Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ എ ടീമിൽ നാലു മലയാളികൾ; ബേസിൽ തമ്പിയും സഞ്ജു വി സാംസണും കരുൺ നായരും ശ്രേയസ് അയ്യരും; ഏകദിന ടീമിനെ മനീഷ് പാണ്ഡെയും ടെസ്റ്റ് ടീമിനെ കരുൺ നായരും നയിക്കും

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ എ ടീമിൽ നാലു മലയാളികൾ; ബേസിൽ തമ്പിയും സഞ്ജു വി സാംസണും കരുൺ നായരും ശ്രേയസ് അയ്യരും; ഏകദിന ടീമിനെ മനീഷ് പാണ്ഡെയും ടെസ്റ്റ് ടീമിനെ കരുൺ നായരും നയിക്കും

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ എ ടീമിനെ പ്രഖ്യാപിച്ചു.മലയാളി താരങ്ങളായ സഞ്ജു.വി.സാംസണും, ബേസിൽ തമ്പിയും ടീമിൽ ഇടം നേടി. ആദ്യമായാണ് ബേസിൽ തമ്പി ഇന്ത്യൻ എ ടീമിലേക്കെത്തുന്നത്. മാത്രമല്ല ആദ്യമായാണ് രണ്ടു മലയാളി താരങ്ങൾ ഇന്ത്യൻ എ ടീമിൽ ഇടം നേടുന്നതും.മനീഷ് പാണ്ഡെയാണ് ക്യാപ്റ്റൻ.

മറ്റൊരു മലയാളിയായ കരുൺ നായരാണ് ടെസ്റ്റ് ടീമിന്റെ നായകൻ. എന്നാൽ ടെസ്റ്റ് ടീമിലേക്ക് സഞ്ജുവിനും ബേസിൽ തമ്പിക്കും ഇടം നേടാനായില്ല. ഐ.പി.എല്ലിലെ തകർപ്പൻ പ്രകടനമാണ് ബേസിലിന് തുണയായത്. ദക്ഷിണാഫ്രിക്കയിൽ ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയ്ക്കാണ് ഇന്ത്യ എ ഒരുങ്ങുന്നത്. ഓസ്ട്രേലിയ എയാണ് മറ്റൊരു ടീം. ത്രിരാഷ്ട്ര ടൂർണമെന്റിന് പുറമെ ദക്ഷിണാഫ്രിക്ക എയ്ക്കെതിരെയാണ് ടെസ്റ്റ് പരമ്പര.

പരമ്പരയിലെ ആദ്യ മത്സരം അടുത്ത മാസം 26നാണ്. ബേസിൽ തമ്പിക്ക് പുറമെ 2017ലെ ഐ.പി.എല്ലിലെ മിന്നും താരങ്ങളായ മുഹമ്മദ് സിറാജ്, സിദ്ദാർത്ഥ് കൗൾ, അങ്കിത് ചൗധരി, കൃണാൽ പാണ്ഡ്യ എന്നിവരും ഇടം നേടി. മനീഷ് പാണ്ഡെക്ക് പുറമെ, കരുൺ നായർ, ജയന്ത് യാദവ്, അഭിനവ് മുകുന്ദ്, അക്സർ പട്ടേൽ, യൂസ് വേന്ദ്ര ചാഹൽ, മന്ദീപ് സിങ്, സഞ്ജു വി സാംസൺ, ഋഷബ് പന്ത് എന്നിവരാണ് ഇന്ത്യൻ എ ടീമിലെ പരിചയ സമ്പത്തുള്ള കളിക്കാർ.

ഏകദിന ടീം: മന്ദീപ് സിങ്, ശ്രേയസ് അയ്യർ, സഞ്ജു വി സാംസൺ, മനീഷ് പാണ്ഡെ(നായകൻ) ദീപക് ഹൂഡ, കരുൺ നായർ, കൃണാൽ പാണ്ഡ്യ, ഋഷബ് പന്ത്, വിജയ് ശങ്കർ, അക്സർ പട്ടേൽ, യൂസ് വേന്ദ്ര ചാഹൽ, ജയന്ത് യാദവ്, ബേസിൽ തമ്പി, മുഹമ്മദ് സിറാജ്, ശർദ്ദുൽ താക്കൂർ, സിദ്ദാർത്ഥ് കൗൾ

ടെസ്റ്റ് ടീം: പ്രിയങ്ക് പാഞ്ചാൽ, അഭിനവ് മുകുന്ദ്, ശ്രേയസ് അയ്യർ, അങ്കിത് ബാവ്നെ, കരുൺ നായർ(ക്യാപ്റ്റൻ),സുദീപ് ചാറ്റർജി, ഇഷൻ കിഷൻ(വിക്കറ്റ് കീപ്പർ) ഹനുമ വിഹാരി, ജയന്ത് യാദവ്, ശഹബാസ് നദീം, നവ്ദീപ് സെയ്നി, മുഹമ്മദ് സിറാജ്, ശർദ്ദുൽ താക്കൂർ, അങ്കിത് ചൗധരി, അങ്കിത് രജപുത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP