Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മൊഹാലി ഏകദിനത്തിൽ രോഹിത് ശർമ്മയ്ക്ക് ഡബിൾ സെഞ്ച്വറി; ഏകദിനത്തിൽ മൂന്ന് ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ താരമായി ഇന്ത്യൻ നായകൻ; 12 സിക്‌സറുകൾ പിറന്ന ഇന്നിങ്‌സിൽ രണ്ടാം സെഞ്ച്വറി തികച്ചത് വെറും 36 പന്തിൽ; രോഹിതിന്റെ പകൽപ്പൂരത്തിൽ ലങ്കക്കെതിരെ ഇന്ത്യയ്ക്ക് 393 റൺസിന്റെ പടുകൂറ്റൻ സ്‌കോർ

മൊഹാലി ഏകദിനത്തിൽ രോഹിത് ശർമ്മയ്ക്ക് ഡബിൾ സെഞ്ച്വറി; ഏകദിനത്തിൽ മൂന്ന് ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ താരമായി ഇന്ത്യൻ നായകൻ; 12 സിക്‌സറുകൾ പിറന്ന ഇന്നിങ്‌സിൽ രണ്ടാം സെഞ്ച്വറി തികച്ചത് വെറും 36 പന്തിൽ; രോഹിതിന്റെ പകൽപ്പൂരത്തിൽ ലങ്കക്കെതിരെ ഇന്ത്യയ്ക്ക് 393 റൺസിന്റെ പടുകൂറ്റൻ സ്‌കോർ

മൊഹാലി: ശ്രീലങ്കൻ ബൗളർമാർക്ക് പേക്കിനാവ് സമ്മാനിച്ച് രോഹിത് ശർമ്മ. മൊഹാലി ഏകദിനത്തിൽ രോഹിത് (209) ഡബിൾ സെഞ്ച്വറിയടിച്ചു. ഇതോടെ ഏകദിനത്തിൽ മൂന്ന് ഡബിൾ സെഞ്ച്വറികൾ നേടുന്ന ഏക താരമായി ഇന്ത്യൻ ഓപ്പണർ മാറി. 151 പന്തിലാണ് രോഹിത് ശർമ്മ ഇരട്ടശതകം തികച്ചത്. കോലിയുടെ അഭാവത്തിൽ നായകന്റെ ചുമതല കൂടി വഹിക്കുന്ന രോഹിത് മുന്നിൽ നിന്നു നയിച്ചപ്പോൾ നിശ്ചിത 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 392 റൺെസെടുത്തു.

നിർണായകമായ രണ്ടാം ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ പടുകൂറ്റൻ സ്‌കോറിലേക്ക് ഉയർത്തിയത് നായകന്റെ ഈ പ്രകടനം തന്നെയായിരുന്നു. രോഹിത് ശർമയുടെ ഡബിൾ സെഞ്ച്വറിയുടെയും ധവാന്റെയും ശ്രേയ്യസ് അയ്യരുടെയും അർധസെഞ്ച്വറിയുടെയും പിൻബലത്തിലാണ് ഇന്ത്യൻ കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്.

ഓപ്പണിങ്ങ് വിക്കറ്റിൽ രോഹിത് ശർമയ്ക്കൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പതിരാനയുടെ ബൗളിൽ തിരിമാനയ്ക്ക് ക്യാച്ച് നൽകി ധവാൻ മടങ്ങിയത്. 67 പന്തുകൾ നേരിട്ട ധവാൻ 68 റൺസ് നേടിയാണ് പുറത്തായത്. ഏകദിനത്തിൽ രണ്ടാമത്തെ മത്സരം കളിക്കുന്ന അയ്യരുടെ കന്നി അർധസെഞ്ച്വറിയാണിത്.

രോഹിതിനൊപ്പം 88 റൺസെടുത്ത ശ്രേയസ് അയ്യരുടെയും 68 റൺസെടുത്ത ധവാന്റെയും പ്രകടനം ഇന്ത്യക്ക് കൂറ്റൻ സ്‌കോർ സമ്മാനിക്കുന്നതിൽ നിർണായകമായി. കരിയറിലെ മൂന്നാം ഇരട്ട സെഞ്ച്വറിയാണ് രോഹിത് മൊഹാലിയിൽ കുറിച്ചത്. ആദ്യ ഏകദിനത്തിലെ മോശം പ്രകടനത്തിന്റെ പാപഭാരം മുഴവുൻ തീർക്കുന്നതായിരുന്നു രോഹിതിന്റെ ഇന്നത്തെ ഇന്നിങ്‌സ്. കോഹ്‌ലിയില്ലാതെ ഇന്ത്യക്ക് തിളങ്ങാൻ കഴിയില്ലെന്ന് വിമർശനങ്ങളുടെ കൂടി മുനയൊടുക്കുന്നതാണ് ടീം ഇന്ത്യയുടെ ബുധനാഴ്ചയിലെ പ്രകടനം.

നേരത്തേ ടോസ് നേടിയ ശ്രീലങ്ക ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ വിക്കറ്റിൽ തന്നെ ശിഖർ ധവാനുമായി ചേർന്ന് 115 റൺസിന്റെ മികച്ച കൂട്ടുകെട്ട് രോഹിത് പടുത്തുയർത്തി. ശിഖർ ധവാൻ പുറത്തായതിന് ശേഷമെത്തിയ ശ്രേയസ് അയ്യരുമായി ചേർന്ന് രോഹിത് അതിവേഗം ഇന്ത്യൻ സ്‌കോർ മുന്നോട്ട് ചലിപ്പിച്ചു. മഹേന്ദ്രസിങ് ധോണി, ഹാർദിക് പാണ്ഡ്യ എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ.

ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദർ ഇന്ന് ഇന്ത്യക്കായി അരങ്ങേറി. കുൽദീപ് യാദവിന് പകരമായാണ് സുന്ദർ ടീമിലിടം പിടിച്ചത്. കഴിഞ്ഞ മത്സരത്തിലെ ടീം തന്നെയാണ് ലങ്കക്കായി ഇറങ്ങുക. തമിഴ്‌നാടുകാരനായ വാഷിങ്ടൺ സുന്ദറിന് 18 വയസ്സാണ് പ്രായം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ന് ജയിച്ചെങ്കിലേ രോഹിത് ശർമക്കും സംഘത്തിനും തിരിച്ചുവരവിന് അവസരമുള്ളൂ. അതേസമയം, ഒന്നാം ഏകദിനത്തിലെ ഏഴു വിക്കറ്റ് ജയവുമായി ആവേശത്തിലേറിയ ശ്രീലങ്കക്ക് മൊഹാലിയിൽ ജയം ആവർത്തിച്ചാൽ പരമ്പര സ്വന്തമാക്കാം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP