Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയവർധന വിടവാങ്ങൽ ടെസ്റ്റിന്; ശ്രീലങ്ക- പാക്കിസ്ഥാൻ രണ്ടാം ടെസ്റ്റ് ഇന്ന് മുതൽ

ജയവർധന വിടവാങ്ങൽ ടെസ്റ്റിന്; ശ്രീലങ്ക- പാക്കിസ്ഥാൻ രണ്ടാം ടെസ്റ്റ് ഇന്ന് മുതൽ

കൊളംബോ: ശ്രീലങ്കയുടെ സൂപ്പർ ബാറ്റ്‌സ്മാൻ മഹേല ജയവർധന ഇന്ന് വിടവാങ്ങൽ ടെസ്റ്റിന് ഇറങ്ങും. ശ്രീലങ്കയും പാക്കിസ്ഥാനും തമ്മിൽ ഇന്ന് നടക്കുന്ന രണ്ടാം ടെസ്റ്റ് ജയവർധനയുടെ വിടവാങ്ങൽ ടെസ്റ്റ് കൂടിയാണ്.

ജയവർധനയുടെ 149 -ാം ടെസ്റ്റാണിത്. 148 ടെസ്റ്റിൽ നിന്ന് 11, 756 റൺസ് നേടിയിട്ടുണ്ട് ഇതുവരെ. 34 സെഞ്ചുറി നേടിയ ജയവർധന 49 അർധ സെഞ്ചുറിയും നേടി. സിംഹളീസ് ഗ്രൗണ്ട് ജയവർധനയുടെ ഭാഗ്യ ഗ്രൗണ്ടുകളിലൊന്നാണ്. ഇവിടെ കളിച്ച 26 ടെസ്റ്റുകളിൽ 11 സെഞ്ച്വറികൾ ഈ വലംകൈയൻ ബാറ്റ്‌സ്മാൻ നേടിയിട്ടുണ്ട്.

ഗാലെയിൽ നടന്ന കഴിഞ്ഞടെസ്റ്റിൽ മഹേല മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്നു. ആദ്യ ടെസ്റ്റിൽ വിജയം നേടിയിരുന്ന ലങ്ക പരമ്പര വിജയത്തോടെ സൂപ്പർതാരത്തിന് വിട ചൊല്ലാനാണ് ആഗ്രഹിക്കുന്നത്. രാവിലെ കൊളംബോയിൽ തുടങ്ങിയ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP