Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാട്‌സനും രഹാനയും അടിച്ചു തകർത്തപ്പോൾ രാജസ്ഥാൻ റോയൽസിന് തുടർച്ചയായ അഞ്ചാം വിജയം; ചെന്നൈയെ തോൽപ്പിച്ചത് എട്ട് വിക്കറ്റിന്

വാട്‌സനും രഹാനയും അടിച്ചു തകർത്തപ്പോൾ രാജസ്ഥാൻ റോയൽസിന് തുടർച്ചയായ അഞ്ചാം വിജയം; ചെന്നൈയെ തോൽപ്പിച്ചത് എട്ട് വിക്കറ്റിന്

അഹമ്മദാബാദ്: ഐപിൽ എട്ടാം സീസണിൽ രാജസ്ഥാൻ റോയൽസ് അപാരമായ ഫോമിൽ തുടരുന്നു. തുടർച്ചയായ അഞ്ചാം വിജയത്തോടെയാണ് റോയൽസ് ഇത്തവണത്തെ കപ്പിനായുള്ള പോരാട്ടം കൂടുതൽ കരുത്തുറ്റതാക്കിയത്. ഇന്ന് നടന്ന മത്സരത്തിൽ ഇതുവരെ തോൽവി അറിയാതെ മുന്നേറിയ ചെന്നൈ സൂപ്പർ കിങ്‌സിനെ അവർ എട്ട് വിക്കറ്റിന് തോൽപിച്ചു. ചെന്നൈ ഉയർത്തിയ 157 റൺസ് വിജലക്ഷ്യം രാജസ്ഥാൻ 18.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

ക്യാപ്റ്റൻ ഷെയ്ൻ വാട്‌സന്റെയും (55 പന്തിൽ 76) അജിങ്ക്യ രഹാനെയുടെയും (47 പന്തിൽ 73*) വെടിക്കൊട്ട് ബാറ്റിംഗാണ് രാജസ്ഥാന് ആഘികാരിക വിജയം സമ്മാനിച്ചത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 97 പന്തിൽ 144 റൺസ് കൂട്ടിച്ചേർത്തു. വാട്‌സൺ നാല് വീതം ഫോറും സിക്‌സുമടിച്ചപ്പോൾ ആറ് ഫോറും രണ്ട് സിക്‌സും ഉൾപ്പെടുന്നതായിരുന്നു രഹാനെയുടെ ഇന്നിങ്‌സ്.

സ്റ്റീവൻ സ്മിത്താണ് (6) വാട്‌സണ് പുറമെ പുറത്തായ രാജസ്ഥാൻ ബാറ്റ്‌സ്മാൻ. കളിയവസാനിക്കുമ്പോൾ കരുൺ നായർ (1) രഹാനെയ്‌ക്കൊപ്പം പുറത്താകാതെ നിന്നു. രവീന്ദ്ര ജഡേജയ്്ക്കും ബ്രാവോയ്ക്കുമാണ് വിക്കറ്റുകൾ.

നേരത്തേ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ചെന്നൈക്ക് ബ്രണ്ടൻ മക്കല്ലം (12), സുരേഷ് റെയ്‌ന (4), ഫാഫ് ഡു പ്ലസിസ് (1) എന്നിവരെ വേഗത്തിൽ നഷ്ടമായെങ്കിലും ഡ്വെയ്ൻ ബ്രാവോ (36 പന്തിൽ 62*) ഓപ്പണർ ഡ്വെയ്ൻ സ്മിത്ത് (29 പന്തിൽ 40), ക്യാപ്റ്റൻ ധോനി (37 പന്തിൽ 31*) എന്നിവരുടെ മികവിൽ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുക്കാനായി. രാജസ്ഥാനായി അങ്കിത് ശർമ, ക്രിസ് മോറിസ്, പ്രവീൺ താംബെ, ജെയിംസ് ഫോക്ക്‌നർ എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP