Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന്റെ വിജയഗാഥ തുടരുന്നു; സൗരാഷ്ട്രക്കെതിരെ 309 റൺസിന്റെ വൻ വിജയം; ഒരു സെഞ്ച്വറിയും ഒരു അർധ സെഞ്ച്വറിയുമുൾപ്പടെ രണ്ട് ഇന്നിങ്‌സിലുമായി 243 റൺസ് നേടിയ സഞ്ജു സാംസൺ കളിയിലെ താരം; 24 പോയിന്റുമായി ഗ്രൂപ്പിൽ കേരളം ഒന്നാമത്

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന്റെ വിജയഗാഥ തുടരുന്നു; സൗരാഷ്ട്രക്കെതിരെ 309 റൺസിന്റെ വൻ വിജയം; ഒരു സെഞ്ച്വറിയും ഒരു അർധ സെഞ്ച്വറിയുമുൾപ്പടെ രണ്ട് ഇന്നിങ്‌സിലുമായി 243 റൺസ് നേടിയ സഞ്ജു സാംസൺ കളിയിലെ താരം; 24 പോയിന്റുമായി ഗ്രൂപ്പിൽ കേരളം ഒന്നാമത്

തിരുവനന്തപുരം:രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ വിജയപരമ്പര തുടരുന്നു. കരുത്തരായ സൗരാഷ്ട്രക്കെതിരെ കേരളത്തിന് അട്ടിമറി വിജയം. ആദ്യ ഇന്നിങ്സിൽ ലീഡ് വഴങ്ങിയ കേരളത്തിന്റെ അതിശക്തമായ തിരിച്ച് വരവായിരുന്നു രണ്ടാം ഇന്നിങ്‌സിൽ കണ്ടത്. ഏഴു റൺസ് ലീഡ് വഴങ്ങിയ ശേഷം തിരിച്ച് വന്ന കേരളം സൗരാഷ്ട്രയെ പരാജയപ്പെടുത്തിയത 309 റൺസിന്.

ആദ്യ ഇന്നിങ്‌സിൽ 225 റൺസിന് പുറത്തായ കേരളം രണ്ടാമിന്നിങ്‌സിലായിരുന്നു കത്തിക്കയറിയത്. ആറ് വിക്കറ്റിന് 411 റൺസ് എടുത്ത് 405 റൺസ് വിജയലക്ഷ്യവുമായി സൗരാഷ്ട്രയെ ബാറ്റിംങ്ങിന് അയക്കുകയായിരുന്നു. എന്നാൽ പൊരുതി നോക്കാൻ പോലും സമ്മതിക്കാതെ കേരളം സൗരാഷ്ട്രയെ 95 റൺസിന് കൂടാരം കയറ്റി.നാലു വിക്കറ്റെടുത്ത ജലജ് സക്സേനയും മൂന്നു വീതം വിക്കറ്റ് വീഴ്‌ത്തിയ അക്ഷയും സിജോമോൻ ജോസഫുമാണ് സൗരാഷ്ട്രയുടെ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. ആദ്യ ഇന്നിങ്സിൽ നാലു വിക്കറ്റെടുത്ത സിജോമോൻ ജോസഫ് ഇതോടെ ഏഴു വിക്കറ്റ് സ്വന്തം പേരിൽ കുറിച്ചു.

സ്‌കോർ: കേരളം-225, 411/6, സൗരാഷ്ട്ര-232,95

കോച്ച് ഡേവ് വാട്‌മോർ വന്നതിന് ശേഷം മികച്ച പ്രകടനമാണ് കേരളം കാഴ്ച വെക്കുന്നത്. രഞ്ജി ട്രോഫി ഗ്രൂപ്പ് ബിയിൽ കളിക്കുന്ന കേരളം അഞ്ച് മൽസരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് പരാജയപ്പെട്ടത്.ജയത്തോടെ ആറു പോയിന്റ് നേടിയ കേരളം 24 പോയിന്റുമായി സൗരാഷ്ട്രയെ മറികടന്ന് ഗ്രൂപ്പിൽ ഒന്നാമതെത്തി. സൗരാഷ്ട്രക്ക് 23 പോയിന്റാണുള്ളത്.

ഒരു സെഞ്ച്വറിയും ഒരു അർധ സെഞ്ച്വറിയുമുൾപ്പടെ രണ്ട് ഇന്നിങ്‌സിലുമായി 243 റൺസ് നേടിയ സഞ്ജു സാംസനാണ് കളിയെ കേരളത്തിന്റെ കയ്യിലെത്തിച്ചത്. മികച്ച സ്‌ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്ത സഞ്ചു ഇന്ത്യൻ ടീമിലേക്കുള്ള തന്റെ യാത്രക്ക് മികച്ച അടിത്തറ പാകുകയായിരുന്നു.

ഒരു വിക്കറ്റ് നഷ്ടത്തിൽ 30 റൺസെന്ന നിലയിൽ അവസാന ദിനം ബാറ്റിങ് തുടങ്ങിയ സൗരാഷ്ട്രയ്ക്ക് ആദ്യം നഷ്ടപ്പെട്ടത് റോബിൻ ഉത്തപ്പയുടെ വിക്കറ്റാണ്. 12 റൺസെടുത്ത ഉത്തപ്പയെ സിജോമോൻ പുറത്താക്കി. പിന്നാലെ 20 റൺസെടുത്ത സ്നെൽ എസ് പട്ടേലും സിജോമോന്റെ പന്തിൽ ക്രീസ് വിട്ടു.

ഷെൽഡൻ ജാക്ക്സൺ 24 റൺസടിച്ചപ്പോൾ ജയദേവ് ഷാ 13 റൺസിന് പുറത്തായി. പിന്നീട് വിക്കറ്റുകൾ ഓരോന്നായി വീഴുകയായിരുന്നു. അഞ്ചു റൺസെടുക്കുന്നതിനിടയിലാണ് സൗരാഷ്ട്രയുടെ അവസാന അഞ്ചു വിക്കറ്റും പോയത്. നാല് ബാറ്റ്സ്മാന്മാർ അക്കൗണ്ട് തുറക്കുംമുമ്പ് പുറത്തായി.

നാലു വിക്കറ്റെടുത്ത സിജോമോൻ ജോസഫും മൂന്നു വിക്കറ്റു വീഴ്‌ത്തിയ ബേസിൽ തമ്പിയും സൗരാഷ്ട്രയുടെ ഇന്നിങ്സിന്റെ നട്ടെല്ലൊടിക്കുകയായിരുന്നു. അർധസെഞ്ചുറിയുമായി തിളങ്ങിയ സഞ്ജു തന്നെയാണ് ആദ്യ ഇന്നിങ്‌സിലും കേരളത്തിന്റെ ബാറ്റിങ്ങിൽ പിടിച്ചുനിന്നത്. 104 പന്തിൽ 68 റൺസാണ് സഞ്ജു അടിച്ചത്. ആറു വിക്കറ്റ് വീഴ്‌ത്തിയ ജഡേജ കേരളത്തിന്റെ ഇന്നിങ്സ് 225 റൺസിലൊതുക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP