Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഈ നൂറ്റാണ്ടിന്റെ ഏറ്റവും മികച്ച ക്രിക്കറ്റ് താരം സച്ചിൻ; ഇതിഹാസ താരത്തിന്റെ നേട്ടം സങ്കക്കാരയെയും ഗിൽക്രിസ്റ്റിനെയും മറികടന്ന്

ഈ നൂറ്റാണ്ടിന്റെ ഏറ്റവും മികച്ച ക്രിക്കറ്റ് താരം സച്ചിൻ; ഇതിഹാസ താരത്തിന്റെ നേട്ടം സങ്കക്കാരയെയും ഗിൽക്രിസ്റ്റിനെയും മറികടന്ന്

മെൽബൺ: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്റ് താരമായി ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കറെ തെരഞ്ഞെടുത്തു. ക്രിക്കറ്റ് ആസ്‌ട്രേലിയ വെബ്‌സൈറ്റ് നടത്തിയ ഓൺലൈൻ വോട്ടെടുപ്പിലാണ് സച്ചിൻ മുന്നിലെത്തിയത്.

2000ന് ശേഷമുള്ള മികച്ച ടെസ്റ്റ് കളിക്കാരനെ കണ്ടെത്താനുള്ള സർവേയിൽ ശ്രീലങ്കയുടെ കുമാർ സങ്കക്കാര രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ആസ്‌ട്രേലിയയുടെ മുൻ ഓപ്പണർ ആദം ഗിൽക്രിസ്റ്റാണ് മൂന്നാം സ്ഥാനത്ത്.

മികച്ച 100 കളിക്കാരിൽ നിന്നാണ് കൂടുതൽ വോട്ടുനേടി സച്ചിൻ ഒന്നാമനായത്. മൊത്തം വോട്ടിന്റെ 23 ശതമാനം സച്ചിൻ നേടി. തന്റെ 200-ാം ടെസ്റ്റ് കളിച്ച് 2013ൽ വിരമിച്ച സച്ചിൻ ലിസ്റ്റിലെ ആദ്യ പത്തിൽ സ്ഥാനം നേടിയ ഏക ഇന്ത്യൻ കളിക്കാരനാണ്. നാല് ആസ്‌ട്രേലിയൻ താരങ്ങളും മൂന്ന് ദക്ഷിണാഫ്രിക്കൻ കളിക്കാരും രണ്ട് ശ്രീലങ്കൻ താരങ്ങളും ആദ്യ പത്തിൽ ഇടംനേടി.

24 വർഷത്തെ ക്രിക്കറ്റ് ജീവിത്തതിനിടയിൽ 200 ടെസ്റ്റ് മാച്ചുകളിൽ നിന്നായി 15,921 റൺസാണ് സച്ചിന്റെ സമ്പാദ്യം. 53.78 ആണ് ശരാശരി. 51 ടെസ്റ്റ് സെഞ്ചുറികളും 68 അർധ സെഞ്ചുറികളും ഈ നേട്ടത്തിൽ ഉൾപ്പെടുന്നു. ഈ നേട്ടങ്ങളാണ് എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാനായി സച്ചിനെ മാറ്റുന്നതും.

ക്രിക്കറ്റ് ആസ്‌ട്രേലിയ വെബ്‌സൈറ്റ് പോൾ റിസൾറ്റ്:

  1. സച്ചിൻ ടെൻഡുൽക്കർ (ഇന്ത്യ) 23%
  2. കുമാർ സംഗാക്കര (ശ്രീലങ്ക) 14%
  3. ആദം ഗിൽക്രിസ്റ്റ് (ആസ്‌ട്രേലിയ) 13%
  4. റിക്കി പോണ്ടിങ് (ആസ്‌ട്രേലിയ) 11%
  5. ജാക്‌സ് കാലീസ് (സൗത്ത് ആഫ്രിക്ക) 11%
  6. എ ബി ഡി വില്ലേയ്യഴ്‌സ് (സൗത്ത് ആഫ്രിക്ക) 10%
  7. ഷെയ്ൻ വോൺ (ആസ്‌ട്രേലിയ) 9%
  8. ഗ്ലെൻ മഗ്രാത്ത് (ആസ്‌ട്രേലിയ) 5%
  9. മുത്തയ്യ മുരളീധരൻ (ശ്രീലങ്ക)3%
  10. ഡെയ്ൽ സ്റ്റെയ്ൻ (സൗത്ത് ആഫ്രിക്ക) 1%

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP