടുത്തിട്ടുണ്ട്. ചേതേശ്വർ പൂജാര (135 നോട്ടൗട്ട്), ഇഷാന്ത് ശർമ (2) എന്നിവരാണ് ക്രീസിൽ. 277 പന്തിൽ 13 ബൗണ്ടറികളുടെ സഹായത്തോടെയാണ് പൂജാര 135 റൺസെടുത്തത്.

നേരത്തെ, രണ്ടിന് 52 എന്ന നിലയിൽ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് സ്‌കോർ 64ൽ എത്തിയപ്പോൾത്തന്നെ ക്യാപ്റ്റൻ കോഹ്‌ലിയെ നഷ്ടമായി. 60 പന്തിൽനിന്നും മൂന്നു ബൗണ്ടറികളോടെ 18 റൺസെടുത്ത ഇന്ത്യൻ നായകനെ ലങ്കൻ നായകൻ ഏയ്ഞ്ചലോ മാത്യൂസാണ് പുറത്താക്കിയത്. പിന്നാലെ രോഹിത് ശർമ (26), സ്റ്റ്യുവർട്ട് ബിന്നി (0), നമാൻ ഓജ (21), അശ്വിൻ (5) എന്നിവരും മടങ്ങിയെങ്കിലും  വാലറ്റത്ത് അമിത് മിശ്ര(59)യ്‌ക്കൊപ്പം പൂജാര ചേർത്ത 104 റൺസാണ് ഇന്ത്യൻ ഇന്നിങ്‌സിന് അൽപമെങ്കിലും മാന്യത പകർന്നത്.

ശ്രീലങ്കയ്ക്കു വേണ്ടി ധമിക പ്രസാദ് നാല് വിക്കറ്റ് വീഴ്‌ത്തി. പ്രദീപ്, മാത്യൂസ്, കൗശൽ എന്നിവർ ശേഷിച്ച വിക്കറ്റുകൾ പങ്കിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP