Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരള ക്രിക്കറ്റിനൊപ്പം ഉറച്ചു നിൽക്കുമെന്ന് എസ് ബി ഐ; എസ് ബി ടി മലയാളിക്ക് സമ്മാനിച്ച ടീമിനെ പിരിച്ചു വിടില്ലെന്നും ബാങ്ക്; അടുത്ത സീസണിലും ബാങ്ക് ടീം കളിക്കുമെന്ന് ഉറപ്പ്; ഫുട്‌ബോൾ ടീമിനും മാനേജ്‌മെന്റിന്റെ ഉറച്ച പിന്തുണ; ക്രിക്കറ്റിനെ എസ് ബി ഐ കൈവിടുമെന്നത് വ്യാജ പ്രചരണം

കേരള ക്രിക്കറ്റിനൊപ്പം ഉറച്ചു നിൽക്കുമെന്ന് എസ് ബി ഐ; എസ് ബി ടി മലയാളിക്ക് സമ്മാനിച്ച ടീമിനെ പിരിച്ചു വിടില്ലെന്നും ബാങ്ക്; അടുത്ത സീസണിലും ബാങ്ക് ടീം കളിക്കുമെന്ന് ഉറപ്പ്; ഫുട്‌ബോൾ ടീമിനും മാനേജ്‌മെന്റിന്റെ ഉറച്ച പിന്തുണ; ക്രിക്കറ്റിനെ എസ് ബി ഐ കൈവിടുമെന്നത് വ്യാജ പ്രചരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിർത്തിയടത്തുനിന്നു വീണ്ടും കുതിക്കുകയാണ് കേരള ക്രിക്കറ്റിലെ പോരാളികൾ. എസ്.ബി.ടി., എസ്.ബി.ഐ.യിൽ ലയിച്ചതിനുശേഷവും കേരളാ ക്രിക്കറ്റിലെ ചാമ്പ്യൻ ടീമാണ് എസ് ബി ഐ. ചില അനിശ്ചിതത്വങ്ങൾ പ്രചരിച്ചെങ്കിലും അതെല്ലാം അസ്ഥാനത്തായിരുന്നു. എല്ലാം വ്യാജ പ്രചരണമാണെന്ന് വിശദീകരിക്കുകയാണ് ഇപ്പോൾ എസ് ബി ഐ മാനേജ്‌മെന്റ്. അടുത്ത സീസണിലും കേരളത്തിന്റെ കരുത്ത് ക്രിക്കറ്റിൽ തെളിയിക്കാൻ എസ് ബി ഐ ഉണ്ടാകും.

ഈ സീസണോടെ എസ് ബി ഐ കേരളാ റിജീണയൺ ക്രിക്കറ്റ് ടീമിനെ ഒഴിവാക്കുമെന്നായിരുന്നു പ്രചരണം. എന്നാൽ ഇതിൽ അടിസ്ഥാനമില്ലെന്നും കേരളത്തിലെ കായിക മേഖലയ്ക്ക് നൽകുന്ന സംഭവാനകൾ തുടരുമെന്നും എസ് ബി ഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ക്രിക്കറ്റ് ടീമിനെ മതിയാക്കിയെന്നും താമസിയാതെ ഫുട്‌ബോൾ ടീമിനെ പിരിച്ചുവിടുമെന്നുമായിരുന്നു പ്രചരണം. ഇത് അടിസ്ഥാനരഹഹിതമാണെന്നാണ് എസ് ബി ഐ വിശദീകരിക്കുന്നത്. തിരുവനന്തപുരം ലീഗിൽ ഇത്തവണയും ഒന്നാമത് എത്തിയത് എസ് ബി ഐയാണ്. ഈ സാഹചര്യത്തിൽ വസ്തുതകൾക്ക് നിരക്കാത്തതാണ് ഈ വാർത്തെയന്ന് എസ് ബി ഐ പറയുന്നു.

കേരളാ ക്രിക്കറ്റുമായി ചർന്ന് നിൽക്കാൻ തന്നെയാണ് എസ് ബി ഐയുടെ തീരുമാനം. കേരളത്തിന്റെ സ്വന്തം ബാങ്കായിരുന്നു എസ് ബി ടി. കേന്ദ്ര സർക്കാരിന്റ നയത്തിന്റെ ഭാഗമായാണ് എസ് ബി ടിയെ എസ് ബിഐയിൽ ലയിപ്പിച്ചത് ഇതോടെ തന്നെ പല വ്യാജ പ്രചരണവും നടന്നു. അതിൽ ഒന്നു മാത്രമാണ് ഇപ്പോൾ പുറത്തുവന്ന ക്രിക്കറ്റ് ടീമിനെ പിരിച്ചുവിട്ട വാർത്തയെന്നാണ് മാനേജ്‌മെന്റ് വിശദീകരണം. അടുത്ത സീസണിലും ടീമുണ്ടാകും. കൂടുതൽ കളിക്കാരെ ക്രിക്കറ്റ് ടീമിലേക്ക് റിക്രൂട്ട് ചെയ്യുമെന്നും എസ് ബി ഐയിലെ ഉന്നതൻ പറയുന്നു.

എസ്.ബി.ഐ. ക്രിക്കറ്റ് ടീമിന്റെ കുതിപ്പിനു ചുക്കാൻപിടിക്കുന്നത് കോച്ചിന്റെയും മാനേജരുടെയും ചുമതല വഹിക്കുന്ന സന്തോഷ് കരുണാകരനാണ്. അതിനു ശേഷം കളിച്ച ടൂർണമെന്റുകളിൽ ബഹുഭൂരിപക്ഷത്തിലും എസ് ബി ഐ ജേതാക്കളായി. കേരളത്തിലെ ഏറ്റവും ശക്തമായ ടീമാണ് എസ് ബി ഐ. താൻ ചുമതലയേൽക്കുമ്പോൾ ടീം ഒരു പരീക്ഷണഘട്ടത്തിലൂടെ കടന്നുപോകുകയായിരുന്നുവെന്ന് മുൻ രഞ്ജിട്രോഫി താരംകൂടിയായ സന്തോഷ് പറയുന്നു. ഓരോരുത്തരിലും അവരുടെ കഴിവിനെക്കുറിച്ച് അവബോധമുണ്ടാക്കി. ഇതാണ് ടീമിന് വിജയം നൽകുന്നതെന്നാണ് സന്തോഷ് കരുണാകരന്റെ അഭിപ്രയാം.

മറ്റുള്ളവരുടെ നേട്ടങ്ങളെക്കുറിച്ചു നിങ്ങൾ ചിന്തിക്കേണ്ട. ഓരോ ദിവസവും നിങ്ങളുടെ റെക്കോഡുകൾ മെച്ചപ്പെടുത്താൻ ശ്രമിക്കുക. അപ്പോൾ നിങ്ങൾക്കു വിജയിക്കാനാകും. അതു ഫലംകണ്ടുവെന്ന് പിന്നീടുണ്ടായ തുടർവിജയങ്ങൾ തെളിയിക്കുന്നു.എസ്.ബി.ടി. ടീമിന്റെ മുൻ മാനേജർ ടി.പി.അജിത്കുമാറിന്റെ രീതികൾ പിന്തുടരുകയാണു ചെയ്തതെന്ന് സന്തോഷ് പറയുന്നു. അദ്ദേഹം ചുമതലവഹിച്ച 2003-06 കാലഘട്ടം എസ്.ബി.ടി. ക്രിക്കറ്റ് ടീമിന്റെ സുവർണകാലഘട്ടമായിരുന്നു. ഇപ്പോഴത്തെ എസ് ബി ഐയുടെ വിജയപരമ്പര അതിനു തുല്യംനിൽക്കുന്നതാണെന്നും സന്തോഷ് വ്യക്തമാക്കി.

ഒത്തൊരുമയാണ് ടീമിന്റെ കരുത്തെന്ന് ക്യാപ്റ്റൻ കെജി രാകേഷും പറയുന്നു. മുതിർന്ന താരം വി.എ.ജഗദീഷ് അടക്കമുള്ളവർ ഉജ്ജ്വല ഫോമിലാണ്. മുൻ ക്യാപ്ടൻ റൈഫി വിൻസന്റ് ഗോമസും വിജയങ്ങളിൽ നിർണ്ണായക പങ്കുവഹിക്കുന്നു. 1965-ലാണ് എസ്.ബി.ടി. ക്രിക്കറ്റ് ടീം രൂപവത്കരിച്ചത്. ഏറെക്കാലം കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്ന എസ്.കെ. നായർ, അശോക് ശേഖർ, രവിചന്ദ്രൻ, ജഗദീഷ് തുടങ്ങിയവരാണ് തുടക്കത്തിലെ പ്രധാന താരങ്ങൾ. അരനൂറ്റാണ്ടിനിടെ കേരള ക്രിക്കറ്റ് ചരിത്രത്തിൽ എസ്.ബി.ടി. അനിഷേധ്യസ്ഥാനം നേടി.

കേരളത്തിനുവേണ്ടിയും ജൂനിയർ ഇന്ത്യൻ ടീമിലും കളിച്ച ഒട്ടേറെ താരങ്ങൾ പിന്നീട് സ്റ്റേറ്റ് ബാങ്ക് ക്രിക്കറ്റ് ടീമിന്റെ കരുത്തായി. ഒ.കെ. രാംദാസ്, രഞ്ജി തോമസ്, അജയ് വർമ, എസ്. സന്തോഷ്, എംപി. സന്ദീപ്, എസ്. സുനിൽകുമാർ,സോണി ചെറുവത്തൂർ, സന്തോഷ് കരുണാകരൻ, വി. സുരേഷ്, സുനിൽ ഒയാസിസ് തുടങ്ങി വി.എ. ജഗദീഷ്, ചന്ദ്രശേഖര, റൈഫി വിൻസെന്റ് വരെ ഒട്ടേറെ ദേശീയ താരങ്ങൾക്ക് എസ്.ബി.ടി. തണലൊരുക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP