Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രഞ്ജി ട്രോഫിക്കുള്ള കേരള ടീമായി; രോഹൻ പ്രേം ക്യാപ്റ്റൻ; സച്ചിൻ ബേബി വൈസ് ക്യാപ്റ്റൻ; സഞ്ജുവും ടീമിൽ; ആദ്യ മത്സരം ഒക്ടോബർ ആറിന് ജമ്മു കശ്മീരിനെതിരെ

രഞ്ജി ട്രോഫിക്കുള്ള കേരള ടീമായി; രോഹൻ പ്രേം ക്യാപ്റ്റൻ; സച്ചിൻ ബേബി വൈസ് ക്യാപ്റ്റൻ; സഞ്ജുവും ടീമിൽ; ആദ്യ മത്സരം ഒക്ടോബർ ആറിന് ജമ്മു കശ്മീരിനെതിരെ

ആലപ്പുഴ: രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. രോഹൻ പ്രേമാണു ക്യാപ്റ്റൻ. സച്ചിൻ ബേബി വൈസ് ക്യാപ്റ്റൻ. സഞ്ജു സാംസൺ ഉൾപ്പെടെ 15 അംഗ ടീമിനെയാണു തെരഞ്ഞെടുത്തത്.

നിഖിലേഷ് സുരേന്ദ്രൻ, സന്ദീപ് എസ് വാര്യർ, വി എ ജഗദീഷ്, ബേസിൽ തമ്പി, ഭവിൻ തക്കർ, മനു കൃഷ്ണൻ, ജലജ് സക്സേന, റോബർട്ട് ഫെർണാണ്ടസ്, സഞ്ജു വിശ്വനാഥ്, എം ഡി നിധീഷ് , മോനിഷ് കെ, വിനോദ് കുമാർ, ഇഖ്ബാൽ അബ്ദുള്ള എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങൾ.

ഹൈദരാബാദ്, ഹരിയാന, ഹിമാച്ചൽ പ്രദേശ്, ത്രിപുര, സർവീസസ്, ഗോവ, ജമ്മു- കശ്മീർ, ആന്ധ്ര, ചത്തീസ്ഗഢ് എന്നീ ടീമുകൾ അടങ്ങിയ ഗ്രൂപ്പ് സിയിലാണ് കേരളം ഇത്തവണ. ജമ്മു- കശ്മീരുമായുള്ള കേരളത്തിന്റെ ആദ്യ മത്സരം ഒക്ടോബർ 6ന് പശ്ചിമ ബംഗാളിലെ ബംഗാൾ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ ആരംഭിക്കും.

മറ്റ് മത്സരങ്ങൾ:

  • കേരള- ഹിമാചൽ പ്രദേശ്- ഒക്ടോബർ 13 ( ഈഡൻ ഗാർഡൻസ് , കൊൽക്കത്ത)
  • കേരള- ഹൈദരാബാദ് - ഒക്ടോബർ 20 ( കെ ഐ ഐ ടി സ്റ്റേഡിയം, ഭുവനേശ്വർ )
  • കേരള- ചത്തീസ്ഗഢ് - ഒക്ടോബർ 27 ( ജെ എസ് സി എ ഇന്റർനാഷൽ സ്റ്റേഡിയം, റാഞ്ചി )
  • കേരള- ഹരിയാന - നവംബർ 5 ( സവായ് മാൻസിങ്ങ് സ്റ്റേഡിയം, ജയ്പൂർ )
  • കേരള- ഗോവ - നവംബർ 13 ( ബ്രാബോൺ സ്റ്റേഡിയം, മുംബൈ)
  • കേരള- ആന്ധ്ര - നവംബർ 21 ( ബർസപ്പാറ ക്രിക്കറ്റ് സ്റ്റേഡിയം, ഗുവാഹത്തി)
  • കേരള- ത്രിപുര - നവംബർ 29 ( ബാരാബതി സ്റ്റേഡിയം, കട്ടക്ക്)
  • കേരള- സർവീസസ് - ഡിസംബർ 7 ( കർണൈൽ സിങ്ങ് സ്റ്റേഡിയം , ഡൽഹി )

ബി സി സി ഐ വൈസ് പ്രസിഡണ്ടും കെ സി എ പ്രസിഡണ്ടുമായ ടി സി മാത്യുവാണ് വാർത്താസമ്മേളനത്തിൽ ടീമിനെ പ്രഖ്യാപിച്ചത്. 21ാം തിയതി മുതൽ ടീം ആലപ്പുഴ എസ് ഡി കോളേജ് ഗ്രൗണ്ടിൽ പരിശീലനം നടത്തി വരികയാണ്. കെ സി എ ട്രഷറർ ജയേഷ് ജോർജ്, കോച്ച് പി. ബാലചന്ദ്രൻ, ആലപ്പുഴ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അഡ്വ: ശ്രീജിത്ത് വി നായർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP