Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചാമ്പ്യൻസ് ട്രോഫിയിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്കു വിജയത്തോടെ തുടക്കം; സന്നാഹ മത്സരത്തിൽ മഴയും കളിച്ചപ്പോൾ ഡക്വർത്ത് ലൂയിസ് നിയമപ്രകാരം 45 റൺസിനു ന്യൂസിലൻഡിനെ തോൽപ്പിച്ചു; ഐപിൽ ചൂടിൽനിന്ന് ഏകദിനത്തിലെത്തിയപ്പോൾ തിളങ്ങിയത് ബൗളർമാർ

ചാമ്പ്യൻസ് ട്രോഫിയിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്കു വിജയത്തോടെ തുടക്കം; സന്നാഹ മത്സരത്തിൽ മഴയും കളിച്ചപ്പോൾ ഡക്വർത്ത് ലൂയിസ് നിയമപ്രകാരം 45 റൺസിനു ന്യൂസിലൻഡിനെ തോൽപ്പിച്ചു; ഐപിൽ ചൂടിൽനിന്ന് ഏകദിനത്തിലെത്തിയപ്പോൾ തിളങ്ങിയത് ബൗളർമാർ

ഓവൽ: ചാംപ്യൻസ് ട്രോഫിക്കു മുന്നോടിയായുള്ള സന്നാഹ മൽസരത്തിൽ ന്യൂസിലൻഡിനെതിരെ മഴനിയമപ്രകാരം ഇന്ത്യയ്ക്കു 45 റൺസിന്റെ ജയം. ഐപിഎൽ മത്സരച്ചൂടിൽനിന്ന് ഏകദിനത്തിലേക്കുള്ള മാറ്റത്തിൽ വിജയത്തോടെ തുടക്കം കുറിക്കാനായതിൽ നായകൻ കോലിക്കും കൂട്ടർക്കും ആശ്വാസം. നിലവിൽ ടൂർണമെന്റിലെ ചാമ്പ്യന്മാരാണ് ഇന്ത്യ.

മൂന്നു വിക്കറ്റ് വീതം വീഴ്‌ത്തിയ മുഹമ്മദ് ഷാമി, ഭുവനേശ്വർ കുമാർ എന്നിവർ ബോളിങ്ങിലും അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ബാറ്റിങ്ങിലും ഇന്ത്യയ്ക്കായി തിളങ്ങി. നാലു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യ രാജ്യാന്തര ഏകദിന മൽസരത്തിന് ഇറങ്ങിയത്. 30നു ബംഗ്ലാദേശുമായാണു ടീമിന്റെ അടുത്ത സന്നാഹ മൽസരം.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലൻഡ് 38.4 ഓവറിൽ 189 റൺസിന് പുറത്തായി. ഇന്ത്യൻ ഇന്നിങ്‌സ് 26 ഓവറിൽ മൂന്നിന് 129 റൺസ് എന്ന നിലയിൽ നിൽക്കെ മഴയെത്തി. ഡക്ക്വർത്ത് ലൂയിസ് നിയമമനുസരിച്ച് ഈ സമയത്ത് ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 84 റൺസ് മാത്രം. മഴമൂലം മൽസരം പൂർത്തിയാക്കാനാകില്ലെന്ന് ഉറപ്പായതോടെ ഇന്ത്യ 45 റൺസിനു വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

ബോളർമാരുടെ തകർപ്പൻ പ്രകടനമാണ് ഓവലിൽ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ടോസ് നഷ്ടമായെങ്കിലും അവസരത്തിനൊത്ത് ഉയർന്ന ബോളർമാർ ന്യൂസിലൻഡ് ബാറ്റ്‌സ്മാന്മാരെ പിടിച്ചുകെട്ടി. നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം കളിക്കാനിറങ്ങിയ മുഹമ്മദ് ഷാമിയും ഭുവനേശ്വർ കുമാറുമാണ് ഇന്ത്യൻ ബോളർമാരിൽ മികച്ചുനിന്നത്.

ന്യൂസിലൻഡ് നിരയിൽ ഓപ്പണർ ലൂക്ക് റോഞ്ചിയുടെ പ്രകടനം വേറിട്ടതായി. 63 പന്തു നേരിട്ട റോഞ്ചി, ആറു ബൗണ്ടറിയും രണ്ടു സിക്‌സും ഉൾപ്പെടെ 66 റൺസെടുത്ത് പുറത്തായി. ജയിംസ് നീഷാം 47 പന്തിൽ 46 റൺസെടുത്ത് പുറത്താകാതെ നിന്നു. മാർട്ടിൻ ഗപ്റ്റിൽ (9), കെയ്ൻ വില്യംസൻ (8), നെയിൽ ബ്രൂം (0), കോറി ആൻഡേഴ്‌സൻ (13), മിച്ചൽ സാന്റ്‌നർ (12), ഗ്രാൻഡ്‌ഹോം (4), ആദം മിൽനെ (9), ടിം സൗത്തി (4), ട്രെന്റ് ബൗൾട്ട് (9) എന്നിവർ നിരാശപ്പെടുത്തി. എട്ട് ഓവറിൽ 47 റൺസ് വഴങ്ങിയ ഷാമിയും 6.4 ഓവറിൽ 28 റൺസ് വഴങ്ങിയ ഭുവിയും ഇന്ത്യയ്ക്കായി മൂന്നു വിക്കറ്റ് വീതം വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് കാര്യമായ വെല്ലുവിളി ഉയർത്താൻ പോലും ന്യൂസിലൻഡിനായില്ല. സ്‌കോർ 30ൽ നിൽക്കെ ഏഴു റൺസെടുത്ത അജിങ്ക്യ രഹാനയെ സൗത്തി വീഴ്‌ത്തിയെങ്കിലും രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടു തീർത്ത ധവാൻകോഹ്‌ലി സഖ്യം ഇന്ത്യൻ വിജയത്തിന് അടിത്തറയിട്ടു. രണ്ടാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 68 റൺസ്. 59 പന്തിൽ അഞ്ചു ബൗണ്ടറിയുൾപ്പെടെ 40 റൺസെടുത്ത ധവാനും റണ്ണൊന്നുമെടുക്കാതെ ദിനേശ് കാർത്തിക്കും അടുത്തടുത്ത് മടങ്ങിയെങ്കിലും ക്യാപ്റ്റൻ കോഹ്‌ലിയും മുൻ ക്യാപ്റ്റൻ ധോണിയും ചേർന്ന് കൂടുതൽ വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യയെ കാത്തു. മഴ കളി മുടക്കുമ്പോൾ കോഹ്‌ലി 52 റൺസോടെയും (55 പന്തിൽ ആറു ബൗണ്ടറികളോടെ), ധോണി 17 റൺസോടെയും (21 പന്തിൽ രണ്ടു ബൗണ്ടറി, ഒരു സിക്‌സ്) പുറത്താകാതെ നിന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP