Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡെൽഹിയിലെ കനത്ത മൂടൽമഞ്ഞ് ഇന്ത്യ- ശ്രീലങ്ക മൂന്നാം ടെസ്റ്റിനെ ബാധിച്ചു; മൂടൽമഞ്ഞ് കാരണം 15 മിനിറ്റ് കളി നിർത്തിവെച്ചു; ഒന്നാം ഇന്നിങ്‌സ് ഏഴ് വിക്കറ്റിന് 536 റൺസെന്ന നിലയിൽ ഇന്ത്യ ഡിക്‌ളയർ ചെയ്തു

ഡെൽഹിയിലെ കനത്ത മൂടൽമഞ്ഞ് ഇന്ത്യ- ശ്രീലങ്ക മൂന്നാം ടെസ്റ്റിനെ ബാധിച്ചു; മൂടൽമഞ്ഞ് കാരണം 15 മിനിറ്റ് കളി നിർത്തിവെച്ചു; ഒന്നാം ഇന്നിങ്‌സ് ഏഴ് വിക്കറ്റിന് 536 റൺസെന്ന നിലയിൽ ഇന്ത്യ ഡിക്‌ളയർ ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ - ശ്രീലങ്ക മൂന്നാം ടെസ്റ്റിനെ ബാധിച്ച് കനത്ത മൂടൽമഞ്ഞ്. ഇതേ തുടർന്ന് മാസ്‌ക് ധരിച്ചാണ് ലങ്കൻ താരങ്ങൾ ഫീൽഡ് ചെയ്തത്. കുറച്ച് സമയം കളി നിർത്തി വെക്കേണ്ടിയും വന്നു. പതിനഞ്ച് മിനിറ്റോളമാണ് മൂടൽമഞ്ഞ് കാരണം കളി നിർത്തി വെക്കേണ്ടി വന്നത്. ഉച്ചയൂണിന് ശേഷം 12.30ന് കളി ആരംഭിച്ചപ്പോഴാണ് പൊടി വില്ലനായി എത്തിയത്.

ശ്രീലങ്കയുടെ പേസർ ലഹിരു ഗാമേജാണ് ആദ്യം അസ്വസ്ഥത പ്രകടിപ്പിച്ചത്. തുടർന്ന് 17 മിനിട്ട് മത്സരം നിറുത്തിവച്ചു. പിന്നീട് മത്സരം തുടങ്ങിയെങ്കിലും മറ്റൊരു ബൗളറായ സുരംഗ ലകമൽ പൊടി സഹിക്കാനാവാതെ ഡ്രെസിങ് റൂമിലേക്ക് മടങ്ങി. അപ്പോൾ 10 പേരുമായി കളിച്ച ലങ്കൻ താരങ്ങൾ മുഖാവരണം ധരിക്കുകയും ചെയ്തു.ശ്രീലങ്കൻ ക്യാപ്റ്റൻ ദിനേശ് ചണ്ഡിമൽ, ഏയ്ഞ്ചലോ മാത്യൂസ്, രോഹൻ സിൽവ, സുരംഗ ലക്മൽ തുടങ്ങിയവരെല്ലാം മാസ്‌ക് അണിഞ്ഞാണ് ഫീൽഡ് ചെയ്തത്. ഇന്ത്യൻ താരമായ കുൽദീപ് യാദവ്, ഫീൽഡിങ് കോച്ച് ആർ.ശ്രീധർ തുടങ്ങിയവരും മാസ്‌ക് ധരിച്ചിരുന്നു.

ഇന്ത്യൻ ക്യാപ്ടൻ വിരാട് കോഹ്‌ലി 243 റൺസിൽ പുറത്തായതിന് പിന്നാലെ അദ്ദേഹം ഒന്നാം ഇന്നിങ്‌സ് ഏഴ് വിക്കറ്റിന് 536 റൺസെന്ന നിലയിൽ ഡിക്‌ളയർ ചെയ്യുകയായിരുന്നു.

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. മലിനീകരണത്തെ തുടർന്ന് നവംബറിൽ സർക്കാർ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. സ്‌കൂളുകൾ ഒരാഴ്ച അടച്ചിടുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP