Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുതിയ ഐപിഎൽ സീസണിൽ ആദ്യ സെഞ്ച്വറിയുമായി സഞ്ജു വി സാംസൺ; 102 റൺസ് നേടി ഐപിഎല്ലിലെ കന്നി സെഞ്ച്വറിയുമായി മലയാളി താരം; വിവാദങ്ങൾക്ക് ബാറ്റുകൊണ്ട് സഞ്ജു മറുപടി പറഞ്ഞതോടെ ഡെയർ ഡെവിൾസിന് കൂറ്റൻ സ്‌കോർ

പുതിയ ഐപിഎൽ സീസണിൽ ആദ്യ സെഞ്ച്വറിയുമായി സഞ്ജു വി സാംസൺ; 102 റൺസ് നേടി ഐപിഎല്ലിലെ കന്നി സെഞ്ച്വറിയുമായി മലയാളി താരം; വിവാദങ്ങൾക്ക് ബാറ്റുകൊണ്ട് സഞ്ജു മറുപടി പറഞ്ഞതോടെ ഡെയർ ഡെവിൾസിന് കൂറ്റൻ സ്‌കോർ

ന്യൂഡൽഹി: പുതുസീസൺ ഐപിഎല്ലിൽ ആദ്യ സെഞ്വറി. ്അതോടൊപ്പം ഐപിഎല്ലിൽ തന്റെ കന്നി സെഞ്ച്വറിയും. ഇടക്കാലത്ത് ഉയർന്ന വിവാദങ്ങൾക്ക് ബാറ്റുകൊണ്ട് മറുപടിപറഞ്ഞ് മലയാളി താരം സഞ്ജു വി സാംസൺ. സഞ്ജുവിന്റെ മികവിൽ പുണെയ്‌ക്കെതിരെ ഡൽഹി ഡെയർ ഡെവിൾസ്് മികച്ച സ്‌കോർ കുറിച്ചു.

62 പന്തിൽ എട്ടു ബൗണ്ടറിയും അഞ്ചു പടുകൂറ്റൻ സിക്‌സും ഉൾപ്പെടുന്നതായിരുന്നു സഞ്ജുവിന്റെ 102 റൺസിന്റെ ഇന്നിങ്‌സ്. സഞ്ജുവിന്റെ മികവിൽ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ഡൽഹി നേടിയത് സീസണിലെ ഉയർന്ന സ്‌കോറായ 205 റൺസ്. ഈ ഐപിഎൽ സീസണിലെ ഇതുവരെയുള്ള ഉയർന്ന വ്യക്തിഗത സ്‌കോറാണ് സഞ്ജുവിന്റെ 102. ഈ സീസണിൽ ഒരു ടീം 200 കടക്കുന്നതും ആദ്യം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയുടേത് മോശം തുടക്കമായിരുന്നു. മികച്ച രീതിയിൽ പന്തെറിഞ്ഞ പുണെ ബോളർമാരെ നേരിടാൻ ഡൽഹി ഓപ്പണർമാരായ ആദിത്യ താരെയും സാം ബില്ലിങ്‌സും വിഷമിച്ചു. അശോക് ഡിൻഡ എറിഞ്ഞ ആദ്യ ഓവറിൽ അവർക്കു നേടാനായത് രണ്ടു റൺസ് മാത്രം.

രണ്ടാം ഓവറിന്റെ രണ്ടാം പന്തിൽ ചാഹറിന് വിക്കറ്റ് സമ്മാനിച്ച് ആദിത്യ താരെ കൂടാരം കയറിയതോടെയാണ് സഞ്ജു കളത്തിലിറങ്ങിയത്. അഞ്ചു പന്തുകൾ നേരിട്ട താരെ റണ്ണൊന്നുമെടുക്കാതെയാണ് മടങ്ങിയത്.

കളത്തിലെത്തിയതു മുതലേ തകർത്തടിച്ച സഞ്ജു, പുണെ ബോളർമാരെ ആത്മവിശ്വാസത്തോടെ നേരിട്ടു. ഓവറിൽ ശരാശരി രണ്ടു ബൗണ്ടറി എന്ന ലൈനിൽ മുന്നേറിയ സഞ്ജു അൽപം മയപ്പെട്ടത് സ്പിന്നർമാരുടെ വരവോടെ. എന്നാൽ, അർധസെഞ്ചുറി കടന്നതോടെ വീണ്ടും ഗിയർ മാറ്റിയ സഞ്ജു അതിവേഗം സെഞ്ചുറിയിലേക്കെത്തി. ആദം സാംപയെറിഞ്ഞ 19ാം ഓവറിന്റെ ആദ്യ പന്തിൽ തകർപ്പനൊരു സിക്‌സോടെ സെഞ്ചുറി കടന്ന സഞ്ജു, തൊട്ടടുത്ത പന്തിൽ പുറത്തായി.

രണ്ടാം വിക്കറ്റിൽ സാം ബില്ലിങ്‌സിനൊപ്പം 69 റൺസ് കൂട്ടിച്ചേർത്ത സഞ്ജു, മൂന്നാം വിക്കറ്റിൽ ഋഷഭ് പന്തിനൊപ്പം 53 റൺസ് കൂട്ടുകെട്ടും തീർത്തു. ബില്ലിങ്‌സ് 17 പന്തിൽ നാലു ബൗണ്ടറികൾ ഉൾപ്പെടെ 24ഉം പന്ത് 22 പന്തുകളിൽ രണ്ടു സിക്‌സും ഒരു ബൗണ്ടറിയും ഉൾപ്പെടെ 31 റൺസുമെടുത്തു.

പിന്നാലെയെത്തിയ ക്രിസ് മോറിസിന്റെ സംഹാര താണ്ഡവം കൂടിയായതോടെ ഡൽഹിയുടെ സ്‌കോർ 200 കടന്നു. ആകെ ഒൻപത് പന്തു മാത്രം നേരിട്ട മോറിസ്, മൂന്നു സിക്‌സും നാലു ബൗണ്ടറിയും ഉൾപ്പെടെ 38 റൺസെടുത്ത് പുറത്താകാതെ നിന്നു. മോറിസിന്റെ സ്‌ട്രൈക്ക് റേറ്റ് 422! കോറി ആൻഡേഴ്‌സൻ നാലു പന്തിൽ രണ്ടു റൺസെടുത്ത് പുറത്താകാതെ നിന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP