Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അടിച്ചുപൂസായപ്പോൾ ഗംഭീറിനെയും റെയ്‌നെയയും പരിചയപ്പെടണം; ഉടൻ മൈതാനമധ്യത്തിലേക്ക് കാർ ഓടിച്ചുകയറ്റി; ഒഴിഞ്ഞുമാറിയതുകൊണ്ട് ഗംഭീർ കഷ്ടിച്ചുരക്ഷപ്പെട്ടു; രഞ്ജി ട്രോഫി മൽസരത്തിനിടയിലെ യുവാവിന്റെ അഭ്യാസപ്രകടനം ഗുരുതര സുരക്ഷാവീഴ്ച

അടിച്ചുപൂസായപ്പോൾ ഗംഭീറിനെയും റെയ്‌നെയയും പരിചയപ്പെടണം; ഉടൻ മൈതാനമധ്യത്തിലേക്ക് കാർ ഓടിച്ചുകയറ്റി; ഒഴിഞ്ഞുമാറിയതുകൊണ്ട് ഗംഭീർ കഷ്ടിച്ചുരക്ഷപ്പെട്ടു; രഞ്ജി ട്രോഫി മൽസരത്തിനിടയിലെ യുവാവിന്റെ അഭ്യാസപ്രകടനം ഗുരുതര സുരക്ഷാവീഴ്ച

മറുനാടൻ മലയാളി ഡസ്‌ക്

ന്യുഡൽഹി: മദ്യം തലയ്ക്ക് പിടിച്ചാൽ പിന്നെ തന്റേടത്തിനൊന്നും ഒരു കുറവുമില്ല. ഡൽഹി-ഉത്തർപ്രദേശ് രഞ്ജി ട്രോഫി മൽസരം നടക്കുന്ന മൈതാനമധ്യത്തിലേക്ക് കാറോടിച്ച് കയറ്റി യുവാവിന്റെ അഭ്യാസ പ്രകടനം. പാലം എയർ ഫോഴ്‌സ് ഗ്രൗണ്ടിൽ മത്സരം നടക്കുന്നതിനിടെയാണ് സംഭവം.

സുരേഷ് റെയ്‌ന, ഗൗതം ഗംഭീർ, ഇഷാന്ത് ശർമ, ഋഷഭ് പന്ത് തുടങ്ങിയ രാജ്യാന്തര താരങ്ങൾ കളത്തിൽ നിൽക്കെയായിരുന്നു ഇത്. രാജ്യാന്തര താരങ്ങൾ ഉൾപ്പെടെയുള്ളവർ കളിക്കുന്ന വേദിയിൽ നടന്ന സംഭവം വൻ സുരക്ഷാ വീഴ്ചയാണെന്ന വിലയിരുത്തലിലാണ് അധികൃതർ.

ഡൽഹി ബുദ്ധവിഹാർ സ്വദേശിയായ ഗിരീഷ് ശർമ എന്നയാളാണു മൽസരം നടക്കുന്നതിനിടെ വൈകിട്ട് 4.45ഓടെ ഗ്രൗണ്ടിനു നടുവിലേക്ക് ഒരു വാഗൺ ആർ കാറും ഓടിച്ചെത്തിയത്. മൽസരം അവസാനിക്കാൻ 20 മിനിറ്റു മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഉത്തർപ്രദേശ് താരങ്ങളായ അക്ഷ്ദീപ് നാഥ്, ഇംത്യാസ് അഹമ്മദ് എന്നിവരാണ് ഈ സമയത്ത് ക്രീസിലുണ്ടായിരുന്നത്. മൈതാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഡൽഹി താരങ്ങളും ഫീൽഡു ചെയ്യുന്നുണ്ടായിരുന്നു.

മൽസരം നടക്കുമ്പോൾ മൈതാനത്തേക്കുള്ള പ്രവേശനകവാടത്തിൽ സുരക്ഷാ ഭടന്മാരില്ലെന്നു കണ്ടതിനെ തുടർന്നാണു ഗിരീഷ് ശർമ വാഹനവുമായി ഗ്രൗണ്ടിലേക്കു വന്നത്. അമിത വേഗത്തിൽ മൈതാനത്തേക്കു വാഹനം കുതിച്ചെത്തുന്നതു കണ്ടു കളിക്കാരും കാണികളും അന്തിച്ചു പോയി. വാഹനം ഇടിക്കാതിരിക്കാൻ ഡൽഹി താരങ്ങൾ ഒഴിഞ്ഞുമാറുകയായിരുന്നു. ഡൽഹി താരം ഗൗതം ഗംഭീർ കഷ്ടിച്ചാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. ഇയാൾ രണ്ട് തവണ വിക്കറ്റുകൾക്കിടെ കാറോടിച്ചു.ഒടുവിൽ എയർ ഫോഴ്‌സ് പൊലീസ് ഇയാളെ തടയുകയും ഡൽഹി പൊലീസിന് കൈമാറുകയും ചെയ്തു.

കളി നടന്നുകൊണ്ടിരുന്ന എയർഫോഴ്‌സ് മൈതാനത്തിന്റെ പ്രധാന കവാടം തുറന്ന് കിടന്നതാണ് സുരക്ഷാ വീഴ്ചയുടെ കാരണം. പ്രധാന കവാടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥനും ഇല്ലായിരുന്നു.കളിക്കാരെ പരിചയപ്പെടാനും പെട്ടെന്നു പ്രശസ്തനാകാനുമാണു മൈതാനത്തേക്ക് വാഹനം ഓടിച്ചുകയറ്റിയതെന്നും ഇയാൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP