Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശ്രീശാന്തിന്റെ വിലക്ക് നീക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് ബിസിസിഐ സെക്രട്ടറി; പ്രത്യേക പ്രവർത്തക സമിതി ചേരും; കളിക്കാർക്ക് വാതുവെയ്‌പ്പിൽ പങ്കില്ലെന്ന് റെയ്‌ന

ശ്രീശാന്തിന്റെ വിലക്ക് നീക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് ബിസിസിഐ സെക്രട്ടറി; പ്രത്യേക പ്രവർത്തക സമിതി ചേരും; കളിക്കാർക്ക് വാതുവെയ്‌പ്പിൽ പങ്കില്ലെന്ന് റെയ്‌ന

ന്യൂഡൽഹി: മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ വിലക്ക് നീക്കണമെന്ന ആവശ്യമായി കെസിഎ കത്തയച്ച സാഹചര്യത്തിൽ അനുകൂല നിലപാടുമായി ഒഠുവിൽ ബിസിസിഐ രംഗത്തെത്തി. ശ്രീശാന്തിന്റെ വിലക്ക് നീക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് ബിസിസിഐ സെക്രട്ടറി അനുരാദ് താക്കൂർ പറഞ്ഞു, ആശ്യമെങ്കിൽ ബിസിസിഐ പ്രത്യേക പ്രവർത്തക സമിതി ചേരുമെന്നും അനുരാഗ് താക്കൂർ പറഞ്ഞു.

ഐപിഎൽ വാതുവയ്പ് കേസിൽ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു. കുറ്റി വിമുക്തനായാതിനാൽ ശ്രീശാന്തിനെതിരെയുള്ള വിലക്ക് നീക്കണമെന്ന് പരക്കെ ആവശ്യമുയർന്നിരുന്നു. ശ്രീശാന്തിന്റെ വിലക്ക് നീക്കാൻ ബിസിസിഐയോടെ ആവശ്യപ്പെടുമെന്ന് കെഎസിഎയും പറഞ്ഞിരുന്നു. ഒത്തുകളിക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയതോടെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്തും ബിസിസിഐയെ സമീപിക്കാനിരിക്കയാണ്.

അതേസമയം ക്രിക്കറ്റ് താരങ്ങൾക്ക് വാതുവെപ്പിലും ഒത്തുകളിയിലും പങ്കില്ലെന്ന് ഇന്ത്യൻ താരം സുരേഷ് റെയ്‌ന പറഞ്ഞു. ഐപിഎൽ ഒത്തുകളി കേസിൽ മലയാളി താരം ശ്രീശാന്ത് ഉൾപ്പെടെയുള്ളവർ കുറ്റവിമുക്തരായ പശ്ചാത്തലത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു റെയ്‌ന. ആദ്യമായാണ് ഒരു ഇന്ത്യൻ ടീമംഗം ഒത്തുകളിയിൽ പരസ്യപ്രസ്താവനയുമായി രംഗത്തെത്തുന്നത്.

ക്രിക്കറ്റ് താരങ്ങൾക്ക് ഇത്തരം കാര്യങ്ങളിൽ യാതൊരു പങ്കുമില്ല. അതിനാൽ ഈ ആരോപണങ്ങൾക്ക് അവരുടെ ആത്മവീര്യം കെടുത്താനാവില്ല റെയ്‌ന പറഞ്ഞു. അടുത്തിടെ വിവാഹിതനായ റെയ്‌ന ബംനൗളിയിൽ ഉള്ള വധൂഗൃഹം സന്ദർശിക്കവെയാണ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. ഐപിഎൽ വാതുവെപ്പ് കേസിൽ റെയ്‌നയ്‌ക്കെതിരെയും ആരോപണം ഉയർന്നിരുന്നു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP