Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടിനുവിനും ശ്രീശാന്തിനും സഞ്ജുവിനും പിന്നാലെ ഇന്ത്യൻ ടീമിലേക്ക് ഒരു മലയാളികൂടി; കൊയിലാണ്ടി സ്വദേശി രോഹൻ ഇടംപിടിച്ചത് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള അണ്ടർ 19 ടീമിൽ

ടിനുവിനും ശ്രീശാന്തിനും സഞ്ജുവിനും പിന്നാലെ ഇന്ത്യൻ ടീമിലേക്ക് ഒരു മലയാളികൂടി; കൊയിലാണ്ടി സ്വദേശി രോഹൻ ഇടംപിടിച്ചത് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള അണ്ടർ 19 ടീമിൽ

കോഴിക്കോട്: ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് ഒരു മലയാളികൂടി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി രോഹൻ കുന്നുമ്മൽ ആണ് ഇംഗ്ലണ്ടിനെതിരായ അണ്ടർ 19 ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഇടംപിടിച്ചിരിക്കുന്നത്. കേരളത്തിന്റെ അണ്ടർ 14, അണ്ടർ 16 ടീമുകളിൽ കളിച്ചിട്ടുള്ള രോഹൻ നേരത്തേതന്നെ പ്രതിഭ തെളിയിച്ചിട്ടുള്ള താരമാണ്.

ടിനു യോഹന്നാൽ, എസ്. ശ്രീശാന്ത്, സഞ്ജു സാംസൺ എന്നിവർക്കു പിന്നാലെയാണ് ഒരു മലയാളി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടംപിടിക്കുന്നത്. ഇംഗ്ലണ്ടിനെതിരേ അഞ്ച് ഏകദിന മത്സരങ്ങളുള്ള പരമ്പര ജനുവരി 30നാണ് ആരംഭിക്കുന്നത്.

ക്രിക്കറ്റിലെ ഭാവി വാഗ്ദാനം എന്നു വിശേഷിക്കപ്പെടുന്ന മുംബൈയിലെ പൃഥി ഷാ അടക്കമുള്ള താരങ്ങൾക്കൊപ്പം കളിക്കാനുള്ള അവരമാണ് രോഹനു ലഭിച്ചിരിക്കുന്നത്. ഇതോടൊപ്പം രാഹുൽ ദ്രാവിഡിന്റെ ശിക്ഷണത്തിൽ പരിശിലീനിക്കാനുള്ള അവസരവുംകൂടിയുണ്ട്.

നേരത്തേ അണ്ടർ 19 ചലഞ്ചർ ട്രോഫിയിൽ ഇന്ത്യ ഗ്രീൻ ടീമിനു വേണ്ടി രോഹൻ കളിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP