Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ത്രിരാഷ്ട്ര പരമ്പര: ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം

ഹരാരെ: സിംബാബ്‌വെയിൽ നടക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം. ഓസ്‌ട്രേലിയ ഉയർത്തിയ 328 റൺസെന്ന വിജയലക്ഷ്യം ഏഴുവിക്കറ്റും 20 പന്തും ശേഷിക്കെ അനായാസമായി ദക്ഷിണാഫ്രിക്ക മറികടന്നു. ക്യാപ്റ്റൻ എ ബി ഡിവില്ലിയേഴ്‌സും (106 പന്തിൽ പുറത്താകാതെ 136) ഫാ ഡുപ്ലെസിസും (105 പന്തിൽ 135) സെഞ്ച്വറി നേടി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 206 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. ഓസ്‌ട്രേലിയക്കുവേണ്ടി ആരോൺ ഫിഞ്ച് സെഞ്ച്വറി (116 പന്തിൽ 102) നേടി. ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തിൽ സിംബാബ്‌വെയെ ഓസ്‌ട്രേലിയ 198 റൺസിന് തോല്പിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP