Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാലാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ തല കുനിച്ച് ഓസ്‌ട്രേലിയ; കംഗാരുക്കളെ തോൽപ്പിച്ച ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കിയത് 492 റൺസെന്ന വിജയ ലക്ഷ്യം ഭേദിച്ച്

നാലാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ തല കുനിച്ച് ഓസ്‌ട്രേലിയ; കംഗാരുക്കളെ തോൽപ്പിച്ച ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കിയത് 492 റൺസെന്ന വിജയ ലക്ഷ്യം ഭേദിച്ച്

ജോഹന്നാസ്ബർഗ്: നാലാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ മുട്ടുമടക്കി ഓസ്‌ട്രേലിയ. പന്തുചുരണ്ടൽ വിവാദവും നാണക്കേടിനും പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിലുള്ള നാണം കെട്ട തോൽവിയും ഓസ്‌ട്രേലിയയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. ജോഹന്നാസ്ബർഗിൽ നടന്ന ടെസ്റ്റിൽ 492 റൺസിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. ഇതോടെ നാലു ടെസ്റ്റുകളടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക 3-1ന് സ്വന്തമാക്കി.

അഞ്ചാം ദിനം 88 റൺസെന്ന നിലയിൽ കളി തുടങ്ങിയ ഓസ്‌ട്രേലിയ 119 റൺസ് എടുത്തപ്പോൾ തന്നെ വിക്കറ്റുകൾ എല്ലാം വീഴുകയായിരുന്നു. 31 റൺസിനിടയിലാണ് ഓസീസിന്റെ ഏഴു വിക്കറ്റുകൾ നഷ്ടമായത്. രണ്ടാം ഇന്നിങ്സിൽ 13 ഓവറിൽ 21 റൺസ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റെടുത്ത ഫിലാൻഡറാണ് ദക്ഷിണാഫ്രിക്കയുടെ വിജയം എളുപ്പമാക്കിയത്.

അഞ്ചാം ദിവസം മാർഷ് സഹോദരന്മാരെ പുറത്താക്കി തുടങ്ങിയ ഫിലാൻഡർ 200-ാം ടെസ്റ്റ് വിക്കറ്റെന്ന നേട്ടവും സ്വന്തമാക്കി.അവസാന ദിവസത്തെ ഏഴു വിക്കറ്റുകളിൽ ആറെണ്ണവും വീഴ്‌ത്തയത് ഫിലാൻഡറായിരുന്നു. 42 റൺസെടുത്ത ബേൺസാണ് ഓസ്ട്രേലിയയുടെ ടോപ്പ് സ്‌കോറർ. ഹാൻഡ്സ്‌കോമ്പ് 24 റൺസെടുത്തപ്പോൾ ബാക്കി എട്ടു ബാറ്റ്സ്മാന്മാരും രണ്ടക്കം കാണാതെ പുറത്തായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP