Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എങ്കിലും ആ നശിച്ച ബൗൺസർ.. സർവവും തകർന്നവനെ പോലെ ഹ്യൂസിന്റെ ജീവനെടുത്ത പന്തെറിഞ്ഞ സീൻ അബോട്ട്; ആശുപത്രിയിൽ നിന്നും കണ്ണീരോടെ മടങ്ങിയ അബോട്ടിനെ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ സുഹൃത്തുക്കൾ

എങ്കിലും ആ നശിച്ച ബൗൺസർ.. സർവവും തകർന്നവനെ പോലെ ഹ്യൂസിന്റെ ജീവനെടുത്ത പന്തെറിഞ്ഞ സീൻ അബോട്ട്; ആശുപത്രിയിൽ നിന്നും കണ്ണീരോടെ മടങ്ങിയ അബോട്ടിനെ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ സുഹൃത്തുക്കൾ

സിഡ്‌നി: എങ്കിലും ആ നശിച്ച ബൗൺസർ.. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഫിൽ ഹ്യൂസിന്റെ ജീവനെടുത്ത ആ ബൗൺസർ എറിഞ്ഞ യുവ ഫാസ്റ്റ് ബൗളർ സീൻ അബോട്ട് കണ്ണീരടക്കാൻ പാടുപെടുകയാണ്. തന്റെ കുറ്റമല്ലെങ്കിൽ കൂടിയും ലോക ക്രിക്കറ്റിന് പ്രിയങ്കരനായ ഒരു വ്യക്തിയുടെ ജീവനെടുത്ത പന്ത് തന്റെ കൈയിൽ നിന്നും പുറപ്പെട്ടതാണോ എന്നോർത്ത് കണ്ണീർപൊഴിക്കുകയാണ് ഓസ്‌ട്രേലിയയ്ക്കും ന്യൂ സൗത്ത് വെയിൽസിനും വേണ്ടി പന്തെറിയുന്ന യുവ ഫാസ്റ്റ് ബൗളർ.

അബോട്ട് എറിഞ്ഞ ബൗൺസർ തലയിൽ കൊണ്ട് ഫിൽ ഹ്യൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വേളയിൽ ഹ്യൂസിന്റെ ജീവൻ തിരിച്ചുകിട്ടാൻ മറ്റെല്ലാവരെക്കാളും പ്രാർത്ഥനകളിൽ മുഴുകിയത് ഈ യുവാവായിരുന്നു. അബോട്ട് എറിഞ്ഞത് അത്രയ്ക്ക് അപകടകാരിയായ ബൗൺസർ ആയിരുന്നില്ല. എന്നാൽ ബൗൺസറിന്റെ ഗതി മനസിലാക്കുന്നതിൽ ഹ്യൂസിന് പറ്റിയ പിഴവാണ് അദ്ദേഹത്തിന്റെ ജീവനെടുത്തത്. ഹ്യൂസിന്റെ കുടുംബാംഗങ്ങളെന്ന പോലെ അബോട്ടിനെയും പിന്തുണച്ച് ക്രിക്കറ്റ് ലോകമുണ്ട്. ഒരിക്കലും അബോട്ടിന്റെ പിഴവല്ല ഇതെന്നും ദൈവത്തിന്റെ വികൃതിയാണെന്നും പറഞ്ഞ് ഈ യുവതാരത്തെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ.

ഇന്ന് ഹ്യൂസിന്റെ മരണവാർത്ത അറിഞ്ഞതോടെ ഈ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം സർവവും തകർന്ന മാനസികാവസ്ഥയിലായിരുന്നു. ആശുപത്രിയിൽ കണ്ണീരൊലിപ്പിച്ചു കരഞ്ഞ അബോട്ടിനെ സമാധാനിപ്പിക്കാൻ സുഹൃത്തുക്കൾ പാടുപെട്ടു. കണ്ണീരുമായി ഏകാന്തനായി നടന്നു നീങ്ങിയ അബോട്ടിനെ ഒരു സുഹൃത്ത് ഒപ്പം നടന്ന് ആശ്വസിപ്പിച്ചു. ഹ്യൂസിന്‌ ആദരാജ്ഞലികൾ അർപ്പിക്കുന്നതിനൊപ്പം അബോട്ടിന് ധൈര്യം പകരുകയാണ് ലോക ക്രിക്കറ്റർമാർ.

ഹ്യൂസ് ഏറ് കൊണ്ട് വീണപ്പോൾ ആദ്യം അരികത്ത് ഓടിയെത്തിയത് അബോട്ടായിരുന്നു. തൊട്ടടുത്ത ദിവസവും താൻ ബൗൺസർ എറിഞ്ഞ ക്രിക്കറ്റ് ഗ്രൗണ്ടിലെത്തി അബോട്ട്. പന്തെറിഞ്ഞ സ്ഥലത്ത് അൽപ നേരം നിന്ന ശേഷമാണ് അബോട്ട് തിരിച്ചുപോയത്. ഹ്യൂസ് ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ എത്തി കാര്യങ്ങൽ തിരിക്കുകയും ചെയ്തിരുന്നു. അബോട്ടിന് പിന്തുണ സഹകളിക്കാരും ക്രിക്കറ്റ് അധികാരികളും രംഗത്തുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും അബോട്ടിനോട് ആത്മധൈര്യം കൈവിടരുതെന്ന് പറഞ്ഞു.

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അസോസിയേഷൻ അബോട്ടിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. താരത്തിന്റെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ആവശ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്നാണ് അസോസിയേഷൻ വ്യക്തമാക്കിയത്. സ്റ്റുവർട്ട് ക്ലാർക്കും ബ്രറ്റ്‌ലീയും അടക്കമുള്ളവരും സീൻ അബോട്ടിന് പിന്തുണയുമായി രംഗത്തുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP