Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടികൾ കൊടുത്ത് യുവരാജിനെ സ്വന്തമാക്കിയ നീക്കം പിഴച്ചു; പ്ലേ ഓഫ് പോലും കാണാതെ ഡൽഹി പുറത്ത്

കോടികൾ കൊടുത്ത് യുവരാജിനെ സ്വന്തമാക്കിയ നീക്കം പിഴച്ചു; പ്ലേ ഓഫ് പോലും കാണാതെ ഡൽഹി പുറത്ത്

റായ്പുർ: കോടികൾ കൊടുത്ത് യുവരാജ് സിങ്ങിനെ സ്വന്തമാക്കിയിട്ടു പോലും ഡൽഹി ഡെയർഡെവിൾസ് കരകയറിയില്ല. ഇക്കുറിയും പ്ലേ ഓഫ് കാണാതെ ഡൽഹി പുറത്തായി. കഴിഞ്ഞ സീസണിലെ തുടർച്ചയായ തോൽവികൾക്ക് ഇക്കുറി അന്ത്യം കുറിക്കാൻ കഴിഞ്ഞെങ്കിലും വിജയങ്ങൾ ആവർത്തിക്കാൻ കഴിയാത്തത് ഡൽഹിക്കു തിരിച്ചടിയായി.

ഇന്നലെ രാത്രി നടന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് 6 റൺസിന് തോറ്റതോടെയാണ് പുറത്തേക്കുള്ള വഴി ഡൽഹി ഉറപ്പിച്ചത്. അവസാന ഓവറിൽ 16 റൺസാണ് ഡൽഹിക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ഒമ്പത് റൺസെടുക്കാനേ ഡൽഹിക്ക് കഴിഞ്ഞുള്ളൂ.

34 പന്തിൽ പുറത്താകാതെ 63 റൺസെടുത്ത കേദാർ ജാദവാണ് ഡൽഹിയുടെ ടോപ് സ്‌കോറർ. യുവ്‌രാജ് രണ്ട് റണ്ണെടുത്തും ഡുമിനി 12നും പുറത്തായി. ടോസ് നേടി ആദ്യംബാറ്റ് ചെയ്ത ഹൈദരാബാദ് 4 വിക്കറ്റ് നഷ്ടത്തിലാണ് 163ലെത്തിയത്.

46 പന്തിൽ പുറത്താകാതെ 74 റൺസെടുത്ത ഹെന്റികെസാണ് ഹൈദരാബാദിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ധവാൻ 13ഉം വാർണർ 17നും പുറത്തായി. ഇന്നലത്തെ ജയത്തോടെ 11 കളികളിൽനിന്ന് 12 പോയിന്റുമായി ഹൈദരാബാദ് പോയന്റ് പട്ടികയിൽ നാലാം സ്ഥാനത്ത് എത്തി. മുംബൈ ഇന്ത്യൻസിനും 12 പോയിന്റാണുള്ളതെങ്കിലും റൺറേറ്റിന്റെ അടിസ്ഥാനത്തിൽ സൺറൈസേഴ്‌സ് നാലാം സ്ഥാനം നേടുകയായിരുന്നു. 12 കളിയിൽ വെറും നാലു ജയവും എട്ടു തോൽവിയുമായി ഏഴാം സ്ഥാനത്താണ് ഡൽഹി. 11ൽ രണ്ടു ജയം മാത്രമുള്ള കിങ്‌സ് ഇലവൻ പഞ്ചാബാണ് ഏറ്റവും ഒടുവിൽ.

12 കളികളിൽ 15 പോയിന്റുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ഒന്നാം സ്ഥാനത്ത്. 11 കളിയിൽ 14 പോയിന്റുള്ള ചെന്നൈ സൂപ്പർ കിങ്‌സ് രണ്ടാമതും 12 കളിയിൽ 14 പോയിന്റുള്ള രാജസ്ഥാൻ റോയൽസ് മൂന്നാമതുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP