Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കിടക്കയിൽ മിടുക്കു കാട്ടിയാൽ ക്രിക്കറ്റ് ടീമിൽ ബർത്ത് നേടാം; ശ്രീലങ്കൻ വനിതാ ക്രിക്കറ്റ് ടീമിനെ പിടിച്ചുലച്ച് ലൈംഗിക വിവാദം

കിടക്കയിൽ മിടുക്കു കാട്ടിയാൽ ക്രിക്കറ്റ് ടീമിൽ ബർത്ത് നേടാം; ശ്രീലങ്കൻ വനിതാ ക്രിക്കറ്റ് ടീമിനെ പിടിച്ചുലച്ച് ലൈംഗിക വിവാദം

കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് ടീമിൽ ലൈംഗിക അപവാദം. വനിതാ ക്രിക്കറ്റ് ടീമിൽ സ്ഥാനം നേടണമെങ്കിൽ ഉന്നതർക്കൊപ്പം കിടക്കപങ്കിടേണ്ട അവസ്ഥയുണ്ടെന്നതാണ് റിപ്പോർട്ടാണ് ശ്രീലങ്കൻ വനിതാ ക്രിക്കറ്റ് ടീമിനെ വിവാദത്തിൽ ചാടിച്ചത്. ഇതേക്കുറിച്ചുള്ള വിവാദം ഉയർന്നപ്പോൾ ശ്രീലങ്കൻ കായികമന്ത്രാലയം നിയോഗിച്ച അന്വേഷണസമിതി സമർപ്പിച്ച റിപ്പോർട്ടിൽ കളിക്കാർ പീഡനത്തിനിരയായെന്ന വിവരമുണ്ട്.

ടീമിൽ സ്ഥാനം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ ലൈംഗികത കൈക്കൂലി ചോദിക്കുന്നതെന്ന് നവംബറിലാണ് ആരോപണം ഉയർന്നത്. ഇതേ തുടർന്ന് ഒരു വിരമിച്ച സുപ്രീംകോടതി ജഡ്ജി തലവനായുള്ള മൂന്നംഗ സംഘത്തെയാണ് അന്വേഷണം ഏൽപ്പിച്ചത്. ഈ സമിതി ബുധനാഴ്ച മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് റിപ്പോർട്ടിലുള്ളത്. കളിക്കാർ ലൈംഗിക പീഡനങ്ങൾക്ക് വിധേയരായിരുന്നതായി റിപ്പോർട്ടിൽ തെളിവ് സഹിതം പറഞ്ഞിട്ടുണ്ട്.

അതേസമയം ഏതെല്ലാം ഒഫീഷ്യലുകളാണ് കുറ്റക്കാരെന്നോ എന്തെല്ലാം തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നതോ എന്ത് നടപടിയാണ് സ്വീകരിക്കാൻ പോകുന്നതെന്നോ ഉള്ള വിവരം പുറത്തുവന്നിട്ടില്ല. സിംഹളഭാഷയിലുള്ള പത്രം ദിവൈനയിലാണ് റിപ്പോർട്ട് ആദ്യം പുറത്തുവന്നത്. ലൈംഗികതയ്ക്ക് തയ്യാറാകാത്ത സീനിയർ താരത്തെ ടീമിൽ നിന്നും പുറത്താക്കിയെന്നായിരുന്നു വാർത്ത. ഏകദിന റാങ്കിംഗിൽ ആറാം സ്ഥാനത്തുള്ള ശ്രീലങ്കൻ വനിതാടീം കഴിഞ്ഞദിവസം വെസ്റ്റിൻഡീസിനോട് 13 ന് ഏകദിന പരമ്പര കൈവിട്ടിരുന്നു. മുമ്പ് പാക്കിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീമിനെ ചുറ്റിപ്പറ്റിയും ഇങ്ങനെയൊരു വിവാദം ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP