Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്യാഷ് അവാർഡുകൾ നൽകുന്നതിൽ അസമത്വം ഉണ്ടാകരുത്; എല്ലാവരും മത്സരത്തിന്റെ വിജയത്തിനായി കഠിനാധ്വാനം ചെയ്തിട്ടുണ്ട്; എല്ലാവർക്കും തുല്യ പരിഗണന നൽകണം; അണ്ടർ 19 ക്രിക്കറ്റ് മൽസരത്തിലെ വിജയികൾക്ക് നൽകിയ തുക സപ്പോർട്ടിങ് സ്റ്റാഫുകൾക്കും നൽകണമെന്ന് രാഹുൽ ദ്രാവിഡ്

ക്യാഷ് അവാർഡുകൾ നൽകുന്നതിൽ അസമത്വം ഉണ്ടാകരുത്; എല്ലാവരും മത്സരത്തിന്റെ വിജയത്തിനായി കഠിനാധ്വാനം ചെയ്തിട്ടുണ്ട്; എല്ലാവർക്കും തുല്യ പരിഗണന നൽകണം; അണ്ടർ 19 ക്രിക്കറ്റ് മൽസരത്തിലെ വിജയികൾക്ക് നൽകിയ തുക സപ്പോർട്ടിങ് സ്റ്റാഫുകൾക്കും നൽകണമെന്ന് രാഹുൽ ദ്രാവിഡ്

ന്യൂഡൽഹി: അണ്ടർ 19 ക്രിക്കറ്റ് മൽസരത്തിലെ വിജയികൾക്ക് നൽകിയ തുക പോലെ സപ്പോർട്ടിങ് സ്റ്റാഫുകൾക്കും അതേ മൂല്യത്തിൽ നൽകണമെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ്. ക്യാഷ് അവാർഡുകൾ നൽകുന്നതിൽ അസമത്വം ഉണ്ടാകരുതെന്നും എല്ലാവരും മത്സരത്തിന്റെ വിജയത്തിനായി കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും എല്ലാവർക്കും തുല്യ പരിഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു.എല്ലാവർക്കും തുല്യ പ്രതിഫലം മതിയെന്ന് രാഹുൽദ്രാവിഡ് ബിസിസിഐയോട് ആവശ്യപ്പെട്ടു.

വിജയത്തിൽ ടീമംഗങ്ങൾക്കുള്ള ക്യാഷ് അവാർഡുകൾ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. പരിശീലകനായ ദ്രാവിഡിന് 50 ലക്ഷവും ഓരോ കളിക്കാർക്കും 30 ലക്ഷം രൂപ വീതവും കളിയെ പിൻതുണച്ചവർക്ക് 20 ലക്ഷം രൂപ വീതവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

''ശ്രദ്ധയും പരിണനയും തനിക്ക് മാത്രം കിട്ടുന്നത് മനോവിഷമം ഉണ്ടാക്കുന്നു. മിടുക്കും കഴിവുമുള്ള സപ്പോർട്ടിങ് സ്റ്റാഫുകൾ കൂടെയുണ്ടായിരുന്നു. അവരുടെ പേരുകൾ പറയാൻ ആഗ്രഹിക്കുന്നില്ല. അവരുടെ കൂടി വലിയ പ്രയത്‌നം ഇതിലുണ്ടായിരുന്നു. ഞങ്ങളെല്ലാം ചേർന്ന് കുട്ടികൾക്ക് ഏറ്റവും മികച്ചതാണ് നൽകിയത്. '' പ്രതിഫലം പ്രഖ്യാപിച്ച വേളയിൽ ദ്രാവിഡ് പ്രതികരിച്ചത് ഇങ്ങിനെയായിരുന്നു.

സപ്പോർട്ടിങ് സ്റ്റാഫുകൾക്കും തുല്യവേതനം തന്നെ താരം ആവശ്യപ്പെടുക മാത്രമല്ല തനിക്ക് ഒട്ടും കൂടുതൽ വേണ്ടെന്നും സഹപ്രവർത്തകർക്ക് നൽകുന്ന പ്രതിഫലം തന്നെ മതിയെന്നും ദ്രാവിഡ് ആവശ്യപ്പെട്ടു.സപ്പോർട്ടിങ് സ്റ്റാഫുകൾ ഉൾപ്പെടെയുള്ളവർ ഒരു ടീമായി പ്രവർത്തിച്ചതുകൊണ്ടാണ് ഇന്ത്യൻ ടീമിന് കിരീടം നേടാനായത്. കളിക്കാരും പരിശീലകനും മറ്റുള്ളവരും നടത്തിയ അത്യദ്ധ്വാനത്തിന്റെ പ്രതിഫലമായിരുന്നു അതെന്നും ദ്രാവിഡ് പറഞ്ഞു.

ഇതിനോടപ്പം അണ്ടർ 19 ലോകകപ്പിലെ സെമി ഫൈനൽ വിജയത്തിന് പിന്നാലെ താൻ പാക്കിസ്ഥാൻ ടീമിന്റെ ഡ്രസിങ് റൂമിൽ പോയെന്ന റിപ്പോർട്ടുകൾ നിഷേധിക്കുകയും ചെയ്തു. 'ഞാൻ അവരുടെ ഡ്രസിങ് റൂമിലെത്തിയിട്ടില്ല. ഒരു മികച്ച ഇടങ്കയ്യൻ ഫാസ്റ്റ് ബൗളർ പാക് ടീമിൽ ഉണ്ടായിരുന്നു. പയ്യൻ ടൂർണമെന്റിൽ നന്നായി പന്തെറിഞ്ഞിരുന്നു. സെമിയിലെ തോൽവിക്ക് പിന്നാലെ അവരുടെ ഡ്രസിങ് റൂമിനു പുറത്ത് ഞാൻ അവനെ കണ്ടുമുട്ടി. ഞാൻ അവനെ അഭിനന്ദിച്ചു. ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തിയതായി അവനോട് പറഞു. ഒരു കോച്ചെന്ന നിലയിൽ ഒരു നല്ല പ്രതിഭയെ കാണുന്നത് ആവേശകരമാണ്- ദ്രാവിഡ് വ്യക്തമാക്കി. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ പാക്കിസ്ഥാൻ വളരെ വിലമതിച്ചിരുന്നു. ഇക്കാര്യം പാക് കോച്ചുമാർ നിരവധി തവണ എന്നോട് പറഞ്ഞിട്ടുണ്ട്.

ടീം ഒന്നാമതെത്തിയതാണ് ലോകകപ്പ് വിജയത്തിന്റെ ഏറ്റവും തൃപ്തികരമായ ഭാഗമെന്ന് ദ്രാവിഡ് പറഞ്ഞു. കഴിഞ്ഞ 14-16 മാസങ്ങൾ പിന്തുടർന്ന പ്രക്രിയ യഥാർത്ഥത്തിൽ ആസൂത്രണം ചെയ്തതും തയ്യാറാക്കിയിട്ടുള്ളതും ഈ ലോകകപ്പിനു വേണ്ടിയല്ലെന്നും അണ്ടർ 19 താരങ്ങളെ ഉണ്ടാക്കുന്നതിനായിരുന്നെന്നും ദ്രാവിഡ് പറഞ്ഞു. ഫൈനലിൽ ഞങ്ങൾ മികച്ച കളി കളിച്ചിട്ടില്ല,ബംഗ്ലാദേശിനെതിരെ ക്വാർട്ടർ ഫൈനലിലും പാക്കിസ്ഥാനെതിരെ സെമി ഫൈനലിൽ ഞങ്ങൾ നന്നായി കളിച്ചു. ഫൈനൽ കളിച്ചു എന്നത് അവർക്കൊരു ഒരു അനുഭവമായിരിക്കും- ദ്രാവിഡ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP