Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോഹ്‌ലിക്ക് സുരക്ഷ: ഇന്ത്യ എ ടീമിന്റെ മത്സരവേദി മാറ്റി

ചെന്നൈ: ടെസ്റ്റ് ടീം നായകൻ വിരാട് കോഹ്‌ലിയുടെ സുരക്ഷ കണക്കിലെടുത്ത് ഇന്ത്യ എയും ഓസ്‌ട്രേലിയ എയും തമ്മിലുള്ള ചതുർദിന മത്സരത്തിന്റെ വേദി മാറ്റി. ചെന്നൈ എസ്എസ്എൻ കോളജ് ഗ്രൗണ്ടിൽ ബുധനാഴ്ച ആരംഭിക്കേണ്ടിയിരുന്ന മത്സരം എം എ ചിദംബരം സ്റ്റേഡിയത്തിലേക്കാണ് മാറ്റിയത്. കോഹ്‌ലിയുടെ സുരക്ഷ കണക്കിലെടുത്ത് വേദി മാറ്റുകയായിരുന്നൈന്ന് എ ടീം പരിശീലകനായ രാഹുൽ ദ്രാവിഡ് പറഞ്ഞു. വിരാട് കോഹ്‌ലിയുടെ സാന്നിധ്യം ടീമംഗങ്ങൾക്ക് പ്രചോദനമാകുമെന്നും രാഹുൽ ദ്രാവിഡ് അഭിപ്രായപ്പെട്ടു. ഇന്ത്യ- ഓസ്‌ട്രേലിയ എ ടീമുകൾ തമ്മിലുള്ള ആദ്യ അനൗദ്യോഗിക ടെസ്റ്റ് സമനിലയിൽ കലാശിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP