Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

2019ലെ ലോകകപ്പിൽ താൻ കളിക്കുമെന്നു ശ്രീശാന്ത്; താരത്തിന്റെ പ്രതികരണം വിലക്കു നീക്കില്ലെന്ന ബിസിസിഐ സെക്രട്ടറിയുടെ പ്രസ്താവനയ്ക്കു പിന്നാലെ

2019ലെ ലോകകപ്പിൽ താൻ കളിക്കുമെന്നു ശ്രീശാന്ത്; താരത്തിന്റെ പ്രതികരണം വിലക്കു നീക്കില്ലെന്ന ബിസിസിഐ സെക്രട്ടറിയുടെ പ്രസ്താവനയ്ക്കു പിന്നാലെ

കൊച്ചി: ഇംഗ്ലണ്ടിലും വെയിൽസിലുമായി നടക്കുന്ന 2019ലെ ലോകകപ്പിൽ താൻ കളിക്കുമെന്ന് എസ് ശ്രീശാന്ത്. കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ബിസിസിഐ ആജീവനാന്ത വിലക്കു നീക്കില്ലെന്നു കഴിഞ്ഞ ദിവസം സെക്രട്ടറി അനുരാഗ് താക്കൂർ ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണു ശ്രീശാന്തിന്റെ പ്രതികരണം വന്നത്.

തന്നെ ടീമിൽ തിരികെയെടുക്കുന്ന കാര്യം തീരുമാനിക്കുന്നതിന് ബിസിസിഐ ആവശ്യത്തിന് സമയം എടുത്തുകൊള്ളട്ടെ. ഇക്കാര്യത്തിൽ തനിക്കായി നിലകൊണ്ട മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മറ്റ് മന്ത്രിമാർക്കും എംപിമാർക്കും നന്ദിയുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.

ഇന്ത്യൻ ടീമിൽ കളിക്കാൻ എത്ര കാലം വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറാണെന്നും മുപ്പത്തിരണ്ടുകാരനായ ശ്രീശാന്ത് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ കളിക്കാൻ അവസരം ലഭിക്കും വരെ പരിശീലനം തുടരുകയാണ് തന്റെ മുന്നിലുള്ള വഴിയെന്നും താരം കൂട്ടിച്ചേർത്തു.

ശ്രീശാന്തിന് ഏതെങ്കിലും തരത്തിലുള്ള ക്രിക്കറ്റ് കളിക്കാൻ കഴിഞ്ഞേക്കില്ലെന്നാണ് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂർ കഴിഞ്ഞ ദിവസം പറഞ്ഞത്. ഐപിഎൽ ഒത്തുകളി വിവാദത്തിൽ ഉൾപ്പെട്ട താരങ്ങൾക്ക് ക്രിക്കറ്റിലേക്ക് തിരിച്ചെത്താനുള്ള സാധ്യത കുറവാണ്. ക്രിമിനൽ നടപടികളിൽ നിന്ന് താരങ്ങൾ മോചിതരായി. പക്ഷേ ബിസിസിഐ അച്ചടക്ക നടപടികൾ അതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ബിസിസിഐ അഴിമതി വിരുദ്ധ സമിതിയുടെ റിപ്പോർട്ട് താരങ്ങൾക്ക് എതിരാണെന്നും അനുരാഗ് താക്കൂർ സിഎൻഎൻ ഐബിഎൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. വാതുവയ്പ് കേസിൽ പ്രതി ചേർക്കപ്പെട്ടതിനെത്തുടർന്ന് ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാൻ എന്നീ താരങ്ങൾക്കാണു ബിസിസിഐ വിലക്കേർപ്പെടുത്തിയത്. എന്നാൽ കോടതി ഇവരെ കുറ്റവിമുക്തരാക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP