Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ ബൗളർമാർക്കു മുന്നിൽ തകർന്നടിഞ്ഞ് പാക് ബാറ്സ്റ്റ്മാന്മാർ; മഴ വന്നും പോയും തുടരുന്ന കളിയിൽ പാക്കിസ്ഥാനു നഷ്ടം അഞ്ചു വിക്കറ്റ്; വിക്കറ്റുകൾ പിഴുതത് ജഡേജയും യാദവും ഭുവനേശ്വർ കുമാറും

ഇന്ത്യൻ ബൗളർമാർക്കു മുന്നിൽ തകർന്നടിഞ്ഞ് പാക് ബാറ്സ്റ്റ്മാന്മാർ; മഴ വന്നും പോയും തുടരുന്ന കളിയിൽ പാക്കിസ്ഥാനു നഷ്ടം അഞ്ചു വിക്കറ്റ്; വിക്കറ്റുകൾ പിഴുതത് ജഡേജയും യാദവും ഭുവനേശ്വർ കുമാറും

ബിർമിങ്ങാം: തുടർച്ചയായി മഴ തടസപ്പെടുത്തുന്ന കളിയിൽ ഇന്ത്യയ്ക്കെതിരേ പാക്കിസ്ഥാന്റെ വിജയലക്ഷ്യം 41 ഓവറിൽ 289 റൺസായി വീണ്ടും പുനർനിശ്ചയിച്ചു. 26 ഓവർ പിന്നിടുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് പാക്കിസ്ഥാൻ എടുത്തിട്ടുണ്ട്.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 48 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 319 റൺസ് എടുത്തിരുന്നു. മഴയെ തുടർന്ന് ആദ്യം പാക്കിസ്ഥാന്റെ ലക്ഷ്യം 48 ഓവറിൽ 324 റൺസ് ആയും പിന്നീട് 41 ഓവറിൽ 289 റൺസ് ആയും പുനർനിശ്ചയിക്കുകയായിരുന്നു.

അഹമ്മദ് ഷെഹ്സാദ(12), അസർ അലി(50), ബാബർ അസാം(8), മുഹമ്മദ് ഹഫീസ്(33), ഷോയബ് മാലിക്(15) എന്നിവരുടെ വിക്കറ്റുകളാണ് പാക്കിസ്ഥാനു നഷ്ടമായത്. ഇന്ത്യയ്ക്കു വേണ്ടി രവീന്ദ്ര ജഡേജ രണ്ടും ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ് എന്നിവർ ഓരോന്നും വിക്കറ്റുകൾ വീഴ്‌ത്തി. അസർ അലി, മുഹമ്മദ് ഹഫീസ് എന്നിവരുടെ വിക്കറ്റുകളാണ് ജഡേജ വീഴ്‌ത്തിയത്. അഹമ്മദ് ഷെഹ്‌സാദിനെ ഭുവനേശ്വർ കുമാറും ബാബർ അസാമിനെ ഉമേഷ് യാദവും വീഴ്‌ത്തി. ഷോയബ് മാലിക് റണ്ണൗട്ട് ആവുകയായിരുന്നു.

രോഹിത് ശർമ(91), വിരാട് കോലി(81), ശിഖർ ധവാൻ(68), യുവരാജ് സിങ്(53), ഹാർദിക് പാണ്ഡ്യ(20) എന്നിങ്ങനെ ഇന്ത്യയ്ക്കു വേണ്ടി പാടുകെട്ടിയ എല്ലാ ബാറ്റ്‌സ്മാന്മാരും പാക് ബൗളർമാർക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തു.

മുഹമ്മദ് ആമിറിന്റെ ആദ്യ ഓവറിൽ ഒരു റൺ പോലും നേടാനാകാതെ ഇന്ത്യ വിയർക്കുന്ന കാഴ്ചയോടെയാണ് മൽസരം ആരംഭിച്ചത്. ഒന്നാം ഓവറിൽ 0, രണ്ടാം ഓവറിൽ മൂന്ന്, മൂന്നാം ഓവറിൽ രണ്ട്, നാലാം ഓവറിൽ നാല് എന്നിങ്ങനെയായിരുന്നു ആദ്യ ഓവറുകളിൽ ഇന്ത്യയുടെ പ്രകടനം. ബോളിങ് പങ്കാളിയായെത്തിയ ഇമാദ് വാസിമും തകർത്തെറിഞ്ഞതോടെ റൺ കണ്ടെത്താനാകാതെ രോഹിതും ധവാനും പതറി. എന്നാൽ ക്രമേണ ധവാനും രോഹിതും താളംകണ്ടെത്തിയതോടെ സ്‌കോർബോർഡ് ചലിച്ചുതുടങ്ങി.

68 റൺസ് എടുത്ത ശിഖർ ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 65 പന്തിൽനിന്ന് ഒരു സിക്സും ആറു ഫോറുകളും അടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിങ്സ്. ഷബാബ് ഖാന്റെ പന്തിൽ അസൽ അലി ക്യാച്ച് എടുത്താണ് ധവാൻ പുറത്തായത്.

സെഞ്ചുറിയിലേക്കു കുതിക്കുകയായിരുന്ന രോഹിത് ശർമയുടെ വിക്കറ്റാണ് പിന്നീട് ഇന്ത്യയ്ക്കു നഷ്ടമായത്. 119 പന്തിൽ രണ്ടു സിക്സും 7 ഫോറും അടക്കം 91 റൺസ് അദ്ദേഹം എടുത്തു. റൺഔട്ടായാണ് രോഹിത് പുറത്തായത്.

അവസാന ഓവറുകളിൽ നായകർ കോലിയും യുവരാജ് സിംഗും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തു. 68 പന്തിൽനിന്നാണ് കോലി 81 റൺസ് എടുത്തത്. മൂന്നു സിക്‌സും ആറു ഫോറും ഉൾപ്പെടുന്നതായിരുന്നു ഇന്നിങ്‌സ്. യുവരാജ് ആകട്ടെ ട്വന്റി20 കളിയാണ് പുറത്തെടുത്തത്. 32 പന്തിൽ എട്ടു ഫോറും ഒരു സിക്‌സും അടക്കമാണ് അദ്ദേഹം 53 റൺസ് എടുത്തത്. യുവരാജിനെ ഹസൻ അലി വിക്കറ്റിനു മുന്നിൽ കുടുക്കി പുറത്താക്കുകയായിരുന്നു. കോലിക്കൊപ്പം പുറത്താകാതെ ക്രീസിൽ നിന്ന ഹാർദിക് പാണ്ഡ്യ ആറു പന്തിൽനിന്ന് മൂന്ന് സിക്‌സ് അടക്കമാണ് 20 റൺസ് നേടിയത്.

9.5 ഓവർ പൂർത്തിയായപ്പോഴാണ് ആദ്യം മഴയെത്തിയത്.ആ സമയത്ത് ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടുത്താതെ 46 റൺസ് എടുത്തിരുന്നു. 33മാമത്തെ ഓവറിലെ ആദ്യ പന്ത് എറിഞ്ഞുകഴിഞ്ഞപ്പോൾ മഴ വീണ്ടും വില്ലനായി.

യുവരാജ് സിങ്ങിനും കേദാർ ജാദവിനും അവസരം നൽകിയാണ് ഇന്ത്യ നിർണായക മൽസരത്തിൽ കളിക്കാനിറങ്ങിയത്. അതേസമയം, രവിചന്ദ്രൻ അശ്വിൻ ടീമിൽ ഇടംപിടിച്ചില്ല. നിലവിൽ ടൂർണമെന്റിലെ ചാമ്പ്യന്മാരാണ് ഇന്ത്യ.

ടിം ഇന്ത്യ: രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോഹ്ലി, യുവരാജ് സിങ്, എം.എസ്. ധോണി, കേദാർ ജാദവ്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്, ജസ്പ്രിത് ബുംറ.

പാക്കിസ്ഥാൻ: അസ്ഹർ അലി, അഹമ്മദ് ഷെഹ്‌സാദ്, ബാബർ അസം, മുഹമ്മദ് ഹഫീസ്, ഷൊഹൈബ് മാലിക്, സർഫ്രാസ് അഹമ്മദ്, ഇമാദ് വാസിം, മുഹമ്മദ് അമീർ, ഷഹബാദ് ഖാൻ, വഹാബ് റിയാസ്, ഹസൻ അലി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP