Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടര വർഷത്തിനു ശേഷം ശ്രീശാന്ത് കലൂർ സ്റ്റേഡിയത്തിൽ; പരിശീലനത്തിനു വിട്ടുനൽകാൻ തയ്യാറെന്നു ജിസിഡിഎ; സജീവ ക്രിക്കറ്റിലേക്കു മടങ്ങാൻ കാത്തിരിക്കേണ്ടി വരുമെന്നു കെസിഎ

രണ്ടര വർഷത്തിനു ശേഷം ശ്രീശാന്ത് കലൂർ സ്റ്റേഡിയത്തിൽ; പരിശീലനത്തിനു വിട്ടുനൽകാൻ തയ്യാറെന്നു ജിസിഡിഎ; സജീവ ക്രിക്കറ്റിലേക്കു മടങ്ങാൻ കാത്തിരിക്കേണ്ടി വരുമെന്നു കെസിഎ

കൊച്ചി: രണ്ടര വർഷത്തിനുശേഷം മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ പ്രവേശിച്ചു. ഐപിഎൽ വാതുവയ്പ് കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതിനെത്തുടർന്നാണു ശ്രീശാന്തിന് സ്റ്റേഡിയത്തിൽ പ്രവേശിക്കാനായത്.

ശ്രീശാന്തിനു പരിശീലനത്തിനായി സ്റ്റേഡിയം വിട്ടുകൊടുക്കാൻ തയ്യാറാണെന്ന് ജിസിഡിഎ വ്യക്തമാക്കി. അതേസമയം, ബിസിസിഐ തീരുമാനം ഇതുവരെ പുറത്തുവരാത്തതിനാൽ സജീവ ക്രിക്കറ്റിലേക്കു മടങ്ങാൻ ശ്രീക്ക് കാത്തിരിക്കേണ്ടി വരുമെന്ന് കെസിഎ പ്രസിഡന്റ് ടി സി മാത്യു പറഞ്ഞു. ശ്രീശാന്തിന്റെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി.എ ബി.സി.സി.ഐക്ക് കത്തയച്ചിട്ടുണ്ട്. ശ്രീശാന്തിന്റെ വിലക്ക് ഉടൻ മാറ്റണമെന്നും കത്തിൽ കെ.സി.എ ആവശ്യപ്പെട്ടു. ഇന്നു സ്റ്റേഡിയത്തിൽ എത്തിയ ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ടി സി മാത്യുവുമായി ചർച്ച നടത്തിയിരുന്നു.

കോടതി കുറ്റവിമുക്തനാക്കിയിരുന്നെങ്കിലും ശ്രീശാന്തിനെതിരായ ബിസിസിഐ വിലക്ക് നീക്കിയിരുന്നില്ല. പൊലീസ് കേസിന്റെ അടിസ്ഥാനത്തിലല്ല, ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗം തലവൻ രവി സവാനിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു താരങ്ങൾക്കു വിലക്കേർപ്പെടുത്തിയത് എന്നാണ് ബിസിസിഐയുടെ വാദം. അതിനാൽ തന്നെ വിലക്കു നീക്കിക്കിട്ടുന്നതിനു കാലതാമസമുണ്ടായേക്കാമെന്നാണു സൂചനകൾ.

വാതുവയ്പു കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയിരുന്നു. അതിനാൽ തന്നെ ക്രിക്കറ്റ് മൈതാനങ്ങളിൽ പ്രവേശിക്കുന്നതിനും ശ്രീക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നു.

കേസിൽ കുറ്റവിമുക്തനായതിനു പിന്നാലെ പരിശീലനം പുനരാരംഭിക്കുമെന്ന് ശ്രീശാന്ത് അറിയിച്ചിരുന്നു. ശ്രീശാന്ത് ആവശ്യപ്പെടുന്നപക്ഷം പരിശീലനത്തിന് സ്റ്റേഡിയം വിട്ടു നൽകാൻ തയ്യാറാണെന്നു ജിസിഡിഎ ചെയർമാൻ എൻ വേണുഗോപാൽ പറഞ്ഞു. ബിസിസിഐയുടെ ആജീവനാന്ത വിലക്കുള്ളതിനാൽ കലൂർ സ്റ്റേഡിയത്തിൽ ശ്രീശാന്തിന് പരിശീലനം നടത്താനാകില്ലെന്നായിരുന്നു വിലയിരുത്തൽ. വിലക്ക് നിലനിൽക്കെ കലൂർ സ്റ്റേഡിയം ഉപയോഗിക്കാനില്ലെന്ന ധാരണയിൽ ഇടപ്പള്ളി ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിലാണ് ശ്രീശാന്ത് കഴിഞ്ഞ പരിശീലനം പുനരാരംഭിച്ചത്. എന്നാൽ സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശമുള്ള ജിസിഡിഎ ശ്രീശാന്തിനു സ്റ്റേഡിയം വിട്ടുനൽകാമെന്ന നിലപാടിലാണ്.

ജി.സി.ഡി.എക്കാണ് സ്റ്റേഡിയത്തിന്റെ പരമാധികാരം. ആർക്ക്, എന്തിന് വിട്ടുനൽകണമെന്ന് തീരുമാനിക്കുന്നത് ജി.സി.ഡി.എയാണ്. കളി നടത്തിപ്പിനായാണ് സ്റ്റേഡിയം കേരള ക്രിക്കറ്റ് അസോസിയേഷന് വിട്ടുനൽകിയിരിക്കുന്നത്. ക്രിക്കറ്റായാലും ഫുട്ബാളായും അതിനുള്ള സൗകര്യങ്ങൾ ഒരുക്കുകയാണ് ജി.സി.ഡി.എ ചെയ്യുന്നത്. ബി.സി.സി.ഐ വിലക്കൊന്നും ജി.സി.ഡി.എക്ക് ബാധകമല്ല. വിലക്കുണ്ടായിരുന്ന സമയത്ത് ശ്രീശാന്ത് ആവശ്യപ്പെട്ടിരുന്നെങ്കിലും സ്റ്റേഡിയം പരിശീലനത്തിന് വിട്ടുനൽകുമായിരുന്നു.

കേരളത്തിലെ കളിക്കാരെയും കളി മൈതാനങ്ങളെയും അവഗണിക്കുന്നതാണ് ബി.സി.സി.ഐ സമീപനം. ഇന്ത്യയിലെ മികച്ച സ്റ്റേഡിയമെന്ന് സച്ചിൻ ടെൻഡുൽക്കർ വിശേഷിപ്പിച്ച കൊച്ചിയെ ഒഴിവാക്കിയാണ് ഇത്തവണത്തെ ഐ.പി.എൽ വേദികൾ തീരുമാനിച്ചിരിക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP