Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഈ നറുക്ക് വീണത് മികച്ച പ്രകടനത്തിന്; സഞ്ജു.വി.സാംസൺ ബോർഡ് പ്രസിഡന്റ്‌സ് ഇലവൻ നായകൻ; പദവിയിലെത്തുന്ന ആദ്യ മലയാളി

ഈ നറുക്ക് വീണത് മികച്ച പ്രകടനത്തിന്; സഞ്ജു.വി.സാംസൺ ബോർഡ് പ്രസിഡന്റ്‌സ് ഇലവൻ നായകൻ; പദവിയിലെത്തുന്ന ആദ്യ മലയാളി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ സന്നാഹ ക്രിക്കറ്റ് മത്സരത്തിനുള്ള ബോർഡ് പ്രസിഡന്റ്സ് ഇലവനെ മലയാളി താരം സഞ്ജു വി. സാംസൺ നയിക്കും. സഞ്ജുവിന് പുറമെ ബി.സി.സിഐ പ്രഖ്യാപിച്ച ടീമിൽ രണ്ട് മലയാളികൾ കൂടിയുണ്ട്. ബാറ്റ്സ്മാൻ രോഹൻ പ്രേമും ബൗളർ സന്ദീപ് വാര്യരും.ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയാണ് സഞ്ജു.

നേരത്തെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നമൻ ഓജയെയായിരുന്നു ക്യാപ്റ്റനായി നിശ്ചയിച്ചിരുന്നത്. കേരളത്തിനുവേണ്ടി രഞ്ജി ട്രോഫി കളിക്കുന്ന ജലജ് സക്സേനയും പതിമൂന്നംഗ ടീമിലുണ്ട്.

ടെസ്റ്റിന് മുമ്പ് രണ്ട് ദിവസം നീണ്ടു നിൽക്കുന്നതാണ് സന്നാഹ മത്സരം. നവംബർ 11ന് കൊൽക്കത്തിയിലെ ഈഡൻ ഗാർഡൻസിലാണ് സന്നാഹ മത്സരം തുടങ്ങുക. മധ്യപ്രദേശ്, കേരളം, ഹൈദരാബാദ്, പഞ്ചാബ് രഞ്ജി ടീമുകളിൽ നിന്നാണ് ബി.സി.സി.ഐ ടീമിനെ തിരഞ്ഞെടുത്തത്. സന്നാഹ മത്സരം നടക്കുന്ന സമയത്ത് ഈ ടീമുകൾക്ക് രഞ്ജി മത്സരങ്ങൾ ഇല്ലാത്തതാണ് ഇങ്ങനെ തിരഞ്ഞെടുക്കാൻ കാരണം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP