Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശീയ ടീമിൽ ഇടംപിടിക്കണമെങ്കിൽ സെലക്ടർമാർക്കൊപ്പം കിടക്ക പങ്കിടണം; ശ്രീലങ്കൻ വനിതാ ക്രിക്കറ്റിൽ ലൈംഗിക വിവാദം

ദേശീയ ടീമിൽ ഇടംപിടിക്കണമെങ്കിൽ സെലക്ടർമാർക്കൊപ്പം കിടക്ക പങ്കിടണം; ശ്രീലങ്കൻ വനിതാ ക്രിക്കറ്റിൽ ലൈംഗിക വിവാദം

കൊളംബോ: ശ്രീലങ്കൻ വനിതാ ക്രിക്കറ്റിനെ പടിച്ചുകുലുക്കി ലൈംഗിക വിവാദം കൊഴുക്കുന്നു. ശ്രീലങ്കൻ വനിതാ ക്രിക്കറ്റ് ടീമിൽ ഇടംപിടിക്കണമെങ്കിൽ കിടക്കപങ്കിടാൻ തയ്യാറാകണമെന്ന് ചില സെലക്ടർമാർ ആവശ്യപ്പെട്ടതായി ചില താരങ്ങൾ പരാതിപ്പെട്ടതോടെയാണ് വിവാദം കൊഴുക്കുന്നത്. കളിക്കാരുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന് കായിക മന്ത്രി നിർദ്ദേശം നൽകി.

വിരമിച്ച ഒരു വനിത ജഡ്ജിയുടെ നേതൃത്വത്തിലുള്ള ഒരു സമിതിയെ അന്വേഷണത്തിന് ചുമതലപ്പെടുത്താനാണ് മന്ത്രി ആവശ്യപ്പെട്ടിട്ടുള്ളത്. ക്രിക്കറ്റിനും രാജ്യത്തിന്റെ പ്രതിച്ഛായക്കും കനത്ത ആഘാതമേൽപ്പിക്കുന്നതും വനിത ക്രിക്കറ്റിനെ ദോഷകരമായി ബാധിക്കുന്നതുമാണ് ഇപ്പോൾ ഉയർന്നുവന്നിട്ടുള്ള ആരോപണമെന്ന് കായിക മന്ത്രാലയം വിലയിരുത്തി.

ചില പ്രാദേശിക മാദ്ധ്യമങ്ങളാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്. തുടർന്ന് വാർത്ത മറ്റ് മാദ്ധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു. അതേസമയം ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന് മുന്നിൽ ആരും പരാതിയുമായി വന്നിട്ടില്ലെന്ന് സെക്രട്ടറി നിശാന്ത രണതുംഗ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP