Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സച്ചിൻ ടെണ്ടുൽക്കർ തനിക്ക് ദൈവത്തെ പോലെ! സച്ചിനു ചുറ്റും ഒരു പ്രഭാവലയം ഉണ്ടായിരുന്നു; ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസത്തെ പുകഴ്‌ത്തി മഹേന്ദ്ര സിങ് ധോണി

സച്ചിൻ ടെണ്ടുൽക്കർ തനിക്ക് ദൈവത്തെ പോലെ! സച്ചിനു ചുറ്റും ഒരു പ്രഭാവലയം ഉണ്ടായിരുന്നു; ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസത്തെ പുകഴ്‌ത്തി മഹേന്ദ്ര സിങ് ധോണി

ന്യൂജേഴ്‌സി: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ വാനോളം പുകഴ്‌ത്തി ക്യാപ്റ്റൻ മഹേന്ദ്രസിങ്ങ് ധോനി. തനിക്ക് ദൈവത്തെപ്പോലെയാണെന്നാണ് ധോനി പറഞ്ഞത്. ന്യൂജേഴ്‌സിയിൽ ബീഹാർ ഝാർഖണ്ഡ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിച്ച നടന്ന ചടങ്ങിൽ സംസാരിക്കവേയാണ് ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്റെ മഹത്വത്തെ കുറിച്ച് ധോനി വാചാലനായത്.

സച്ചിനെ കണ്ടാണ് തങ്ങൾ വളർന്നത്. അദ്ദേഹത്തിന്റെ വിനയവും വിനയവും ക്രിക്കറ്റിനോടുള്ള അഭിനിവേശവും തനിക്കു മാത്രമല്ല എല്ലാവർക്കും പ്രചോദനമായിരുന്നുവെന്നും ധോനി പറഞ്ഞു. സച്ചിൻ പ്രചോദനം മാത്രമല്ല മാതൃകയാക്കാവുന്ന വ്യക്തിത്വം കൂടിയായിരുന്നു. തങ്ങൾ എല്ലാവരും ചെയ്തതും അതു തന്നെയായിരുന്നു. കളിക്കളത്തിൽ എപ്പോഴും സച്ചിൻ ഒരു ക്രിക്കറ്റർ എന്ന നിലയിൽ മെച്ചപ്പെടാൻ ശ്രമിക്കാറുണ്ടെന്നും ധോനി കൂട്ടിച്ചേർത്തു.

സച്ചിനു ചുറ്റും ഒരു പ്രഭാവലയം ഉണ്ടായിരുന്നു. അദ്ദേഹം ഞങ്ങൾക്കെല്ലാവർക്കും ദൈവത്തെ പോലെയായിരുന്നു എന്നു ധോനി പറഞ്ഞു. ലോകകപ്പ് നേടിയത് ടീമിന്റെ മാത്രമല്ല രാജ്യത്തിന്റെ തന്നെ നേട്ടമായിരുന്നു. ചെറിയ ഇടവേളയ്ക്കു ശേഷം ഒക്ടോബറോടെ ക്രിക്കറ്റിലേക്ക് തിരിച്ചു വരുമെന്നും കൺട്രി ക്ലബ്ബിൽ സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹം പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP