Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏകദിനം: കേരളത്തെ സച്ചിൻ ബേബി നയിക്കും

ഏകദിനം: കേരളത്തെ സച്ചിൻ ബേബി നയിക്കും

തിരുവനന്തപുരം: ദക്ഷിണമേഖലാ ഏകദിന ടൂർണ്ണമെന്റിനുള്ള കേരളാ ടീമിനെ സച്ചിൻ ബേബി നയിക്കും. സഞ്ജു വി സാംസണാണ് വിക്കറ്റ് കീപ്പർ. കർണ്ണാടകക്കാരായ അമിത് വർമ്മയും കെബി പവനും ടീമിലുണ്ട്. ഏറെ കാലത്തിന് ശേഷമാണ് അന്യസംസ്ഥാന താരങ്ങളെ കേരളാ ടീമിൽ ഉൾപ്പെടുത്തുന്നത്.

ഹൈദരാബാദിൽ വെള്ളിയാഴ്ചയാണ് കേരളത്തിന്റെ ആദ്യ മത്സരം. മുൻ ഇന്ത്യൻ താരം സയ് രാജ് ബഹുത്തലയാണ് ടീമിന്റെ കോച്ച്. കേരളത്തിന്റെ ആദ്യ ടെസ്റ്റ് താരം ടിനു യോഹന്നാൻ ബൗളിങ്ങ് പരിശീലകനാണ്.

കേരളാ ടീം-സച്ചിൻ ബേബി, സഞ്ജു വി സാസംസൺ, കെ ബി പവൻ, അമിത് വർമ്മ, വിഎ ജഗദീഷ്, വിഷ്ണു വിനോദ്, റോഹൻ പ്രേം, റൈഫി വിൻസന്റ് ഗോമസ്, പി പ്രശാന്ത്, ഫാബിദ് ഫാറുഖ്, മനു കൃഷ്ണൻ, എൻ നിയാസ്, വിനോദ് കുമാർ, ബാസിൽ തമ്പി, ജാഫർ ജമാൽ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP