Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യ നാണം കെട്ട തോൽവി ഏറ്റുവാങ്ങിയ പൂനയിലെ പിച്ചിനെക്കുറിച്ച് വിശദീകരണം തേടി ഐസിസി; 14 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ബിസിസിക്കു നിർദ്ദേശം; പിച്ചിനെക്കുറിച്ച് ബിസിസിക്കു നേരത്തേതന്നെ മുന്നറിയിപ്പു നല്കിയിരുന്നുവെന്ന് ക്യൂറേറ്റർ സാൽഗോൻക്കർ

ഇന്ത്യ നാണം കെട്ട തോൽവി ഏറ്റുവാങ്ങിയ പൂനയിലെ പിച്ചിനെക്കുറിച്ച് വിശദീകരണം തേടി ഐസിസി; 14 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ബിസിസിക്കു നിർദ്ദേശം; പിച്ചിനെക്കുറിച്ച് ബിസിസിക്കു നേരത്തേതന്നെ മുന്നറിയിപ്പു നല്കിയിരുന്നുവെന്ന് ക്യൂറേറ്റർ സാൽഗോൻക്കർ

ന്യൂഡൽഹി: ഇന്ത്യ ഓസ്‌ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മൽസരം നടന്ന പുണെയിലെ പിച്ചിന് നിലവാരം ഇല്ലായിരുന്നുവെന്ന് ഐസിസി മാച്ച് റഫറി. നിലവാരമില്ലാത്ത പിച്ച് നിർമ്മിച്ചതിൽ 14 ദിവസത്തിനുള്ളിൽ വിശദീകരണം നൽകാൻ ബിസിസിഐയോട് ഐസിസി ആവശ്യപ്പെട്ടു. അതേസമയം, പിച്ചിനെക്കുറിച്ച് ബിസിസിഐയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ക്യൂറേറ്റർ പാണ്ഡുരംഗ് സാൽഗോൻക്കർ പറഞ്ഞു. ഡ്രൈ പിച്ച് ഒരുക്കിയാലുണ്ടാകുന്ന അപകടത്തെക്കുറിച്ച് പിച്ച് കമ്മിറ്റി തലവന്മാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

ടീമിനെ ബാധിക്കുമെന്നറിഞ്ഞിട്ടും എന്തിനാണ് ഇത്തരമൊരു പിച്ചൊരുക്കിയത് എന്നു ചോദിച്ചപ്പോൾ മുകളിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചേ പ്രവർത്തിക്കാൻ സാധിക്കുവെന്നായിരുന്നു പാണ്ഡുരംഗിന്റെ മറുപടി. ടീമിലെ ആരും സ്പിന്നിന് അനുകൂലമായി പിച്ചൊരുക്കാൻ ആവശ്യപ്പെട്ടിട്ടില്ല. കമ്മിറ്റിയോട് ഇത്തരത്തിൽ പിച്ചൊരുക്കാൻ ആരാണ് പറഞ്ഞതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പുണെയിലെ ടെസ്റ്റ് മൽസരത്തിൽ ഓസ്‌ട്രേലിയയോട് ചരിത്രത്തിലെ രണ്ടാമത്തെ വലിയ തോൽവിയാണ് ഇന്ത്യൻ സംഘം ഏറ്റുവാങ്ങിയത്. 333 റൺസിനായിരുന്നു തോൽവി. 19 ടെസ്റ്റ് മൽസരങ്ങളിൽ അപരാജിതരായി വാണ (ഇതിൽ ഏറെയും സ്വന്തം നാട്ടിലാണെങ്കിലും) ടീം 20-ാം മൽസരത്തിൽ മൂന്നാംനിര ടീമിന്റെ നിലവാരത്തിൽ തോറ്റു തുന്നംപാടുകയായിരുന്നു. ആദ്യമൽസരം തന്നെ രണ്ടര ദിവസംകൊണ്ടു 333 റൺസിന് അടിയറവച്ച ഇന്ത്യൻ പ്രകടനം സമീപകാലത്തെ ഏറ്റവും ദയനീയമായിരുന്നു.

മത്സരത്തിന് ശേഷം പിച്ചിനെതിരെ മുൻതാരങ്ങളടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. പിച്ചിന് എട്ടു ദിവസം മാത്രം പ്രായമുള്ളതെന്നാണ് തോന്നുന്നതെന്ന് മുൻ ഓസ്ട്രേലിയൻ സ്പിന്നർ ഷെയ്ൻ വോൺ പറഞ്ഞു. മത്സരം ഓസ്‌ട്രേലിയ വിജയിക്കുമെന്ന് അദ്ദേഹം നേരത്തൈ പ്രവചിച്ചിരുന്നു.

മത്സരത്തിന്റെ നാലു ദിവസം മുമ്പ് മാത്രമാണ് പിച്ച് നനച്ചിട്ടുണ്ടായിരുന്നത്. ഇന്ത്യൻ സ്പിന്നർമാർക്ക് നേട്ടം കൊയ്യുന്നതിനാണ് സ്പിന്നിന് അനുകൂലമായ പിച്ചൊരുക്കിയതെങ്കിലും ഒസീസ് സ്പിന്നർമാരാണ് പുണെ ടെസ്റ്റിൽ നേട്ടം കൊയ്തത്. 17 വിക്കറ്റുകളാണ് ഓസീസ് സ്പിന്നർമാർ വീഴ്‌ത്തിയത്. ഇന്ത്യയുടെ എല്ലാ വിക്കറ്റുകളും വീഴ്‌ത്തിയത് സ്പിന്നർമാരായ ഒക്കീഫെയും ലയോണുമാണ്.

ഐസിസി പിച്ച് മോണിട്ടറിങ് പ്രോസസ് അനുസരിച്ചുള്ളതല്ല പുണെയിൽ ഒരുക്കിയതെന്നാണ് ഐസിസി വിലയിരുത്തിട്ടുള്ളത്. 2015ൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം നടന്ന നാഗ്പുരിലെ പിച്ചും അതിശയകരമായ ടേണിങിനെ തുടർന്ന് വിവാദത്തിൽ അകപ്പെട്ടിരുന്നു. ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് ബെംഗളൂരുവിലാണ്. ഇരു ടീമുകൾക്കും ഒരുപോലെ അനുകൂലമായ പിച്ചായിരിക്കും ബെംഗളൂരുവിലേതെന്ന് സംഘാടകർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP