Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മികച്ച പ്രകടനം കാഴ്‌ച്ചവെയ്ക്കുന്നവരെയും ടീമിൽ നിന്ന് പുറത്താക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിലെ പതിവ് കാഴ്ചയാണ്; ഭുവനേശ്വറിനെ കളിപ്പിക്കാത്തത് ശരിയായില്ലെന്ന് ശ്രീശാന്ത്

മികച്ച പ്രകടനം കാഴ്‌ച്ചവെയ്ക്കുന്നവരെയും ടീമിൽ നിന്ന് പുറത്താക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിലെ പതിവ് കാഴ്ചയാണ്; ഭുവനേശ്വറിനെ കളിപ്പിക്കാത്തത് ശരിയായില്ലെന്ന് ശ്രീശാന്ത്

കൊല്ലം: മികച്ച പ്രകടനം കാഴ്‌ച്ചവെയ്ക്കുന്നവരെയും ടീമിൽ നിന്ന് പുറത്താക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിലെ പതിവ് കാഴ്ചയാണെന്ന് ഇന്ത്യയുടെ മുൻ പേസർ എസ് ശ്രീശാന്ത്. എനിക്കും ഇത് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് താരം പറഞ്ഞു.

ആദ്യ ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവച്ച ഭുവനേശ്വർ കുമാറിനെ രണ്ടാം ടെസ്റ്റിൽ പുറത്തിരുത്തിയതിൽ അത്ഭുതമില്ല. ഇന്ത്യൻ ക്രിക്കറ്റിലെ രീതികൾ പലപ്പോഴും അങ്ങനെയാണെന്നും ശ്രീശാന്ത് തുറന്നടിച്ചു.

ക്രിക്കറ്റിലേക്ക് തിരിച്ച് വരാൻ ശ്രമിക്കുകയാണ് എന്നാലിപ്പോൾ തന്റെ ശ്രദ്ധ സിനിമലോകത്താണെന്നും ശ്രീശാന്ത് പറഞ്ഞു. ഇപ്പോൾ ഒരു കന്നട ചിത്രത്തിന്റേയും ഒരു ബോളിവുഡ് ചിത്രത്തിന്റേയും തിരക്കിലാണ് എന്നും ശ്രീശാന്ത് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP