Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗാംഗുലിയുടെ 'ഓൾ ടൈം ഫേവറിറ്റ്‌സിൽ' ഇന്ത്യയിൽ നിന്നു രണ്ടുപേർ മാത്രം; സംശയമെന്ത്... സച്ചിനും ദ്രാവിഡും തന്നെ; നായകൻ റിക്കി പോണ്ടിങ്

ഗാംഗുലിയുടെ 'ഓൾ ടൈം ഫേവറിറ്റ്‌സിൽ' ഇന്ത്യയിൽ നിന്നു രണ്ടുപേർ മാത്രം; സംശയമെന്ത്... സച്ചിനും ദ്രാവിഡും തന്നെ; നായകൻ റിക്കി പോണ്ടിങ്

ലണ്ടൻ: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സൗരവ് ഗാംഗുലി തെരഞ്ഞെടുത്ത എക്കാലത്തേയും മികച്ച 11 താരങ്ങളിൽ ഇന്ത്യയിൽ നിന്നു രണ്ടുപേർ മാത്രം. ഇതിഹാസ താരങ്ങളായ സച്ചിൻ ടെൻഡുൽക്കറും രാഹുൽ ദ്രാവിഡുമാണു സൗരവിന്റെ ടീമിൽ ഉൾപ്പെട്ട ഇന്ത്യൻ താരങ്ങൾ.

ഓസീസ് താരം റിക്കി പോണ്ടിങ് ആണ് ഗാംഗുലിയുടെ എക്കാലത്തേയും മികച്ച ടീമിന്റെ നായകൻ. ലോഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിന് വേണ്ടിയാണ് ഗാംഗുലി എക്കാലത്തേയും മികച്ച പതിനൊന്നംഗ ടീമിനെ തെരഞ്ഞെടുത്തത്.

ഓസ്ട്രേലിയയിൽ നിന്നാണ് ഏറ്റവും അധികം താരങ്ങൾ ഗാംഗുലിയുടെ ടീമിൽ ഇടംപിടിച്ചത്. നാല് പേർ. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നു രണ്ട് പേർ വീതവും ഇംഗ്ലണ്ടിൽ നിന്നും ഒരാളും ടീമിൽ ഇടംപിടിച്ചു. ഓസീസ് താരം മാത്യൂ ഹെയ്ഡനും ഇംഗ്ലീഷ് ടെസ്റ്റ് നായകൻ അലിസ്റ്റർ കുക്കുമാണ് ടീമിലെ ഓപ്പണർമാർ. രാഹുൽ ദ്രാവിഡ് മൂന്നാം സ്ഥാനത്തും സച്ചിൻ നാലാമതും ജാക്വസ് കാലീസ് അഞ്ചാമതും ഇറങ്ങും. കുമാർ സംഗക്കാരയാണ് വിക്കറ്റ് കീപ്പർ. ഏഴാമതായാണ് റിക്കി പോണ്ടിങ് ബാറ്റ് ചെയ്യാനിറങ്ങുക. ഗ്രെൻ മക്ഗ്രാത്ത്, ഡെയ്ൽ സ്റ്റെയ്ൻ എന്നീ പേസ് ബൗളർമാരും ഷെയ്ൻ വോൺ, മുത്തയ്യ മുരളീധരൻ എന്നീ ഇതിഹാസ സ്പിന്നർമാരും ഗാംഗുലിയുടെ എക്കാലത്തേയും മികച്ച ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP