Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്ലേഓഫ് പ്രതീക്ഷ നിലനിർത്തി പഞ്ചാബ് കിങ്ങ്‌സ് ഇലവൻ; കൊൽക്കത്തയെ തോൽപ്പിച്ചത് മികച്ച ബോളിങ് പ്രകടനത്തിലൂടെ; മുംബൈയേയും പുണെയേയും തോൽപ്പിച്ചാൽ അവസാന നാലിൽ

പ്ലേഓഫ് പ്രതീക്ഷ നിലനിർത്തി പഞ്ചാബ് കിങ്ങ്‌സ് ഇലവൻ; കൊൽക്കത്തയെ തോൽപ്പിച്ചത് മികച്ച ബോളിങ് പ്രകടനത്തിലൂടെ; മുംബൈയേയും പുണെയേയും തോൽപ്പിച്ചാൽ അവസാന നാലിൽ

കൊൽക്കത്തയെ പതിനാല് റൺസിന് തോൽപ്പിച്ച് കിങ്ങ്‌സ് ഇലവൻ പഞ്ചാബ് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി. നിർണ്ണായക മത്സരത്തിൽ മികച്ച ബോളിങ് പ്രകടനത്തിലൂടെയാണ് പഞ്ചാബ് മുൻ ചാമ്പ്യന്മാരെ തകർത്തത്.

ജയിക്കാൻ 168 റൺസ് മതിയായിരുന്ന കൊൽക്കത്തയെ പഞ്ചാബ് ബോളർമാർ പിടിച്ചുകെട്ടുകയായിരുന്നു. 52 പന്തിൽ 84 റൺസെടുത്ത് ഓസ്ട്രേലിയൻ താരം ക്രിസ് ലിൻ ഉജ്വല പ്രകടനം കാഴ്ചവെച്ചിട്ടും കൊൽക്കത്തവിജയം കൈവിട്ടു പോയി. സമ്മർദ്ദഘട്ടത്തിൽ വിലപ്പെട്ട രണ്ടു വിക്കറ്റുകൾ വീഴ്‌ത്തിയ പേസ് ബൗളർ മോഹിത് ശർമയാണ് കളിയിലെ കേമൻ. സ്‌കോർ: പഞ്ചാബ് 20 ഓറിൽ 6ന് 167; കൊൽക്കത്ത 20 ഓവറിൽ 6ന് 153.

നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത രാഹുൽ തെവാട്ടിയയും മൂന്ന് ഓവറിൽ 24 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തിയ മോഹിത് ശർമയുമാണ് വിജയത്തിൽ നിർണ്ണായകമായത്. നരെയ്ൻ(18), ഗംഭീർ(8), ഉത്തപ്പ(0), മനീഷ് പാണ്ഡെ(18), ഗ്രാന്ദോം(11*), യൂസഫ് പഠാൻ(2) എന്നിവർ കൊൽക്കത്ത നിരയിൽ നിരാശപ്പെടുത്തി.

25 പന്തിൽ 44 റൺസ് നേതിയ ക്യാപ്റ്റൻ ഗ്ലെൻ മാക്സ്‌വെല്ലിന്റെ മികവിലാണ് പഞ്ചാബ് പൊരുതാവുന്ന സ്‌കോർ നേടിയത്.  വയോധികിമാൻ സാഹ 38ഉം മനൻ വോറ 25 റൺസും നേടി.

മുംബൈ ഇന്ത്യൻസ്, റൈസിങ് പുണെ സൂപ്പർജയന്റ് ടീമുകളുമായിട്ടാണ് പഞ്ചാബിന്റെ ഇനിയുള്ള മത്സരം. ഇതു രണ്ടും ജയിച്ചാൽ പഞ്ചാബിന് അവസാന നാലിൽ ഇടം നേടാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP