Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഷാഹിദ് അഫ്രീദി പാക്കിസ്ഥാന്റെ ട്വന്റി 20 ക്യാപ്റ്റൻ; മിസ്ബാ ഉൾഹഖ് ഏകദിന ടീം നായകനായി തുടരും

ഷാഹിദ് അഫ്രീദി പാക്കിസ്ഥാന്റെ ട്വന്റി 20 ക്യാപ്റ്റൻ; മിസ്ബാ ഉൾഹഖ് ഏകദിന ടീം നായകനായി തുടരും

ഇസ്ലാമാബാദ്: ഓൾറൗണ്ടർ ഷാഹിദ് അഫ്രീദിയെ പാക്കിസ്ഥാന്റെ ട്വിന്റി 20 ടീം ക്യാപ്ടനായി തെരഞ്ഞെടുത്തു. 2016 വരെയാണ് അഫ്രീദിയെ ട്വന്റി ക്യാപ്ടനായി നിയമിച്ചതെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അധികൃതർ അറിയിച്ചു. അതേസമയം അടുത്തവർഷം നടക്കുന്ന ലോകകപ്പ് വരെ ഏകദിന ടീമിന്റെ നായകനായി മിസ്ബാ ഉൾഹഖ് തുടരുന്നതിനും തീരുമാനമായി.

കഴിഞ്ഞ ട്വന്റി20 ലോകകപ്പിലെ ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് മുഹമ്മദ് ഹഫീസ് നായക സ്ഥാനത്തു നിന്നും രാജിവച്ചിരുന്നു. മുൻപ് 2009 11 കാലഘട്ടത്തിൽ 19 ട്വന്റി 20 മത്സരങ്ങളിൽ അഫ്രീദി പാക്കിസ്ഥാനെ നയിച്ചിട്ടുണ്ട്. ഇതിൽ 11 മത്സരങ്ങളിൽ പാക്കിസ്ഥാൻ വിജയിച്ചപ്പോൾ എട്ട് മത്സരങ്ങളിൽ തോറ്റു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP