Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്നാം ഏകദിനത്തിനൊരുങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി; പരിക്കേറ്റ് വിക്കറ്റ് കീപ്പർ ക്വിന്റൺ ഡികോക്ക് പരമ്ബരയിൽനിന്നു പുറത്ത്; താരത്തിന് നൽകിയത് നാലാഴ്ചത്തെ വിശ്രമം

മൂന്നാം ഏകദിനത്തിനൊരുങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി; പരിക്കേറ്റ് വിക്കറ്റ് കീപ്പർ ക്വിന്റൺ ഡികോക്ക് പരമ്ബരയിൽനിന്നു പുറത്ത്; താരത്തിന് നൽകിയത് നാലാഴ്ചത്തെ വിശ്രമം

സെഞ്ചൂറിയൻ: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിനൊരുങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്ക് പണി കിട്ടിക്കൊണ്ടിരിക്കുകയാണ്. നായകൻ ഫാഫ് ഡുപ്ലസിക്കും എബി ഡിവില്ല്യേഴ്‌സിനും പിന്നാലെ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡികോക്കും പരമ്ബരയിൽനിന്നു പുറത്തായി. രണ്ടാം ഏകദിനത്തിനിടെ കൈക്കുഴയ്‌ക്കേറ്റ പരിക്ക് കാരണം ഡികോക്കിനു നാലാഴ്ചത്തെ വിശ്രമമാണ് ഡികോക്കിനു ഡോക്ടർമാർ വിധിച്ചിരിക്കുന്നത്.

ഇനിയുള്ള നാല് ഏകദിനങ്ങൾക്ക് പുറമേ ടിട്വന്റി പരമ്ബരയിലും ഡികോക്ക് കളിക്കില്ല. പരിക്ക് ഗുരുതരമാണെന്നാണ് മെഡിക്കൽ ടീമിന്റെ റിപ്പോർട്ട്. ഇന്ത്യയ്‌ക്കെതിരേ മികച്ച റിക്കാർഡുള്ള ബാറ്റ്‌സ്മാനാണ് ഡികോക്ക്. പുതുമുഖ വിക്കറ്റ് കീപ്പർ ഹെയ്ന്റിച്ച് ക്ലാസെനെ കഴിഞ്ഞ ദിവസം തന്നെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. അതിനാൽ വിക്കറ്റ് കീപ്പറായി താരമെത്തും. ഡുപ്ലെസിസിന് പകരം പരിചയസമ്ബന്നനല്ലാത്ത ഏയ്ഡൻ മർക്രാമാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP