Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിരപരാധികളായ കാശ്മീരികളെ കൊന്നൊടുക്കുന്നതിൽ നിന്നും ഇന്ത്യയെ തടയാൻ യുഎൻ ഇടപെടണമെന്ന് അഫ്രീദി; ഇന്ത്യയുടെ ആഭ്യന്തരകാര്യം നോക്കാൻ ഞങ്ങൾക്കറിയാം എന്നു തിരിച്ചടിച്ചു സച്ചിൻ; കളിക്കളത്തിന് പുറത്ത് ഒരു വാക്പയറ്റ് തുടരുന്നു

നിരപരാധികളായ കാശ്മീരികളെ കൊന്നൊടുക്കുന്നതിൽ നിന്നും ഇന്ത്യയെ തടയാൻ യുഎൻ ഇടപെടണമെന്ന് അഫ്രീദി; ഇന്ത്യയുടെ ആഭ്യന്തരകാര്യം നോക്കാൻ ഞങ്ങൾക്കറിയാം എന്നു തിരിച്ചടിച്ചു സച്ചിൻ; കളിക്കളത്തിന് പുറത്ത് ഒരു വാക്പയറ്റ് തുടരുന്നു

ന്യൂഡൽഹി: നിരപരാധികളായ കാശ്മീരികളെ കൊന്നൊടുക്കുന്നതിൽ നിന്നും ഇന്ത്യയെ തടയാൻ യുഎൻ ഇടപെടണമെന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സച്ചിൻ ടെണ്ടുൽക്കർ. ഞങ്ങളുടെ രാജ്യത്തെ പ്രശ്‌നം കൈകാര്യം ചെയ്യാൻ കഴിവുള്ള ആൾക്കാരുണ്ടെന്നും പുറത്ത് നിന്ന് ആരുടേയും ഉപദേശം ആവശ്യമില്ലെന്നുമാണ് ഈ വാർത്തയോട് സച്ചിൻ പ്രതികരിച്ചത്.

സച്ചിന് പുറമേ ഇന്ത്യയുടെ മുൻനിര ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി. കപിൽ ദേവ്, ഗൗതം ഗംഭീർ, സുരേഷ് റെയ്‌ന അടക്കമുള്ളവർ അഫ്രീദിയുടെ കാശ്മീർ പരാമർശത്തിന് ചുട്ട മറുപടിയുമായി ട്വിറ്ററിലൂടെ രംഗത്ത് എത്തി. ഇന്ത്യൻ താൽപര്യത്തിന് വിരുദ്ധമായ ഒന്നിനെയും പിന്തുണയ്ക്കില്ലെന്ന് കോലി പറഞ്ഞു.

കപിൽ ദേവും അഫ്രീദിയുടെ പരാമർശത്തിനെതിരെ രംഗത്ത് വന്നു. എന്തിനാണ് അഫ്രീദിയുടെ വാക്കുകൾക്ക് നമ്മൾ പ്രാധാന്യം കൊടുക്കുന്നതെന്ന് കപിൽ ദേവ് അഭിപ്രായപ്പെട്ടു. കാശ്മീർ ഇന്ത്യയുടെ ഒഴിച്ചു കൂടനാവാത്തെ പ്രദേശമാണെന്നും അത് എപ്പോഴും അങ്ങിനെ തന്നെയായിരുക്കുമെന്നും സുരേഷ് റെയ്‌ന അഭിപ്രായപ്പെട്ടു.

എന്റെ പൂർവ്വികർ ജനിച്ച സ്ഥലമാണ് കാശ്മീർ. ഇന്ത്യക്കാരുടെ കാശ്മീരിലെ തീവ്രവാദവും യുദ്ധവും അവസാനിപ്പിക്കാൻ ഷഹിദ് ആഫ്രീദി പാക്കിസ്ഥാൻ പട്ടാളക്കാരോടാണ് പറയേണ്ടതെന്നും റെയ്‌ന ട്വിറ്ററിൽ കുറിച്ചു. ഗൗതം ഗംഭീറും ട്വിറ്ററിലൂടെ അഫ്രീദിക്ക് മറുപടിയുമായി എത്തി. പാക്കിസ്ഥാൻ മുൻ ക്രിക്കറ്ററും രാഷ്ട്രീയക്കാരനുമായ ഇമ്രാൻ ഖാനും അഫ്രീദിക്ക് സമമായ അഭിപ്രായ പ്രകടനവുമായി രംഗത്ത് എത്തി. ഇതോടെ പാക്കിസ്ഥാൻ ഇന്ത്യാ ക്രിക്കറ്റ് താരങ്ങൾ തമ്മിൽ സൈബർ ലോകത്ത് വാക് പയറ്റ് തുടരുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP