Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോലിക്കും കൂട്ടുകാർക്കും ഇനി ശാസ്ത്രീയ പരിശീലനം; ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രി: കോഹ്‌ലിയുമായി അടുത്ത ബന്ധം പുലർത്തുന്ന രവി ശാസ്ത്രി പരിശീലകനായേക്കുമെന്ന് നേരത്തെ സൂചന

കോലിക്കും കൂട്ടുകാർക്കും ഇനി ശാസ്ത്രീയ പരിശീലനം; ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രി: കോഹ്‌ലിയുമായി അടുത്ത ബന്ധം പുലർത്തുന്ന രവി ശാസ്ത്രി പരിശീലകനായേക്കുമെന്ന് നേരത്തെ സൂചന

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രവി ശാസ്ത്രിയെ നിയമിച്ചു. 2019ൽ നടക്കുന്ന അടുത്ത ഏകദിന ലോകകപ്പ് വരെ രവി ശാസ്ത്രിയായിരിക്കും ഇന്ത്യൻടീമിനെ പരിശീലിപ്പിക്കുക. ആറുപേരുടെ ചുരുക്കപ്പട്ടികയിൽ നിന്നാണ് രവി ശാസ്ത്രിയെ പരിശീലകനായി തിരഞ്ഞെടുത്തത്. സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ എന്നിവരടങ്ങിയ ബിസിസിഐ വിദഗ്ധ സമിതിയാണ് രവി ശാസ്ത്രിയെ തിരഞ്ഞടുത്തത്. ഇന്ത്യയുടെ മുൻ ടെസ്റ്റ്, ഏകദിന ഓൾറൗണ്ടറാണ് രവി ശാസ്ത്രി.

കോഹ്‌ലിയുമായി അടുത്ത ബന്ധം പുലർത്തുന്ന രവി ശാസ്ത്രി തന്നെ പരിശീലകനാകുമെന്ന് സൂചനകളുണ്ടായിരുന്നു. മുംബൈയിൽ തിങ്കളാഴ്ച നടന്ന അഭിമുഖത്തിന് ശേഷം സച്ചിൻ തെണ്ടുൽക്കറും സൗരവ് ഗാംഗുലിയും വി.വി എസ് ലക്ഷ്മണുമടങ്ങുന്ന ഉപദേശക സമിതി രവി ശാസ്ത്രിയുടെ പേര് മുന്നോട്ടുവെക്കുകയായിരുന്നു. തുടർന്ന് ഉപദേശക സമിതിയുടെ തീരുമാനം ശരിവെച്ച ബി.സി.സി.ഐ ഇക്കാര്യം ഔദ്യോഗികമായി അംഗീകരിക്കുകയായിരുന്നു.

ശ്രീലങ്കൻ പര്യടനത്തിലായിരിക്കും ശാസ്ത്രിയുടെ പരിശീലത്തിന് കീഴിൽ ഇന്ത്യ ആദ്യം കളിക്കാനിറങ്ങുക. അഭിമുഖത്തിന് മുംബൈയിൽ എത്താതിരുന്ന രവി ശാസ്ത്രി സ്‌കൈപിലൂടെയാണ് ഉപദേശക സമിതിയുമായി സംസാരിച്ചത്. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ലണ്ടനിൽ തന്നെ തങ്ങിയ ശാസ്ത്രി അതിന് ശേഷം ഇന്ത്യയിലേക്ക് വന്നിട്ടില്ല. അഭിമുഖം ഏകദേശം രണ്ട് മണിക്കൂർ നീണ്ടു നിന്നു.

അതേസമയം ഇന്നലെ കോച്ചിനെ തിരഞ്ഞെടുക്കാൻ ചേർന്ന യോഗത്തിൽ ക്യാപ്റ്റൻ വിരാട് കോഹ്ലുമായി സംസാരിച്ചിട്ടേ പരിശീലകനെ തീരുമാനിക്കൂവെന്ന് ഗാംഗുലി പറഞ്ഞിരുന്നുവെങ്കിലും ബിസിസിഐ ഇതു പിന്നീടു തിരുത്തി. പുതിയ പരിശീലകന്റെ കാര്യത്തിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ അഭിപ്രായം ചോദിക്കില്ലെന്നും ക്രിക്കറ്റ് ഉപദേശക സമിതിയുടെ തീരുമാനം അറിയിക്കുക മാത്രമേയുള്ളൂവെന്നും ബിസിസിഐ പ്രതിനിധി പിന്നീടു പറഞ്ഞു.

ഇന്ത്യയുടെ മുൻ ടെസ്റ്റ്, ഏകദിന ഓൾറൗണ്ടറാണ് അമ്പത്തിയഞ്ചുകാരനായ രവി ശാസ്ത്രി. 1981 മുതൽ 92 വരെ കളിക്കളത്തിലുണ്ടായിരുന്നു. ഓപ്പണിങ് ബാറ്റ്‌സ്മാനായും മധ്യനിരയിലുമൊക്കെ തിളങ്ങിയ ശാസ്ത്രി 80 ടെസ്റ്റുകളിലും 150 ഏകദിനങ്ങളിലും കളിച്ചു. ബോളറായി തുടങ്ങിയ ശാസ്ത്രി പിന്നീട് ഓൾറൗണ്ടർ സ്ഥാനത്തേക്ക് ഉയർന്നു. ടെസ്റ്റിൽ 3830 റൺസും 151 വിക്കറ്റും നേടിയിട്ടുണ്ട്. ഏകദിനത്തിലാകട്ടെ 3108 റൺസും 129 വിക്കറ്റുമാണ് സമ്പാദ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP