Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി 20 സന്നാഹ മത്സരത്തിൽ സഞ്ജു ഇന്ത്യൻ എ ടീമിൽ; മലയാളി താരത്തിന് തുണയായത് ബംഗ്ലാദേശിനെതിരായ മികച്ച പ്രകടനം

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി 20 സന്നാഹ മത്സരത്തിൽ സഞ്ജു ഇന്ത്യൻ എ ടീമിൽ; മലയാളി താരത്തിന് തുണയായത് ബംഗ്ലാദേശിനെതിരായ മികച്ച പ്രകടനം

മുംബൈ: ഇന്ത്യയിൽ പര്യടനം നടത്തുന്ന ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിനെതിരെ സന്നാഹ മത്സരം കളിക്കുന്ന ഇന്ത്യൻ എ ടീമിൽ കേരളത്തിന്റെ രഞ്ജി ക്യാപ്റ്റൻ സഞ്ജു സാംസൺ ഇടം നേടി. ത്രിരാഷ്ട്ര ടൂർണമെന്റിലെയും ബംഗ്ലാദേശിനെതിരെ നടന്ന ഏകദിന പര്യടനത്തിലെയും മികച്ച പ്രകടനമാണ് വിക്കറ്റ്കീപ്പർ ബാറ്റ്‌സ്മാനായ സഞ്ജുവിന് വീണ്ടും തുണയായത്.

ഈ മാസം 29നാണ് ദക്ഷിണാഫ്രിക്കഇന്ത്യഎ ട്വന്റി20 സന്നാഹ മത്സരം നടക്കുന്നത്. എ ടീം അംഗങ്ങളായ മയാങ്ക് അഗർവാൾ മനൻ വോറ, മൻദീപ് സിങ് റിഷി ധവാൻ എന്നിവരും ടീമിലുണ്ട്.

72 ദിവസം നീണ്ടുനിൽക്കുന്ന ഇന്ത്യൻ പര്യടനത്തിൽ ദക്ഷിണാഫ്രിക്ക മൂന്ന് ട്വന്റി20 മത്സരവും അഞ്ച് ഏകദിനങ്ങളും മൂന്ന് ടെസ്റ്റുമാണ് കളിക്കുന്നത്. മഹാത്മാ ഗാന്ധിമണ്ഡേല പരമ്പരയെന്ന് പേരിട്ടിരിക്കുന്ന പരമ്പരയിലെ ആദ്യ ട്വന്റി20 മത്സരം ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് നടക്കും.

ട്വന്റി20 മത്സരത്തിനുള്ള ഇന്ത്യൻ എ ടീം: മയാങ്ക് അഗർവാൾ, മനൻ വോറ, മനീഷ് പാണ്ഡെ, മൻദീപ് സിങ്, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഹർദിക് പാണ്ഡ്യ, റിഷി ധവാൻ, അനുരീത് സിങ്, യുസ്‌വേന്ദ്ര ചാഹൽ, പവൻ നേഗി, കുൽദീപ് യാദവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP