Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സഞ്ജുവിന് ഇരട്ട സെഞ്ച്വറി: കേരളത്തിന് മികച്ച സ്‌കോർ

തലശേരി: രഞ്ജി ട്രോഫിയിൽ രണ്ടാം ഇരട്ട സെഞ്ച്വറി നേടിയ സഞ്ജു വി സാംസന്റെ മികവിൽ സർവീസസിനെതിരെ കേരളത്തിന് മികച്ച സ്‌കോർ. സഞ്ജുവിന്റെ (207) മികവിൽ കേരളം ഒന്നാം ഇന്നിങ്‌സിൽ 483 റൺസ് നേടി. 264 പന്തിൽ 27 ഫോറും നാല് സിക്‌സും ഉൾപ്പെടെയാണു സഞ്ജു ഇരട്ട സെഞ്ചുറി നേടിയത്. രോഹൻ പ്രേം (45), റൈഫി വിൻസന്റ് ഗോമസ് (42) എന്നിവർ സഞ്ജുവിന് ഉറച്ച പിന്തുണ നല്കി.

മറുപടിക്കിറങ്ങിയ സർവീസസ് രണ്ടാം ദിനം കളി നിർത്തുമ്പോൾ മൂന്നു വിക്കറ്റിന് 85 റണ്ണെന്ന നിലയിലാണ്. കേരളത്തിനായി അമിത് വർമ രണ്ടും അക്ഷയ് ചന്ദ്രൻ ഒരു വിക്കറ്റും വീഴ്‌ത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP