Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഹുൽ ദ്രാവിഡിനെ പ്രധാന മന്ത്രിയാക്കുമോ പ്ലീസ്...വ്യത്യസ്തനാമൊരു ദ്രാവിഡിനെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യവുമായി ആരാധകർ; വന്മതിലിനെ പ്രധാനമന്ത്രിയാക്കിയാൽ ഏതു പാർട്ടിക്കും വോട്ട് ചെയ്യാൻ ആരാധകർ റെഡി: ദ്രാവിഡ് ഫോർ പിഎം എന്ന ഹാഷ്ടാഗിൽ അണിനിരന്ന് സോഷ്യൽ മീഡിയ

രാഹുൽ ദ്രാവിഡിനെ പ്രധാന മന്ത്രിയാക്കുമോ പ്ലീസ്...വ്യത്യസ്തനാമൊരു ദ്രാവിഡിനെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യവുമായി ആരാധകർ; വന്മതിലിനെ പ്രധാനമന്ത്രിയാക്കിയാൽ ഏതു പാർട്ടിക്കും വോട്ട് ചെയ്യാൻ ആരാധകർ റെഡി: ദ്രാവിഡ് ഫോർ പിഎം എന്ന ഹാഷ്ടാഗിൽ അണിനിരന്ന് സോഷ്യൽ മീഡിയ

മറുനാടൻ ഡസ്‌ക്‌

ന്ത്യൻ ക്രിക്കറ്റിലെ അസാധാരണ വ്യക്തിത്വമാണ് രാഹുൽ ദ്രാവിഡ്. വാക്കിലും നോക്കിലും പ്രവൃത്തിയിലുമെല്ലാം കറകളഞ്ഞ പച്ചയായ മനുഷ്യൻ. സച്ചിനും ഗാംഗുലിയുമെല്ലാം നിറഞ്ഞു നിന്ന കളിക്കളത്തിൽ വന്മതിലായി നിന്ന് പ്രതിരോധം തീർത്ത വ്യക്തിത്വം. രാഹുലിന്റെ മുന്നിൽ എല്ലാവരും സമന്മാരാണ്. തന്നെപ്പോലെ തന്നെ മറ്റുള്ളവർക്കും തുല്യ അവകാശമുണ്ടെന്ന് അടിയുറച്ച് വിശ്വസിക്കുന്ന ഒരു മനുഷ്യ സ്‌നേഹി. അതാവാം ഈ മനുഷ്യന് ഇങ്ങനെ ആരാധകരെ സൃഷ്ടിക്കാൻ കഴിയുന്നത്.

ഈ വിലപ്പെട്ട മുത്തിനെ ഇ്രന്ത്യയുടെ അടുത്ത പ്രധാന മന്ത്രിയാക്കണമെന്നാണ് സോഷ്യൽ മീഡിയ ആവശ്യപ്പെടുന്നത്. രാഹുലിനെ പ്രധാന മന്ത്രിയാക്കിയാൽ പാർട്ടി മറന്ന് ഏത് പാർട്ടിക്കും വോട്ട് ചെയ്യാമെന്നും ആരാധകർ പറയുന്നു. ദ്രാവിഡ് ഫോർ പിഎം എന്ന ഹാഷ്ടാഗിലാണ് സോഷ്യൽ മീഡിയ ഇക്കാര്യത്തിൽ പ്രതികരിക്കുന്നത്.

സെലിബ്രേറ്റികൾ അടക്കം നിരവധി പേരാണ് ഈ ഹാഷ്ടാഗിൽ അണിനിരക്കുന്നത്. എന്തു തന്നെ വന്നാലും ദ്രാവിഡിനെ പ്രധാനമന്ത്രിയായി കാണമെന്ന് ആരാധകർ പ്രത്യാശിക്കുന്നു. ദ്രാവിഡിനെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിച്ചാൽ ഇടവും വലവും പാർട്ടിയുമൊന്നു നോക്കാതെ വോട്ട് ചെയ്യുമെന്നും ചങ്കിനകത്തുകൊണ്ട് നടക്കുമെന്നും ആരാധകർ പ്രതികരിക്കുന്നു.

ദ്രാവിഡിന് ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പറ്റുമോ? ഈ ചോദ്യം തമാശയായി തോന്നാം. പക്ഷേ ദ്രാവിഡിനെപ്പോലെ വ്യക്തിത്വമുള്ള ഒരാളെയാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി വേണ്ടത്. എല്ലാ കാര്യങ്ങളും നമുക്ക് പഠിക്കാം, പക്ഷേ മര്യാദയും മനുഷ്യത്വവും പഠിച്ചെടുക്കാൻ കഴിയില്ല. അതു നമ്മുടെ ഉള്ളിൽ നിന്നുതന്നെ വരേണ്ടതാണ്. ഗായകൻ വിശാൽ ദദ്ലാനി ട്വിറ്ററിൽ കുറിച്ചു.

അണ്ടർ 19 ലോക കപ്പ് ക്രിക്കറ്റിൽ ഇന്ത്യ കിരീടം ചൂടിയപ്പോൾ പരിശീലകനായ ദ്രാവിഡിന് ബിസിസിഐ നൽകിയത് 50 ലക്ഷം രൂപയായിരുന്നു. എന്നാൽ ടീം അംഗങ്ങൾക്ക് 30 ലക്ഷം രൂപയും കോച്ചിങ് സ്റ്റാഫിന് 20 ലക്ഷം രൂപയുമാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചത്. എന്നാൽ സമ്മാനത്തുകയിൽ വേർതിരിവുണ്ടെന്ന് ചങ്കൂറ്റത്തോടെ ദ്രാവിഡ് വിളിച്ചു പറഞ്ഞു.

തനിക്ക് നൽകിയ സമ്മാന തുകയിൽ നിന്നും 25 ലക്ഷം രൂപ തിരിച്ചു നൽകി. ഇന്ത്യൻ ടീമിനും സ്റ്റാഫിനും കോച്ചിനും പ്രഖ്യാപിച്ച സമ്മാന തുക തുല്യമായി വീതിക്കാൻ ദ്രാവിഡ് ആവശ്യപ്പെട്ടു. ഇതോടെ ദ്രാവിഡിന്റെ നിർദ്ദേശം സ്വീകരിച്ച ബിസിസിഐ കളിക്കാർക്കും മറ്റുള്ളവർക്കും 25 ലക്ഷം രൂപ വീതം നൽകാൻ തീരുമാനിക്കുകയായിരുന്നു.

ദ്രാവിഡിന്റെ ചങ്കൂറ്റത്തോടെയുള്ള ഈ തുറന്ന് പറച്ചിലാണ് ആരാധകർ നെഞ്ചോട് ചേർത്തത്. ഇതോടെയാണ് ദ്രാവിഡിനെ പ്രധാന മന്ത്രിയാക്കണമെന്നുള്ള ആവശ്യം ശക്തമായത്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP