Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രവീന്ദ്രജഡേജയുടെ ഭാര്യയെ ആക്രമിച്ച സഭവം; കേന്ദ്രം ഇടപെട്ടു പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു; വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ട് ഉന്നത പൊലീസ് വൃത്തങ്ങൾ

രവീന്ദ്രജഡേജയുടെ ഭാര്യയെ ആക്രമിച്ച സഭവം; കേന്ദ്രം ഇടപെട്ടു പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു; വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ട് ഉന്നത പൊലീസ് വൃത്തങ്ങൾ

ജാംനഗർ: ബൈക്കിൽ കാറിടിച്ചതിനെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റർ രവീന്ദ്ര ജഡേജയുടെ ഭാര്യയെ ആക്രമിച്ച പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു. ഗുജറാത്ത് പൊലീസിലെ കോൺസ്റ്റബിൾ സഞ്ജയ് അഹിറിനെ (28) ആണ് സസ്‌പെൻഡ് ചെയ്തത്. സംഭവം വിവാദമായതോടെ കേന്ദ്രം സ്ഥലത്തെ എംഎൽഎയായ ധർമ്മേന്ദ്ര സിങ് ജഡേജയെ വിളിച്ച് നടപടിക്ക് നിർദ്ദേശിക്കുകയായിരുന്നു.

ഗുരുതരമായ കുറ്റമാണെന്ന് ജാംനഗർ പൊലീസ് സൂപ്രണ്ട് പ്രദീപ് സെജുൽ പറഞ്ഞു. സഞ്ജയ് അഹിറിനെതിരെ വകുപ്പ് തല അന്വേഷണം നടക്കും. ഇദ്ദേഹത്തിനെതിരെ റീവ ജഡേജയുടെ പരാതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തതിന് ശേഷമാണ് സസ്‌പെൻഡ് ചെയ്തത്. സംഭവത്തിന് ശേഷം റീവ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. രവീന്ദ്ര ജഡേജ സംഭവത്തിൽ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. രവീന്ദ്ര ജഡേജയുടെ ഭാര്യ റീവ ഓടിച്ചിരുന്ന കാർ സഞ്ജയ് അഹിറിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. പിന്നാലെ കാറിൽ നിന്നിറങ്ങിയ റീവയുടെ നേരെ സഞ്ജയ് ആക്രോശിച്ചെത്തുകയും കൈയേറ്റം ചെയ്യുകയും ചെയ്‌തെന്നാണ് പരാതി.

ഈ സമയം റീവക്കൊപ്പം കൈക്കുഞ്ഞുമായി സുഹൃത്തായ യുവതിയും ഉണ്ടായിരുന്നു. രാത്രിയിൽ പൊതുസ്ഥലത്ത് വച്ച് സ്ത്രീയെ ആക്രമിച്ചത് ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് താരമായ രവീന്ദ്ര ജഡേജ ടീമിനൊപ്പം മുംബൈയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP