Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരേ ഹിമാചലിന് ഒന്നാം ഇന്നിങ്‌സ് ലീഡ്; ആദ്യ ദിനം വീണത് 20 വിക്കറ്റ്

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരേ ഹിമാചലിന് ഒന്നാം ഇന്നിങ്‌സ് ലീഡ്; ആദ്യ ദിനം വീണത് 20 വിക്കറ്റ്

പെരിന്തൽമണ്ണ: കേരളം-ഹിമാചൽപ്രദേശ് രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന്റെ ആദ്യ ദിനം വീണത് 20 വിക്കറ്റ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 103 റൺസിന് മറുപടി പറയാനിറങ്ങിയ ഹിമാചൽ പ്രദേശ് ആദ്യ ഇന്നിങ്‌സിൽ 163 റൺസിനു പുറത്തായി.

60 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണു കേരളം വഴങ്ങിയത്. 19 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്‌ത്തിയ ഹിമാചലിന്റെ രാഹുൽ സിംഗായിരുന്നു ആദ്യ ദിനത്തിലെ താരം.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളം ഹിമാചൽ ബൗളിംഗിനു മുന്നിൽ തകർന്നടിഞ്ഞു. 25 റൺസ് നേടിയ നായകൻ സഞ്ജു വി സാംസണു പുറമേ ഫാബിദ് അഹമ്മദ്(16), മുഹമ്മദ് അസറുദ്ദീൻ(15) എന്നിവർക്കു മാത്രമാണ് കേരളനിരയിൽ രണ്ടക്കം കടക്കാൻ കഴിഞ്ഞത്. ആറു വിക്കറ്റ് നേടിയ രാഹുൽ സിംഗിനു പുറമേ മൂന്നു വിക്കറ്റ് നേടിയ റിഷി ധവാനും കേരളത്തിനെ തകർക്കുന്നതിൽ നിർണായക പങ്കു വഹിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഹിമാചൽ ഒരു ഘട്ടത്തിൽ നാലിന് 151 എന്ന നിലയിലായിരുന്നു. എന്നാൽ 13 റൺസെടുക്കുന്നതിനിടെ അവസാന ആറു വിക്കറ്റുകൾ നഷ്ടപ്പെട്ടു. കേരളത്തിനായി മോനിഷ്, ഫാബിദ് അഹമ്മദ് എന്നിവർ മൂന്നു വിക്കറ്റും സന്ദീപ് വാര്യർ, അക്ഷയ് ചന്ദ്രൻ എന്നിവർ രണ്ടു വിക്കറ്റും വീഴ്‌ത്തി. 30 എക്‌സ്ട്രാ റണ്ണുകളാണു കേരളാ ബൗളർമാർ വിട്ടുനൽകിയത്.

ഗ്രൂപ്പ് സിയിൽ 25 പേയിന്റുമായി കേരളം രണ്ടാമതു നിൽക്കുകയാണ്. നാലാം സ്ഥാനത്തുള്ള ഹിമാചലിന് 24 പോയിന്റാണുള്ളത്. 29 പോയിന്റുമായി സൗരാഷ്ട്രയാണ് പട്ടികയിൽ ഒന്നാമത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP