Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മറ്റൊരു 100; ഇക്കുറി സ്റ്റമ്പുകൾക്ക് മുന്നിൽ; 50ൽ സെഞ്ചുറി തികച്ച മഹിക്ക് അഭിനന്ദനങ്ങൾ'; അർധസെഞ്ചുറിയിൽ സെഞ്ചുറിയടിച്ച എം.എസ്. ധോനിക്ക് സച്ചിന്റെ അഭിനന്ദനം; ആഘോഷമാക്കി ആരാധകർ

'മറ്റൊരു 100; ഇക്കുറി സ്റ്റമ്പുകൾക്ക് മുന്നിൽ; 50ൽ സെഞ്ചുറി തികച്ച മഹിക്ക് അഭിനന്ദനങ്ങൾ'; അർധസെഞ്ചുറിയിൽ സെഞ്ചുറിയടിച്ച എം.എസ്. ധോനിക്ക് സച്ചിന്റെ അഭിനന്ദനം; ആഘോഷമാക്കി ആരാധകർ

മറുനാടൻ ഡസ്‌ക്

സച്ചിൻ തെണ്ടുൽക്കറും എം എസ് ധോനിയും. രണ്ട് താരങ്ങൾക്കും രാജ്യത്ത് ആരാധകർ വേണ്ടുവോളം ഉണ്ട്. അതുകൊണ്ടുതന്നെ ഒരാൾ മറ്റേയാളെ പുകഴ്‌ത്തുമ്പോൾ ആരാധകർക്ക് ആഘോഷിക്കാൻ മറ്റെന്തു വേണം. ധോണിയെ അഭിനന്ദിക്കുന്ന സച്ചിന്റെ ട്വിറ്റർ കുറിപ്പ് ആഘോഷമാക്കുകയാണ് ആരാധകർ.

'മറ്റൊരു 100. ഇക്കുറി സ്റ്റമ്പുകൾക്ക് മുന്നിൽ. 50ൽ സെഞ്ചുറി തികച്ച മഹിക്ക് അഭിനന്ദനങ്ങൾ'-ക്രീസിൽ ബാറ്റേന്തി നിൽക്കുന്ന ധോനിയുടെ ചിത്രത്തിനൊപ്പം ഇതാണ് സച്ചിൻ ട്വിറ്ററിൽ കുറിച്ചത്. അർധസെഞ്ചുറിയിൽ സെഞ്ചുറിയടിച്ച മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോനിയെ പുകഴ്‌ത്താൻ ഒട്ടും പിശുക്ക് കാട്ടിയില്ല സച്ചിൻ തെണ്ടുൽക്കർ.

അർധസെഞ്ചുറിയിൽ സെഞ്ചുറിയടിച്ച ധോനിക്ക് ആരാധകരുടെ അഭിനന്ദനങ്ങൾ കിട്ടിക്കൊണ്ടിരിക്കുന്ന സമയമാണ്. ഒപ്പം സച്ചിന്റെ അഭിനന്ദനം കൂടിയായപ്പോൾ ഇനി എന്ത് വേണം. ആഘോഷത്തിന്റെ അമിട്ട് പൊട്ടിക്കാൻ കാത്തിരിക്കുകയായിരുന്നു ധോനിയുടെ ആരാധകർ. ക്രീസിലെ ദൈവത്തിന്റെ അഭിനന്ദനം ശരിക്കും കൊണ്ടാടി അവർ.

രണ്ട് ദിവസം കൊണ്ട് 12000 റീട്വീറ്റുകളാണ് ഈ ട്വീറ്റിന് ലഭിച്ചത്. അറുപത്തി ആറായിരത്തിലേറെ ലൈക്കുകളും. കമന്റുകൾക്കുമില്ല പഞ്ഞം. ഇതിഹാസവും ദൈവവും എന്നാണ് കമന്റിലെ വിശേഷണങ്ങളും ഉപമകളും.

ചെന്നൈയിൽ ഓസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിലാണ് ധോനി അർധ സെഞ്ചുറിയിൽ സെഞ്ചുറി കുറിച്ചത്. ധോനിയും ഹർദിക് പാണ്ഡ്യയും ചേർന്ന് ആറാം വിക്കറ്റിൽ നേടിയ 118 റൺസാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. 88 പന്തിൽ നിന്ന് ആറ് സിക്സിന്റെയും നാല് ബൗണ്ടറിയുടെയും അകമ്പടിയോടെ 79 റൺസാണ് ധോനി നേടിയത്. മത്സരത്തിൽ 26 റൺസിനായിരുന്നു ഇന്ത്യയുടെ ജയം.

ടെസ്റ്റിലും ഏകദിനത്തിലുമായി മൊത്തം 393 മത്സരങ്ങളിൽ നിന്നാണ് ധോനി നൂറ് അർധസെഞ്ചുറി നേടിയത്. 303 ഏകദിനങ്ങളിൽ നിന്ന് 67ഉം 90 ടെസ്റ്റിൽ നിന്ന് 33 ഉം അർധസെഞ്ചുറിയാണ് മുൻ ഇന്ത്യൻ നായകൻ സ്വന്തമാക്കിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP