Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിസിസിയിൽ അഴിച്ച്പണിക്ക് സാധ്യത; നിലവിലെ ഭാരവാഹികൾക്കെതിരെ ഗുരുതര ആരോപണം; ലോധ കമ്മറ്റിയുടെ പരിഷ്‌കാര നടപടികൾ ബിസിസിഐ ഇതുവരെ നടപ്പിലാക്കിയിട്ടില്ല;ഭരണസമിതിയെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത് സുപ്രീം കോടതി ഇടക്കാല ഭരണസമിതി

ബിസിസിയിൽ അഴിച്ച്പണിക്ക് സാധ്യത; നിലവിലെ ഭാരവാഹികൾക്കെതിരെ ഗുരുതര ആരോപണം; ലോധ കമ്മറ്റിയുടെ പരിഷ്‌കാര നടപടികൾ ബിസിസിഐ ഇതുവരെ നടപ്പിലാക്കിയിട്ടില്ല;ഭരണസമിതിയെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത് സുപ്രീം കോടതി ഇടക്കാല ഭരണസമിതി

നിലവിൽ ബിസിസിഐ ഭരിക്കുന്ന ഭാരവാഹികൾക്കെതിരെ ഗുരുതരമായ വീഴ്ചയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സുപ്രീം കോടതി ഉടക്കാല ഭരണസമിതിയുടെ നിർദ്ദേശം കൂടി ലഭിച്ചതോടെ അഴിച്ച് പണിക്കുള്ള സാധ്യത ഏറെയാണ്. സുപ്രീം കോടതിയിലെ റിപ്പോർട്ടിലാണ് ആവശ്യം ഉന്നയിച്ചത്. ലോധ കമ്മറ്റി സമർപ്പിച്ച നിർദേശങ്ങൾ ബിസിസിഐ നടപ്പിലാക്കിയിട്ടില്ല എന്ന ഗുരുതരമായ വീഴ്ചയാണ് സമിതി ചൂണ്ടികാട്ടിയത്.

ബിസിസിഐ തലപ്പത്തുള്ള ഉന്നതരെ മാറ്റണമെന്ന് സുപ്രീം കോടതി ഇടക്കാല ഭരണസമിതി ആവശ്യപ്പെട്ടു. സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത് ആവശ്യപ്പെട്ടത്. ബിസിസിഐ ആക്ടിങ് ആക്ടിങ് പ്രസിഡന്റ് സികെ ഖന്ന, സെക്രട്ടറി അമിതാഭ് ചൗധരി, ട്രഷറർ അനിരുദ്ധ് ചൗധരി എന്നിവരെ പുറത്താക്കണമെന്നാണ് സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോർട്ടിന്റെ പതിപ്പ് ബിസിസിഐ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലോധ കമ്മറ്റി സമർപ്പിച്ച പരിഷ്‌കാര നടപടികൾ ആറു മാസമായിട്ടും ബിസിസിഐ നടപ്പിലാക്കിയിട്ടില്ല എന്ന ഗുരുതരമായ വീഴ്ചയാണ് സമിതി ചൂണ്ടികാട്ടിയത്. ഇതാണ് ഭാരവാഹികളെ നീക്കണമെന്ന് കർശനമായി പറയാൻ കാരണം.

മുൻ സിഎജി വിനോദ് റായിയുടെ അധ്യക്ഷതയിലുള്ള ഇടക്കാല ഭരണസമിതിയെ സുപ്രീം കോടതിയാണ്് നിയമിച്ചത്. ലോധ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കാത്തതിനാലായിരുന്നു അനുരാഗ് ഠാക്കൂർ, അജയ് ഷിർക്കേ എന്നിവരെ മാറ്റിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP